BREAKING NEWS

മുടി കൈകാര്യം ചെയ്യാൻ ജെസിബി ഉപയോഗിക്കേണ്ടി വരും, സഹപ്രവർത്തകന്റെ കമന്റിനെതിരെ പരാതിക്കാരി കോടതിയിൽ, സ്ത്രീയുടെ മുടിയെ കുറിച്ചുള്ള പരാമർശം ലൈംഗിക അതിക്രമമായി കണക്കാക്കാനാകില്ല- ബോംബെ ഹൈക്കോടതി

· · 1 min read
Share: Copied!

മുംബൈ : സ്ത്രീയുടെ മുടിയെ കുറിച്ചുള്ള പരാമർശം ലൈംഗിക അതിക്രമമായി കണക്കാക്കാൻ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. പുണെയിലെ സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് അനുകൂലമായ വിധിച്ച കീഴ്കോടതി വിധിയെ ചോദ്യം ചെയ്ത് സഹപ്രവർത്തകൻ നൽകിയ അപ്പീലിലാണ് ബോംബേ ഹൈക്കോടതിയുടെ വിധി.

ചൂടാക്കാൻ തരൂർ വീണ്ടും!! ‘ഒടുവിൽ ഒരേ ദിശയിൽ യാത്ര ചെയ്യുന്നു’-ബൈജയന്ത് ജയ് , ‘ഭുവനേശ്വർ വരെയുള്ള സഹയാത്രികൻ… ഉടനെ തിരിച്ചുവരും’-തരൂർ… ബിജെപി എംപിയുമൊത്തുള്ള സെൽഫി സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുന്നു

മുടി കൈകാര്യം ചെയ്യാൻ ജെസിബി ഉപയോഗിക്കേണ്ടി വരും എന്ന ഉദ്യോഗസ്ഥന്റെ കമൻറാണ് പരാതിക്കിടയാക്കിയത്. കൂടാതെ മുടിയെക്കുറിച്ച് ഒരു ഗാനം ആലപിക്കുകയും ചെയ്തു. മറ്റൊരു സാഹചര്യത്തിൽ, മറ്റ് വനിതാ സഹപ്രവർത്തകരുടെ സാന്നിധ്യത്തിൽ ഒരു പുരുഷ സഹപ്രവർത്തകന്റെ സ്വകാര്യ ഭാഗത്തെക്കുറിച്ചും ഇയാൾ ഒരു പരാമർശം നടത്തിയതായി പരാതിയിൽ പറയുന്നു.

ഇന്ത്യൻ സിനിമയിൽ റെക്കോർഡിന്റെ പുതിയ ‘എമ്പുരാൻ’, ബുക്ക് മൈ ഷോയിലൂടെ 24 മണിക്കൂറിൽ വിറ്റുപോയത് 645K ടിക്കറ്റുകൾ

അതേസമയം മുടി കൈകാര്യം ചെയ്യാൻ ജെസിബി ഉപയോഗിക്കേണ്ടി വരുമെന്ന പരാമർശം ലൈംഗിക അധിക്ഷേപമാണെന്ന ഉദ്യോഗസ്ഥയുടെ പരാതി ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റിയും കീഴ് കോടതിയും ശരിവച്ചിരുന്നു. ഇതിനെതിരെയാണ് ഡെപ്യൂട്ടി റീജിണൽ മാനേജറായ ഉദ്യോഗസ്ഥൻ ഹൈക്കോടതിയെ സമീപിച്ചത്. ഉദ്യോഗസ്ഥൻ ഇങ്ങനെ പറഞ്ഞെന്ന് തെളിഞ്ഞാലും അത് ലൈംഗിക അതിക്രമത്തിന്റെ പരിധിയിൽ വരില്ലെന്നാണ് കോടതി നിരീക്ഷണം.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026