BREAKING NEWS

ആദ്യം പ്രഖ്യാപിക്കുക സിറ്റിങ് സീറ്റുകളിലും തർക്കമില്ലാത്ത ഇടങ്ങളിലേയും സ്ഥാനാർത്ഥികളെ, ഫെബ്രുവരി പകുതിയോടെ മുഴുവൻ സ്ഥാനാർത്ഥികളേയും പ്രഖ്യാപിക്കും… ചൊവ്വ, ബുധൻ ദിവസങ്ങളിലായി മധുസൂദൻ മിസ്ത്രി കേരളത്തിൽ, പിന്നാലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താൻ എഐസിസി നിരീക്ഷകരുമെത്തും!! കനഗോലു റിപ്പോർട്ടും സ്ഥാനാർത്ഥി നിർണ്ണയത്തിൽ മാനദണ്ഡം

· · 1 min read
Share: Copied!

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയം എത്രയും വേ​ഗത്തിലാക്കാൻ കോൺഗ്രസ്. ഇതിന്റെ ഭാ​ഗമായി അടുത്ത ചൊവ്വ, ബുധൻ ദിവസങ്ങളിലായി എഐസിസി സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി കേരളത്തിൽ ചർച്ചകൾ നടത്തും. പിന്നാലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താൻ എഐസിസി നിരീക്ഷകരും ഉടൻ കേരളത്തിലെത്തും. കനഗോലുവിൻറെ റിപ്പോർട്ടും സ്ഥാനാർത്ഥി നിർണ്ണയത്തിൽ മാനദണ്ഡമാക്കും.

സ്ഥാനാർത്ഥി നിർണ്ണയം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി വേഗത്തിൽ പ്രചാരണത്തിലേക്ക് കടക്കാനാണ് ഹൈക്കമാൻഡ് നൽകിയ നിർദേശം. ആദ്യ പടിയായി മധുസൂദൻ മിസ്ത്രി ചെയർമാനായ നാലംഗ സ്ക്രീനിങ് കമ്മിറ്റി നടപടികൾ തുടങ്ങുകയാണ്. ചൊവ്വ, ബുധൻ ദിവസങ്ങളിലായി തിരുവനന്തപുരത്ത് മിസ്ത്രി നേതാക്കളെ കാണും. സിറ്റിങ് സീറ്റുകളിലും തർക്കമില്ലാത്ത ഇടങ്ങളിലും ആദ്യം സ്ഥാനാർത്ഥികളെ നിശ്ചയിക്കും. ഈ പട്ടിക ജനുവരി അവസാനത്തോടെ പുറത്തു വിടാനാണ് പാർട്ടി ആലോചിക്കുന്നത്.

അതുപോലെ ഫെബ്രുവരി പകുതിയോടെ മുഴുവൻ സ്ഥാനാർത്ഥികളേയും പ്രഖ്യാപിക്കും. യുവത്വവും അനുഭവസമ്പത്തുമായിരിക്കും മാനദണ്ഡങ്ങളെന്ന് എഐസിസി നേരത്തെ വ്യക്തമാക്കി കഴിഞ്ഞു. സ്ക്രീനിങ് കമ്മിറ്റിക്ക് മൂന്ന് സിറ്റിങ്ങെങ്കിലും നടത്തേണ്ടി വരും. കമ്മിറ്റിയിലുള്ളത് ദേശീയ നേതാക്കളായതിനാൽ ഡൽഹിയിൽ നിന്ന് ഇടപെടൽ കാര്യമായി പ്രതീക്ഷിക്കാം. മുമ്പ് കേരളത്തിൻറെ ചുമതലയുണ്ടായിരുന്ന നേതാവായതിനാൽ സംസ്ഥാന കോൺഗ്രസിലെ സമവാക്യങ്ങൾ മധുസൂദൻ മിസ്ത്രിക്ക് നന്നായറിയാം. നിരീക്ഷകരായ സച്ചിൻ പൈലറ്റ്, കനയ്യ കുമാർ‍, ഇമ്രാൻ പ്രതാപ് ഗഡി, കർണ്ണാടക ഊർജ്ജമന്ത്രി കെ ജെ ജോർജ് തുടങ്ങിയവരും രണ്ടാഴ്ചക്കുള്ളിൽ കേരളത്തിലെത്തുമെന്നാണ് അറിയുന്നത്.

അതേസമയം തെരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ യുഡിഎഫ് ലക്ഷ്യമിടുമ്പോൾ 75വരെ സീറ്റ് കിട്ടാമെന്നാണ് കനഗോലുവിൻറേതടക്കം എഐസിസിക്ക് മുൻപിലുള്ള സർവേകൾ പ്രവചിക്കുന്നത്. ഘടകകക്ഷികളിൽ ലീഗിൻറെ സ്ട്രൈക്ക് റേറ്റ് ഉയരാമെന്നും സർവേകൾ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ ദേശീയ നേതാക്കളുടെ നിരയും കേരളത്തിലേക്കെത്തും. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മല്ലികാർജ്ജുൻ ഖർഗെയുമടക്കമുള്ള നേതാക്കളും പ്രചാരണത്തിൽ സജീവമാകും. പരമാവധി മണ്ഡലങ്ങളിൽ നേതാക്കളെ എത്തിക്കാനാണ് കോൺ​ഗ്രസ് ലക്ഷ്യമിടുന്നത്.

ആദ്യം പാലക്കാടുള്ളവരെ പരി​ഗണിക്കൂ, എന്നിട്ടുമതി സെലിബ്രിറ്റി… പാലക്കാട് ഉണ്ണി മുകുന്ദനെ പരി​ഗണിക്കുന്നുവെന്ന അഭ്യൂഹങ്ങൾ പുറത്തുവന്നതെ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറി, ആർഎസ്എസിന്റെയും ബിജെപി പ്രവർത്തകരുടെയും പിന്തുണ തനിക്കുണ്ട്, മത്സരിക്കാൻ സന്നദ്ധത അറിയിച്ച് പ്രമീള ശശിധരൻ, പ്രശാന്ത് ശിവനെ മത്സരിപ്പിക്കണമെന്ന് മറ്റൊരു വിഭാ​ഗം!! സർവേ ഫലം ഉണ്ണിക്കും മേജർ രവിക്കും ആർ ശ്രീലേഖയ്ക്കും അനുകൂലം

BREAKING NEWS
“ഞാൻ മുമ്പ് മനോഹരമായ ഒരു നിതംബം കണ്ടിട്ടുണ്ട്, നിക്കി മിനാജിന്റേത്, അത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല...അവൾ ഇത്രയും സുന്ദരിയായി മുമ്പൊരിക്കലും കാണപ്പെട്ടിട്ടില്ല, അവൾക്ക് കാര്യങ്ങൾ മനസിലാകും അവൾ ബുദ്ധിമതിയാണ്... ” പോപ് ഗായികയ്ക്കു നേരെ ട്രംപിന്റെ അശ്ലീല പരാമർശം, പിന്നാലെ വിവാദ പരാമർശം- 'എൽ- സയീദ്...
27 Oct 2026
BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026