BREAKING NEWS

മുഖ്യമന്ത്രിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കെ.എസ്.ആർ.ടി.സി. ഡ്രൈവർക്ക് സസ്‌പെൻഷൻ

· · 1 min read
Share: Copied!

നെടുങ്കണ്ടം: മുഖ്യമന്ത്രി വി. ഡി സതീശനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിൽ മോർഫ് ചെയ്ത ചിത്രം ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിച്ചെന്നാരോപിച്ച് കെ.എസ്.ആർ.ടി.സി. ജീവനക്കാരന് സസ്‌പെൻഷൻ. നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവർ സുനിൽകുമാറിനെതിരെയാണ് നടപടി സ്വീകരിച്ചത്. കോട്ടയം സി.എം.ഡി. സ്‌ക്വാഡ് ഇൻസ്പെക്ടർ നടത്തിയ അന്വേഷണത്തെ തുടർന്നാണ് സസ്‌പെൻഷൻ ഉത്തരവ് പുറത്തിറങ്ങിയത്.

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തികളെ അവഹേളിക്കുന്നത് സർക്കാർ ജീവനക്കാരുടെ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് അറിഞ്ഞിരിക്കെ, മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം ഉൾപ്പെടുത്തി പരിഹാസപരമായ കുറിപ്പോടെ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ഇത് സർവീസ് ചട്ടങ്ങളുടെയും ഔദ്യോഗിക അച്ചടക്കത്തിന്റെയും ലംഘനമാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

അതേസമയം, സസ്‌പെൻഷന്റെ കാലാവധി സംബന്ധിച്ച് ഉത്തരവിൽ വ്യക്തത നൽകിയിട്ടില്ല. സുനിൽകുമാർ ഇടത് അനുകൂല സംഘടനയായ കെ.എസ്.ആർ.ടി.ഇ.എ. (സി.ഐ.ടി.യു.) പ്രവർത്തകനാണ്.

BREAKING NEWS
ക്രൂരകൃത്യങ്ങളിൽ കുട്ടികളും പ്രതികൾ; ജുവനൈൽ പ്രായപരിധി 18-ൽനിന്ന് 16 ആക്കണം; നിർദ്ദേശം ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി
14 Nov 2026
BREAKING NEWS
'ഡ്രോപ്പ്' ലൊക്കേഷൻ ജുമാഞ്ചിക്ക്, കാര്യങ്ങൾ മുഴുവനും ഓടിയിരുന്നത് ഡാൻസർ ലിജോയുടെ നിർദ്ദേശത്തിൽ; പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴി‍ഞ്ഞത് 2 വർഷം; മയക്കുമരുന്ന് സംഘത്തിന്റെ തലവൻ പോലീസ് വലയിൽ
14 Nov 2026
BREAKING NEWS
‘വെറും വെള്ളക്കടലാസിൽ, സാക്ഷികളുടെ ഒപ്പുമില്ല‘; അമിതാഭ് ബച്ചന്റെ ‘ജൽസ’ ബംഗ്ലാവിന്റെ ഉടമസ്ഥാവകാശത്തിൽ തർക്കം; 1993-ൽ ജയ ബച്ചന് നൽകിയ ഇഷ്ടദാനം ചോദ്യം ചെയ്ത് സഹോദരഭാര്യ
14 Nov 2026
BREAKING NEWS
’മാപ്പുപറയണം, പരാതി പിൻവലിക്കണം; ഇല്ലെങ്കിൽ...’ അധ്യാപികയ്ക്കെതിരേ പരാതി നൽകിയ പത്താം ക്ലാസ് വിദ്യാർഥിനിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി; കോൺഗ്രസ് നേതാവിനെതിരെ ആരോപണം
14 Nov 2026