BREAKING NEWS

അപകടം അമ്മയുടേയും ഇരട്ട സഹോദരിയുടേയും കൺമുന്നിൽ ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽപ്പെട്ട് കാൽപാദമറ്റ നിയമ വിദ്യാർഥിനിയുടെ അറ്റുപോയ പാദം കണ്ടെത്തി, തുന്നിച്ചേർക്കാനുള്ള ശ്രമത്തിൽ ആശുപത്രി ജീവനക്കാർ

· · 1 min read
Share: Copied!

ചേർത്തല: ട്രെയിൻ നിർത്തുന്നതിനു മുൻപ് ഇറങ്ങുന്നതിനിടെ വീണ് പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ കുടുങ്ങിയ നിയമവിദ്യാർഥിനിയുടെ വലതുകാലിന്റെ പാദം തുന്നിച്ചേർക്കാനുള്ള ശ്രമത്തിൽ ആശുപത്രി ജീവനക്കാർ. ഈ ശ്രമം ഇന്നലെ രാത്രി വൈകിയും തുടർന്നു. കടക്കരപ്പള്ളി തറേപ്പറമ്പിൽ രാധാകൃഷ്ണൻ-നിഷ ദമ്പതിമാരുടെ മകൾ കാർത്തിക രാധാകൃഷ്ണൻ (21) ആണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാത്രി എട്ടോടെ ചേർത്തല റെയിൽവേ സ്റ്റേഷനിലായിരുന്നു ദാരുണമായ അപകടം.

കാർത്തികയെ കൂട്ടിക്കൊണ്ടു പോകാൻ അമ്മ നിഷയും ഇരട്ട സഹോദരി രോഹിണിയും സ്റ്റേഷനിൽ എത്തിയിരുന്നു. ഇവരുടെ കൺമുന്നിലാണ് അപകടമുണ്ടായത്. കാർത്തികയെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലേക്കു കൊണ്ടുപോയതിനു ശേഷമാണ് പാളത്തിൽ പാദം കണ്ടെത്തിയത്. പിന്നാലെ പോലീസ് ജീപ്പിൽ അത് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

തിരുവനന്തപുരത്ത് എൽഎൽബിക്കു പഠിക്കുന്ന കാർത്തിക കൊച്ചുവേളി-മൈസൂരു എക്സ്പ്രസിൽ ചേർത്തലയിൽ ഇറങ്ങുന്നതിനിടെയാണു വീണത്. പെൺകുട്ടി വീണതോടെ നീങ്ങിത്തുടങ്ങിയ ട്രെയിൻ യാത്രക്കാർ ബഹളം വെച്ചതിനെത്തുടർന്ന് 15 മിനിറ്റോളം നിർത്തിയിട്ടു. തുടർന്ന് കാർത്തികയെ ചേർത്തല പോലീസും റെയിൽവേ പോലീസും നാട്ടുകാരും ചേർന്ന് ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്. ഉടൻ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. പിന്നീട് പാളത്തിൽ നടത്തിയ പരിശോധനയിലാണ് അറ്റുപോയ പാദം കണ്ടെത്തിയത്.

‘കണ്ടക്ടർ ചേട്ടാ.. ഞങ്ങളു‌ടെ ഓണാഘോഷത്തിന്റെ എല്ലാ ആഹ്ലാദങ്ങളും നിങ്ങൾ തല്ലിക്കെടുത്തി.. ഇനി ഒരു കുട്ടികളോടും ഇങ്ങനെ ചെയ്യരുത്..’ കളർ ഡ്രസ് ഇട്ടതിന്റെ പേരിൽ 20ലധികം വിദ്യാർഥികളിൽ നിന്ന് ഫുൾ ടിക്കറ്റ് വാങ്ങി കണ്ടക്ടറുടെ ‘വൃത്തികെട്ട’ വാശി, ചില കുട്ടികൾ പണം നൽകിയത് സഹയാത്രികരോട് ചോദിച്ച്, സ്റ്റോപ്പിലെത്തിയിട്ടും നിർത്താതെ രണ്ട് സ്റ്റോപ്പ് അപ്പുറം നിർത്തി ബസ് ജീവനക്കാർ

BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026