BREAKING NEWS

രാഷ്ട്രീയ ശത്രുക്കളാണ് പ്രശ്നമുണ്ടാക്കുന്നത്, കോരളം എന്ന് എഴുതിയത് പിണറായി വന്നതിന് ശേഷം സ്കൂളിൽ പഠിച്ച ആളാണോ?? ആ കുട്ടികൾക്ക് പ്രശ്നം ഉണ്ടെങ്കിൽ ക്ഷമ ചോദിക്കാം, കേസ് എടുത്തോട്ടെ- കെ ടി ജലീല്‍

· · 1 min read
Share: Copied!

മലപ്പുറം: കുട്ടികളെ ശാസിച്ച വിഷയത്തില്‍ മറ്റൊരു വ്യാഖ്യാനം കൊണ്ടുവരാൻ പലരും ശ്രമിച്ചുവെന്ന് കെ ടി ജലീൽ. മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരെയും ജലീൽ രം​ഗത്തെത്തി. കേരളം എന്നതിന് പകരം കോരളം എന്ന് എഴുതിയത് പിണറായി വന്നതിന് ശേഷം സ്കൂളിൽ പഠിച്ച ആളാണോയെന്നും വിദ്യാഭാസ മന്ത്രി ഷംസുദ്ദീൻ തെറ്റിച്ചത് കഴിഞ്ഞ 10 വർഷത്തിന് ഇടയിൽ നമ്മുടെ പൊതു വിദ്യാലയത്തിൽ പഠിച്ചത് കൊണ്ടാണോയെന്നും ജലീൽ ചോദിച്ചു.

തനിക്കെതിരെ ബാലാവകാശ കമ്മീഷൻ കേസ് എടുക്കട്ടെ. മുൻകൂർ ജ്യാമത്തിന് പോകില്ലെന്നും ജലീൽ വ്യക്തമാക്കി. തന്നെ ജയിലിൽ അടക്കട്ടെ. ആ കുട്ടികൾക്ക് പ്രശ്നം ഉണ്ടെങ്കിൽ ക്ഷമ ചോദിക്കാം. റിപ്പോർട്ട് സമർപ്പിച്ച് അവർ കേസ് എടുക്കട്ടെയെന്നും ആ വീഡിയോ വന്നതിലും പ്രചരിച്ചതിലും കുട്ടികൾക്ക് പ്രശ്നം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികൾ അപമാനമില്ലെന്ന് പറഞ്ഞു. മണ്ണാർക്കാട്ടെ പരിപാടി പൊതുവേദി ആയി തോന്നിയില്ല. സെലക്ടഡ് ഓഡിയൻസ് ആയിരുന്നു. പികെ ബഷീറിൻ്റെ മയ കുയി പരാമർശങ്ങളെയും ജലീൽ പരിഹസിച്ചു. രാഷ്ട്രീയ ശത്രുക്കളാണ് പ്രശ്നമുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026