BREAKING NEWS

പുഴയിലിറങ്ങി തുണി അലക്കുന്നതിനിടെ മകൻ കാൽവഴുതി പുഴയിൽ വീണു, രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും ഒഴുക്കിൽപ്പെട്ടു, ഇരുവർക്കും ദാരുണാന്ത്യം

· · 1 min read
Share: Copied!

കുറ്റ്യാടി: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് അമ്മയും മകനും മരിച്ചു. പാലേരി അണ്ടിക്കുന്നുമ്മൽ തോട്ടത്താംകണ്ടി സുബീഷിന്റെ ഭാര്യ രമ്യ (35), മകൻ ശിവനന്ദ് (8) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കുറ്റ്യാടി തോട്ടത്താംകണ്ടി ഭാഗത്ത് പുഴയിൽ തുണി അലക്കാനായി പോയതായിരുന്നു അമ്മയും മകനും. ഇതിനിടെ കാൽവഴുതി പുഴയിൽ വീണ മകനെ രക്ഷിക്കാൻ പുഴയിൽ ഇറങ്ങിയ രമ്യയും ഒഴുക്കിൽപ്പെടുകയായിരുന്നു.

വിവരമറിഞ്ഞ് നാട്ടുകാർ ഓടിക്കൂടി രമ്യയെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിൽ എത്തും മുൻപ് മരിച്ചു. നാദാപുരം, പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൽ നിന്നുള്ള ഫയർഫോഴ്സ് അംഗങ്ങളും നാട്ടുകാരും ചേർന്നു പുഴയിൽ നടത്തിയ തിരച്ചിലിലാണ് രാത്രി എട്ടു മണിയോടെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രമ്യ കടിയങ്ങാടിൽ ഫാർമസിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു.

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026