BREAKING NEWS

വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ച; കെഎസ്ഇബിയിൽ ഏകോപനമില്ലെന്ന് മുൻമന്ത്രി കെ. കൃഷ്ണൻകുട്ടി; മുന്നറിയിപ്പില്ലാതെ പവർകട്ട്, എൽനിനോ സാഹചര്യം മുൻകൂട്ടി കണ്ടില്ലെന്നും വിമർശനം

· · 1 min read
Share: Copied!

തിരുവനന്തപുരം: വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. കെഎസ്ഇബിയിൽ മാനേജ്‌മെന്റും വൈദ്യുതി മന്ത്രിയുടെ ഓഫീസും റെഗുലേറ്ററി കമ്മീഷനും തമ്മിൽ ആവശ്യമായ ഏകോപനമില്ലെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഈ വർഷം എൽനിനോ വർഷമായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സാഹചര്യം മുൻകൂട്ടി കണ്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നാണ് കൃഷ്ണൻകുട്ടിയുടെ വിമർശനം. 1500 മെഗാവാട്ടിന്റെ ബാറ്ററി സ്റ്റോറേജ് സിസ്റ്റത്തിന്റെ ആദ്യഘട്ടം സെപ്റ്റംബറിൽ പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ പദ്ധതി ഇതുവരെ യാഥാർഥ്യമായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2023ലും സമാനമായ വൈദ്യുതി പ്രതിസന്ധിയുണ്ടായിരുന്നുവെന്ന് കൃഷ്ണൻകുട്ടി പറഞ്ഞു. അന്ന് വൈദ്യുതി മന്ത്രിയായിരുന്ന താൻ ഓരോ ആഴ്ചയും ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. എന്നാൽ ഇപ്പോൾ അത്തരത്തിലുള്ള നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നാണ് ആരോപണം.

എൽഡിഎഫ് സർക്കാരിന്റെ അവസാന നാളുകളിൽ ഇക്കഴിഞ്ഞ വേനൽക്കാലത്ത് ചെറിയ തോതിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ വലിയ പ്രതിഷേധമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇപ്പോൾ ഒരു മുന്നറിയിപ്പുമില്ലാതെയാണ് പവർകട്ട് ഏർപ്പെടുത്തുന്നതെന്നും കൃഷ്ണൻകുട്ടി വിമർശിച്ചു.

വൈദ്യുതി വകുപ്പിന്റെ വിവിധ സൈറ്റുകളിൽ നൽകിയിരിക്കുന്ന വൈദ്യുതി മന്ത്രിയുടെ ഫോൺ നമ്പർ പോലും ഇതുവരെ മാറ്റിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. രാത്രിയിലടക്കം നിരവധി ആളുകൾ ഇപ്പോഴും പരാതികൾ അറിയിക്കാൻ ആ നമ്പറിലേക്ക് വിളിക്കുന്നുണ്ടെന്നും കൃഷ്ണൻകുട്ടി പറഞ്ഞു.

‘പുറത്ത് വന്നതൊന്നുമല്ല, അതുക്കും മേലെയാണ്കാര്യങ്ങൾ’; മാസപ്പടി കേസിൽ പിണറായിക്കെതിരെ കൂടുതൽ വിവരങ്ങൾ; ഇ.ഡി. കത്തിൽ അമ്പരപ്പിക്കുന്ന ഇടപാടുകളുണ്ടെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ; വൻ ഹവാല പണമിടപാട് നടന്നതായി സൂചന

BREAKING NEWS
കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം; മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ
25 Oct 2026
BREAKING NEWS
"നിങ്ങള്‍ എന്നെ ചോദ്യം ചെയ്യാന്‍ നില്‍ക്കണ്ട, അതിനൊന്നും നിങ്ങള്‍ ആയിട്ടില്ല", ജഡ്ജി തട്ടിക്കയറി, മാമന്‍ ഓടിച്ചിരുന്ന വണ്ടി കിടക്കുന്ന കിടപ്പ് കാണണം, കാര്‍ നൂറിലെങ്കിലും ഓടിച്ചുകാണും, പ്രതികരണവുമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍, 17കാരന്‍ മദ്യപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്
25 Oct 2026
BREAKING NEWS
സൂപ്പർ എൽ നിനോ ഭീഷണി; മത്തി, അയല, നെത്തോലി തുടങ്ങിയ ചെറുമീനുകൾ കടലിൽനിന്ന് അപ്രത്യക്ഷമായേക്കും; മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടി
25 Oct 2026
BREAKING NEWS
വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതല്‍ താര്‍ കാറും ബൈക്കും ആവശ്യപ്പെട്ട് മര്‍ദനം, നിരന്തരം വഴക്ക്, തര്‍ക്കം മൂത്തതോടെ യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് മുടിയില്‍ കുത്തിപ്പിടിച്ച് ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്
25 Oct 2026