BREAKING NEWS

ജീന്‍സ് പാന്റില്‍ സ്വര്‍ണമിശ്രിതം തേച്ചുപിടിപ്പിച്ചു, ശരീരത്തില്‍ ക്യാപ്സൂളുകളായി ഒളിപ്പിച്ചു, കരിപ്പൂരില്‍ രണ്ട് കോടി രൂപയുടെ സ്വര്‍ണം പിടികൂടി, നാലുപേര്‍ പിടിയില്‍

· · 1 min read
Share: Copied!

മലപ്പുറം: കരിപ്പൂരില്‍ നിന്ന് രണ്ട് കോടിയോളം രൂപയുടെ സ്വര്‍ണം പിടികൂടി. സ്വര്‍ണം കടത്തിയ രണ്ട് യാത്രക്കാരും ഏറ്റുവാങ്ങാന്‍ എത്തിയ രണ്ട് പേരും പിടിയിലായി. ശരീരത്തിലും വസ്ത്രത്തിലും ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്. പുലര്‍ച്ചെ ഒന്നരയോടെ ദുബായില്‍ നിന്നെത്തിയ കോഴിക്കോട് വളയം സ്വദേശി അല്‍ അമീന്‍ (24) ആണ് പിടിയിലായത്.

ധരിച്ച ജീന്‍സ് പാന്റില്‍ സ്വര്‍ണമിശ്രിതം തേച്ചുപിടിപ്പിച്ചായിരുന്നു സ്വര്‍ണകടത്ത്. ജീന്‍സില്‍ ഒരു കോടിയോളം രൂപയുടെ സ്വര്‍ണമുണ്ടെന്നാണ് പ്രാഥമിക നിഗമനം. അല്‍ അമീനില്‍ നിന്നും സ്വര്‍ണം സ്വീകരിക്കാനെത്തിയെ നാദാപുരം സ്വദേശികളായ എം. ഹാരിസ് (36), പി.ടി ഹാരിസ് (38) എന്നിവരാണ് പിടിയിലായ മറ്റു രണ്ടുപേര്‍.

രാവിലെ 8.30ന് റാസല്‍ഖൈമയില്‍ നിന്നെത്തിയ മലപ്പുറം കൊളത്തൂര്‍ സ്വദേശി ഷാജഹാനും പിടിയിലായി. ഷാജഹാന്റെ ശരീരത്തില്‍ ഒളിപ്പിച്ച മൂന്ന് ക്യാപ്സൂളുകളില്‍ നിന്ന് 790.5 ഗ്രാം സ്വര്‍ണമിശ്രിതമാണ് പിടികൂടിയത്.

BREAKING NEWS
സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ് 13-കാരൻ മരിച്ച സംഭവം; കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർക്ക് സസ്പെൻഷൻ, കുടുംബത്തിന് 10 ലക്ഷം രൂപ; ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുതതിനെത്തുടർന്നാണ് സ്റ്റേ വയർ നിലത്തുനിന്ന് ഇളകിമാറിയതെന്ന് ഉദ്യോ​ഗസ്ഥൻ
17 Nov 2026
BREAKING NEWS
പാർട്ടിയിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് സ്ഥാനമില്ല, 'പിണറായിസം' മാത്രമാണുള്ളത്, സ്തുതി പാടുന്നവർക്ക് മാത്രമാണ് പരിഗണന ലഭിക്കുന്നത്, അടിമയായി തുടരുന്നതിൽ അർഥമില്ല, കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരന്‍ സിപിഎം വിടുന്നു
17 Nov 2026
BREAKING NEWS
'പേര് സഫ്ന, ജോലി വിദേശത്ത് സിവിൽ എൻജിനീയർ, '; വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈൽ; ; ചികിത്സാ സഹായത്തിനെന്ന പേരിൽ വയനാട് സ്വദേശിയിൽനിന്ന് തട്ടിയത് 15 ലക്ഷം, 45-കാരൻ പിടിയിൽ
17 Nov 2026
BREAKING NEWS
‘മർദ്ദിച്ച് അവശയാക്കി; പിന്നാലെ പിറ്റ്ബുൾ നായയെക്കൊണ്ട് കടിപ്പിച്ചു; മുഖത്തേറ്റ അടിയിൽ മൂക്കിന്റെ എല്ലിന് പൊട്ടൽ; സഹിച്ച് മടുത്തു, സ്ഥിരം മദ്യപാനം, ഉപ​ദ്രവം പതിവ്‘; പരാതി നല്കി ഭാര്യ; ഭർത്താവിനെ അറസ്റ്റ് ചെയ്തു
17 Nov 2026