BREAKING NEWS

 “ബസിൽ കയറി പണം നൽകണമെന്ന് നിർബന്ധമുള്ളവർ ഓർഡിനറി ബസുകളിൽ കയറാതിരിക്കട്ടെ”…പ്രിയദർശിനി പദ്ധതിയിൽ കെഎസ്ആർടിസിക്ക് നൽകാനുള്ളത് 2.46 കോടി രൂപ, പദ്ധതിമൂലം പ്രതീക്ഷിച്ച വരുമാനക്കുറവ് തന്നെയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്!! ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റുകളാക്കി മാറ്റിട്ടില്ല- ഗതാഗത മന്ത്രി

· · 1 min read
Share: Copied!

തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിയതോടെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകളുടെ വൻ തിരക്ക് അനുഭവപ്പെടുന്നതായി ഗതാഗത മന്ത്രി സി.പി ജോൺ. അതുപോലെ പ്രതീക്ഷിരുന്ന നഷ്ടം കെഎസ്ആർടിസിക്ക് സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് എട്ടാം തീയതി 7.5 ലക്ഷം സ്ത്രീകൾ യാത്ര ചെയ്ത സ്ഥാനത്ത് 16 ആയപ്പോഴേക്കും ഈ എണ്ണം 11.84 ലക്ഷമായി കുതിച്ചുയർന്നു. സ്ത്രീകൾ ആവേശത്തോടെ ഈ പദ്ധതി ഏറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ സൗജന്യയാത്ര നടപ്പിലാക്കിയ ഇനത്തിൽ സർക്കാർ കെഎസ്ആർടിസിക്ക് 2.46 കോടി രൂപ നൽകാനുണ്ട്. പദ്ധതിമൂലം പ്രതീക്ഷിച്ച വരുമാനക്കുറവ് തന്നെയാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റുകളാക്കി മാറ്റുന്നുവെന്ന വാർത്തകൾ പൂർണമായും തെറ്റാണെന്ന് മന്ത്രി വിശദീകരിച്ചു. നിലവിൽ തിരുവനന്തപുരത്ത് മാത്രമാണ് 384 സിറ്റി ഫാസ്റ്റുകൾ ഉള്ളത്. ഒരു ഓർഡിനറി ബസുപോലും സിറ്റി ഫാസ്റ്റ് ആക്കി മാറ്റിയിട്ടില്ലെന്നും പകരം രണ്ട് സിറ്റി ഫാസ്റ്റുകൾ ഓർഡിനറി ആക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള ഓർഡിനറി ബസുകളിൽ പണംനൽകി യാത്രചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും പണം നൽകണമെന്ന് നിർബന്ധമുള്ളവർ ഓർഡിനറി ബസുകളിൽ കയറാതിരിക്കട്ടെയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പിഎം ശ്രീ പദ്ധതിയിൽ തുടരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു… തെരഞ്ഞെടുപ്പിന് മുൻപും ശേഷവും യുഡിഎഫിനു രണ്ട് നയം ഉണ്ടോയെന്ന് അറിയണം!! പിഎംശ്രീയിൽ നിന്ന് ഒരു രൂപ പോലും കഴിഞ്ഞ സർക്കാർ വാങ്ങിയിട്ടില്ല, എസ്എസ്കെ ഫണ്ട് വാങ്ങുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചത്- മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് വി ശിവൻകുട്ടി

BREAKING NEWS
വിവാഹിതയായ യുവതിയേയും 14 കാരൻ ആൺസുഹൃത്തിനേയും തെറ്റായ രീതിയിൽ റൂമിൽ കണ്ടു, പ്രണയബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണി, 15 കാരനെ കൂട്ടിക്കൊണ്ടുപോയി കളനാശിനി കലർത്തിയ ശീതളപാനീയം നൽകി കൊലപ്പെടുത്തി- 19 കാരിയും 14 കാരനും അറസ്റ്റിൽ
11 Nov 2026
BREAKING NEWS
കുൽഗാമിൽ സിആർപിഎഫ് ചെക്ക് പോസ്റ്റിന് നേരെ ഭീകരാക്രമണം, ബൈക്കിലെത്തിയ ഭീകരൻ ജവാന്മാർക്ക് നേരെ വെടിയുതിർത്തു, മൂന്നുപേർക്ക് പരിക്ക്, ഒരാളുടെ ഇടതുകാലിനും മറ്റൊരാളുടെ വയറിനും നട്ടെല്ലിനും വെടിയേറ്റു, ഭീകരർക്കായി വ്യാപക തെരച്ചിൽ, ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം
11 Nov 2026
BREAKING NEWS
ലൂവ്രിനെയും ബ്രിട്ടീഷ് മ്യൂസിയത്തെയും മറികടക്കും; ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഡൽഹിയിൽ; ഒരു ലക്ഷത്തിലധികം സ്ക്വയർ മീറ്റർ വിസ്തൃതിയിൽ ’യു​ഗ് യു​ഗീൻ ഭാരത്’ 3,230 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
11 Nov 2026
BREAKING NEWS
കപ്പൽനിർമാണ രംഗത്ത് വൻ കുതിപ്പ്; ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഹൈബ്രിഡ് ലേസർ ആർക്ക് വെൽഡിങ് സാങ്കേതികവിദ്യ അവതരിപ്പിച്ച് എസ്.എഫ്.ഒ ടെക്നോളജീസും കൊച്ചി കപ്പൽശാലയും
11 Nov 2026