BREAKING NEWS

അയൽവാസിയുമായി വസ്തു തർക്കം; സർവ്വേ കല്ലുകൾ പിഴുതെറിഞ്ഞ് യുവതി; തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥയുടെ യൂണിഫോമും മുടിയും പിടിച്ചുവലിച്ചു, കാലിൽ തൊഴിച്ചു; റിമാൻഡിൽ

· · 1 min read
Share: Copied!

പത്തനംതിട്ട: ഡ്യൂട്ടിക്കിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ യുവതി അറസ്റ്റിൽ. പന്തളം ചേരിക്കൽ സ്വദേശിനി കളരിക്കൽ തുണ്ടിൽ വീട്ടിൽ ചിത്ര കെ.പി. (38)യെയാണ് പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം. ചേരിക്കലിൽ ചിത്രയുടെ കുടുംബവും അയൽവാസിയും തമ്മിലുള്ള ഭൂതർക്കവുമായി ബന്ധപ്പെട്ട് താലൂക്ക് സർവേയർ സ്ഥലം അളക്കാനെത്തിയിരുന്നു. അളവെടുപ്പിന് ശേഷം സ്ഥാപിച്ച അതിർത്തിക്കല്ലുകൾ ചിത്ര പിഴുതെറിഞ്ഞതായി പൊലീസ് പറഞ്ഞു.

ഇത് തടയാൻ ശ്രമിച്ച താലൂക്ക് സർവേയറുടെ സുരക്ഷയ്ക്കായി ഡ്യൂട്ടിയിലുണ്ടായിരുന്ന പന്തളം പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥ സുനിയെ യുവതി ആക്രമിക്കുകയായിരുന്നു. യൂണിഫോമിലും മുടിയിലും പിടിച്ചുവലിക്കുകയും കാലിൽ തൊഴിക്കുകയും ചെയ്ത് ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്നാണ് കേസ്. പരിക്കേറ്റ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിവരമറിഞ്ഞെത്തിയ കൂടുതൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ചിത്രയെ കസ്റ്റഡിയിലെടുത്തത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പ്രിയദർശിനിയിൽ കയറാൻ ചേച്ചിമാരുടെ തിക്കും തിരക്കും, ടിക്കറ്റ് കൊടുക്കുന്നതിനിടെ വാതിൽ തുറന്ന് കണ്ടക്ടർ റോ‍ഡിലേക്കു തെറിച്ചു വീണു, ഗുരുതരമായി പരുക്കേറ്റ കണ്ടക്ടർ ചികിത്സയിൽ, അപകട സമയത്ത് കെഎസ്ആർടിസിയിലുണ്ടായിരുന്നത് നൂറോളം യാത്രക്കാർ

BREAKING NEWS
മുത്തശ്ശിക്കൊപ്പം വീടിനു വെളിയിൽ കിട‌ന്നുറങ്ങിയ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയി ലൈം​ഗികമായി പീഡിപ്പിച്ചു, കുട്ടിക്ക് ഗുരുതരമായ രക്തസ്രാവമുണ്ടായതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം വീടിനു സമീപത്തു കിടന്ന കസേരയിൽ ഉപേക്ഷിച്ച് ക‌ടന്നുകളഞ്ഞു, ബന്ധുവായ 25കാരൻ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026