BREAKING NEWS

‘ഓളുടെ മീട് കാണിക്ക് സാറെ, നീയെന്തിനാ മുഖം പൊത്തി നിൽക്കുന്നത്, നിനക്ക് മക്കളില്ലേ’… കുറ്റ്യാടിയിൽ പോലീസിന്റെ കൺമുന്നിലിട്ട് യുവാവിനും യുവതിക്കും നേരെ സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ ആൾക്കൂട്ട വിചാരണ, യുവാവിന്റെ കൈ-കാലുകൾ കയറുപയോ​ഗിച്ച് വരിഞ്ഞുകെട്ടി മർദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, ആൾക്കൂട്ടം ഇരുവരേയും മർദിച്ചത് ഓപ്പറേഷൻ തൂഫാന്റെ പേരിൽ

· · 1 min read
Share: Copied!

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി നീലേച്ചു കുന്നിൽ യുവാവിനും യുവതിക്കും നേരെ ആൾക്കൂട്ട വിചാരണ. കഴിഞ്ഞ വെള്ളിയാഴ്ച ഇവർ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു കാറിൽ ഇടിച്ച് നിർത്താതെ പോയെന്ന പേരിലാണ് യുവാവിനെയും യുവതിയെയും ആൾക്കൂട്ടം പരസ്യ വിചാരണ ചെയ്തത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. യുവതിയും യുവാവും സഞ്ചരിച്ച കാർ, മറ്റൊരു കാറിൽ ഇടിച്ച് നിർത്താതെ പോയെന്ന് പറഞ്ഞാണ് ഇന്നലെ ഇരുവരേയും നാട്ടുകാർ തടഞ്ഞുവെച്ചത്. വാഹനം നിർത്താതെ പോയപ്പോൾ മുതൽ ഈ കാറിനായുള്ള തെരച്ചിലിലായിരുന്നു നാട്ടുകാർ. തുടർന്ന് ഇന്നലെ കാർ കണ്ടെത്തുകയും നാട്ടുകാരും പോലീസും ഇവരുടെ കാറിന് പിന്നാലെ പോവുകയായിരുന്നു. തുടർന്ന് കാറിൽ നിന്ന് പിടിച്ചിറക്കി മർദിക്കുകയായിരുന്നു.

പോലീസിന്റെ സാന്നിധ്യത്തിലാണ് ആൾക്കൂട്ടം യുവാവിനെയും യുവതിയെയും ആക്രമിച്ചത്. അതേസമയം, മർദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യുവതിയോ‌ട് നിന്റെ മുഖം കാണിക്ക്, നീയെന്തിനാ മറച്ചുപിടിച്ചിരിക്കുന്നത്, നിനക്കും മക്കളില്ലേയെന്നും ചോദിച്ചായിരുന്നു വിചാരണ. ഇതിനിടെ യുവതിയുടെ മുഖത്തടിക്കുന്നതും സ്ത്രീകൾ മറച്ചുപിടിച്ച യുവതിയുടെ കൈ നീക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

അതേസമയം കാർ ഓടിച്ച യുവാവ് കാപ കേസ് പ്രതിയാണ്. ഇരുവരുടെയും പക്കൽ ലഹരിമരുന്ന് ഉണ്ടെന്ന് ആരോപിച്ചായിരുന്നു ആൾക്കൂട്ട വിചാരണ. എന്നാൽ വാഹനത്തിൽ നിന്ന് ലഹരിമരുന്ന് കണ്ടെത്താനായില്ലെന്ന് പോലീസ് വ്യക്തമാക്കി. യുവാവിനെ കൈകാലുകൾ കയർ കൊണ്ട് ബന്ധിച്ച് കയ്യിലും കാലിലും തൂക്കിയെടുത്താണ് ആൾക്കൂട്ടം പുറത്തെത്തിച്ചത്. ഇതിനിടെ കേട്ടാൽ അറയ്ക്കുന്ന തെറികൾ വിളിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. ഇതിനിടെ പോലീസ് ലാത്തി വീശിയാണ് ജനക്കൂട്ടത്തിനിടയിൽ നിന്ന് ഇരുവരേയും പുറത്തെത്തിച്ചത്. ഇതിനിടെ ഓപ്പറേഷൻ തൂഫാൻ എന്നു പറഞ്ഞ് മാസ് ഡയലോ​ഗുകളും ചേർത്ത് പലരും വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.

‘ഞാൻ അല്ലാതെ മറ്റാരുണ്ട്?’; പിണറായിയുടെ ചിത്രം മുദ്രാവാക്യത്തിനൊപ്പം ചേർന്നപ്പോൾ ആളുകൾ വായിച്ചത് ഇങ്ങനെയെന്ന് സിപിഐ സംസ്ഥാന കൗൺസിൽ; ‘എല്ലാം അദ്ദേഹം തീരുമാനിക്കുമെന്ന അവസ്ഥ സിപിഎമ്മിനെയും എൽഡിഎഫിനെയും ഈ അവസ്ഥയിലെത്തിച്ചു‘

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026