BREAKING NEWS

വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം തുടങ്ങിയ പീഡനം, മൂന്നുമാസം ഗർഭിണിയായിരിക്കെ ശരീരത്തിൽ തിളച്ച എണ്ണ കോരിയൊഴിച്ച് പൊള്ളിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തി, ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ഇട്ടതിന് ക്രൂരമായി ആക്രമിച്ചു, സഹോദരനു നേരെയും ഭീഷണി, യുവതിയുടെ മുഖത്തും കഴുത്തിലും കൈഭാഗത്തും മർദ്ദനമേറ്റ പാടുകൾ- ഭർത്താവിനെതിരെ പരാതിയുമായി അഭിഭാഷക

· · 1 min read
Share: Copied!

ഇടുക്കി: ഇടുക്കിയിൽ അഭിഭാഷകയായ യുവതിക്ക് ഭർത്താവിൽ നിന്ന് നേരിടേണ്ടി വന്നത്. കഞ്ഞിക്കുഴി സ്വദേശിയായ വ്യവസായി മനു പി മാത്യുവിനെതിരെയാണ് അഭിഭാഷക പരാതി നൽകിയത്. വിവാഹം കഴിഞ്ഞ് രണ്ടാമത്തെ ദിവസം മുതൽ താൻ ഭർത്താവിൽ നിന്ന് ക്രൂരമർദ്ദനമാണ് നേരിട്ടതെന്ന് യുവതി പരാതി പറഞ്ഞു. ഇരിങ്ങാലക്കുട സ്വദേശിനി തെരേസ മിഷേൽ ആണ് പരാതിയുമായി രംഗത്തെത്തിയത്. യുവതിയുടെ മുഖത്തും, കഴുത്തിലും, കൈഭാഗത്തും മർദ്ദനമേറ്റ പാടുകൾ കാണാൻ കഴിയും.

വിവാഹത്തിനുശേഷം ഇരുവരും ബെംഗളൂരുവിലേക്ക് താമസം മാറിയെന്നും അവിടെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചുവെന്നും യുവതി പറഞ്ഞു. ഗർഭിണിയായ മൂന്നാം മാസം ശരീരത്തിലേക്ക് തിളച്ച എണ്ണ ഒഴിച്ച് പൊള്ളിച്ചുവെന്നും യുവതി ആരോപിക്കുന്നു. ഗർഭിണിയായപ്പോൾ നിർബന്ധിച്ച് ഗർഭഛിദ്രം ചെയ്യിപ്പിച്ചു. 2024 ൽ ആദ്യ ഗർഭിണിയായപ്പോൾ യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ബെംഗളൂരുവിലുള്ള സുഹൃത്തിൻ്റെ ആശുപത്രിയിൽ വെച്ച് അബോർഷൻ നടത്തിയെന്നും യുവതി വ്യക്തമാക്കി. ചെറിയ സൗന്ദര്യ പിണക്കങ്ങൾ ഉണ്ടാകുമ്പോൾ തന്നെ വലിയ ട്രോളി ബാഗ് ദേഹത്തേക്ക് എടുത്ത് എറിയുമെന്നും യുവതി പറഞ്ഞു.

അതുപോലെ ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ഇട്ടതിന് ക്രൂരമായി ആക്രമിച്ചു. കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടതിന് സഹോദരനെ അടക്കം വിളിച്ചു ഭീഷണിപ്പെടുത്തി എന്നും മിഷേൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്. കാട്ടൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ട് നടപടി ഉണ്ടാകില്ല എന്നും ആരോപണം ഉയരുന്നുണ്ട്. മുഖ്യമന്ത്രിക്കും മന്ത്രി ആർ ബിന്ദുവിനും പരാതി നൽകാൻ ഒരുങ്ങുകയാണ് അഭിഭാഷകയായ യുവതി.

ആദ്യം പ്രഖ്യാപിക്കുക സിറ്റിങ് സീറ്റുകളിലും തർക്കമില്ലാത്ത ഇടങ്ങളിലേയും സ്ഥാനാർത്ഥികളെ, ഫെബ്രുവരി പകുതിയോടെ മുഴുവൻ സ്ഥാനാർത്ഥികളേയും പ്രഖ്യാപിക്കും… ചൊവ്വ, ബുധൻ ദിവസങ്ങളിലായി മധുസൂദൻ മിസ്ത്രി കേരളത്തിൽ, പിന്നാലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താൻ എഐസിസി നിരീക്ഷകരുമെത്തും!! കനഗോലു റിപ്പോർട്ടും സ്ഥാനാർത്ഥി നിർണ്ണയത്തിൽ മാനദണ്ഡം

BREAKING NEWS
യമുനാ നദി 30 കിലോമീറ്റർ ശുചീകരിച്ചെന്ന് മനോജ് തിവാരി; ‘എങ്കിൽ വരൂ, കുഞ്ച് ഘാട്ടിലെ നദീജലം കുടിക്കൂ‘വെന്ന് എഎപിയുടെ വെല്ലുവിളി
30 Oct 2026
BREAKING NEWS
നേഹയെപ്പോലൊരു മകളെയല്ല, ഭദ്രകീർത്തിയെപ്പോലൊരു മകളെയാണ് വളർത്തേണ്ടത്’; വിനീത് ശ്രീനിവാസന് തുറന്ന കത്തുമായി സെൻകുമാർ
30 Oct 2026
BREAKING NEWS
‘ഇവർക്കൊന്നും ബോധമില്ലേ? ബുദ്ധിയുള്ള മനുഷ്യരല്ലേ? ഫോണിലൂടെ അറസ്റ്റ് ചെയ്യപ്പെടുമെന്ന് എങ്ങനെ വിശ്വസിക്കും? ഫോൺ ചുമരിലേക്ക് എറിഞ്ഞാൽ എല്ലാ ഭീഷണിയും തീരും; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ബാങ്കുകൾ നഷ്ടപരിഹാരം നൽകണം’: സുപ്രീംകോടതി
30 Oct 2026
BREAKING NEWS
നഷ്ടമായത് മൂന്നു പെൺകുട്ടികൾക്ക് ശേഷം കാത്തിരുന്നു കിട്ടിയ ഏക ആൺതരിയെ!! നാലുവയസുകാരന്റെ കൈയിലെ ചോക്ലേറ്റ് മേടിച്ചുകഴിച്ചതിന് അമ്മ വഴക്കു പറഞ്ഞു, ദിവസങ്ങളോളും പക മനസിൽ കരുതിവച്ചു, ചോക്ലേറ്റ് തരാമെന്നു പറഞ്ഞ് അയൽവാസിയായ കുഞ്ഞിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വെള്ളടാങ്കിലേക്ക് തള്ളിയിട്ടു, കുട്ടി പുറ...
30 Oct 2026