BREAKING NEWS

‘അവിശ്വാസത്തെ പിൻതുണയ്ക്കാത്തതിനു പിന്നിൽ സി​പി​എം-​ ബി​ജെ​പി ധാ​ര​ണ, സി​പി​എ​മ്മി​ന് താ​ല്പ​ര്യം ‘ഗു​ണ്ടാ​യി​സം’ കാ​ണി​ക്കാ​ൻ മാ​ത്രം’- അ​ഡ്വ. കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ!! ‘അവിശ്വാസത്തെ കുറിച്ച് മുൻകൂട്ടി അറിയിച്ചില്ല, യുഡിഎഫിന്റെ ഏകപക്ഷീയ തീരുമാനങ്ങളെ അം​ഗീകരിക്കാനാവില്ല’- വി. ​ജോ​യ്

· · 1 min read
Share: Copied!

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ ബി​ജെ​പി ഭ​ര​ണ​ത്തി​നെ​തി​രെയുള്ള ​അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ എ​ൽ​ഡി​എ​ഫ് പി​ന്തു​ണ​യ്ക്കാ​ത്ത​തി​ന് പി​ന്നി​ൽ സി​പി​എം-​ ബി​ജെ​പി ധാ​ര​ണ​യെ​ന്ന് യു​ഡി​എ​ഫ് പാ​ർ​ല​മെ​ൻറ​റി പാ​ർ​ട്ടി ലീ​ഡ​ർ അ​ഡ്വ. കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ. ബി​ജെ​പി​യു​ടെ ഭ​ര​ണ​പ​രാ​ജ​യം തു​റ​ന്നു​കാ​ട്ടാ​ൻ സി​പി​എ​മ്മി​ന് താ​ല്പ​ര്യ​മി​ല്ല, അ​വ​ർ​ക്ക് ‘ഗു​ണ്ടാ​യി​സം’ കാ​ണി​ക്കാ​ൻ മാ​ത്ര​മാ​ണ് താ​ല്പ​ര്യ​മെ​ന്നും ശ​ബ​രീ​നാ​ഥ​ൻ കുറ്റപ്പെടുത്തി.
‌
ബി​ജെ​പി ഭ​ര​ണം ആ​റ് മാ​സം പൂ​ർ​ത്തി​യാ​കു​മ്പോ​ൾ ക​ടു​ത്ത ഭ​ര​ണ​സ്തം​ഭ​ന​വും കെ​ടു​കാ​ര്യ​സ്‌​ഥ​ത​യു​മാ​ണ് കോ​ർ​പ്പ​റേ​ഷ​നി​ലെ​ന്നും ഇ​തി​നെ​തി​രെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ന​ഗ​ര​സ​ഭാ ക​വാ​ട​ത്തി​ന് മു​ന്നി​ൽ യു​ഡി​എ​ഫ് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ശ​ബ​രീ​നാ​ഥ​ൻ അ​റി​യി​ച്ചു. ന​ഗരസമിതി പരിധിയിൽ മാ​ലി​ന്യ​പ്ര​ശ്നം, തെ​രു​വു​നാ​യ ശ​ല്യം, കു​ടി​വെ​ള്ള പ്ര​തി​സ​ന്ധി എ​ന്നി​വ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ ബി​ജെ​പി ഭ​ര​ണ​സ​മി​തി പൂ​ർ​ണ പ​രാ​ജ​യ​മാ​ണ്.

കേ​ന്ദ്ര സ​ർ​ക്കാ​രും ഇ​പ്പോ​ൾ ന​ഗ​ര​സ​ഭ​യു​ടെ വീ​ഴ്ച​ക​ളി​ൽ മൗ​ന​ത്തി​ലാ​ണ്. തി​ങ്ക​ളാ​ഴ്ച​ ക​വാ​ട സ​മ​ര​ത്തി​ന് ശേ​ഷം അ​വി​ശ്വാ​സ പ്ര​മേ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക് അ​ന്തി​മ​രൂ​പം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അതേസമയം അ​വി​ശ്വാ​സ പ്ര​മേ​യ നീ​ക്ക​ത്തെ​ക്കു​റി​ച്ച് സി​പി​എ​മ്മി​നെ മു​ൻ​കൂ​ട്ടി അ​റി​യി​ച്ചി​രു​ന്നി​ല്ലെ​ന്നും ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​ങ്ങ​ളെ പി​ന്തു​ണ​യ്ക്കാ​നാ​വി​ല്ലെ​ന്നും സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​ജോ​യ് പറഞ്ഞു.

തി​രു​വ​ന​ന്ത​പു​രം ​ന​ഗ​ര​സ​ഭ​യിൽ അവിശ്വാസം കൊണ്ടുവരാനുള്ള യുഡിഎഫ് നീക്കം പൊളിഞ്ഞു, പിൻതുണയ്ക്കില്ലെന്ന് എൽഡിഎഫ്, കോ​ൺ​ഗ്ര​സും സി​പി​എ​മ്മും ഒ​ന്നി​ച്ച് പ്ര​മേ​യം കൊ​ണ്ടു​വ​രു​ന്ന​ത് ഭാ​വി​യി​ൽ രാ​ഷ്ട്രീ​യ​മാ​യി ദോ​ഷം ചെ​യ്യും- വിലയിരുത്തൽ ​

BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026
BREAKING NEWS
’ചേരാനല്ലൂർ ബെൻസ് അപകടത്തിൽ പോലീസിന്റെ ഭാ​ഗത്ത് തുടക്കത്തിൽ പാളിച്ചയുണ്ടായി ; പതിനേഴുകാരന് ജാമ്യം കൊടുത്തപ്പോൾ ആശ്ചര്യം തോന്നി, നീതി പണക്കാരനും പാവപ്പെട്ടവനും ഒരുപോലെ’- ആഭ്യന്തരമന്ത്രി
26 Oct 2026
BREAKING NEWS
"പാതിരാത്രിയിൽ ഒരു ചെറുക്കൻ ലൈസൻസില്ലാതെ എവിടെപ്പോയി എന്ന് ചോദിക്കാൻ ഒരു വർഗീയ വിഷവൃദ്ധകളേയും ഇപ്പോൾ കാണാനില്ല", മക്കളെ കേസിൽനിന്ന് ഊരിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ് അപ്പന്മാരും ഉപ്പമാരും, കൊല്ലപ്പെട്ട മനുഷ്യന്റെ ശരീരം കുടുംബത്തിലെത്തും മുമ്പ് മുന്തിയവന്റെ മകന് സ്റ്റേഷൻ ജാമ്യം കിട്ടി, വിമര്‍ശനവ...
26 Oct 2026
BREAKING NEWS
കൈയ്യിൽ മറ്റൊരു ഫോണുണ്ട്, പുതിയ ഐഫോൺ 18 പ്രോയ്ക്ക് 20,000 മുതൽ 30,000 രൂപ വരെ നികുതി അടയ്ക്കണം- കസ്റ്റംസ്!! പറ്റില്ലെന്ന് പ്രവാസി വ്യവസായി... ഫോൺ പിടിച്ചെടുത്തു, എയർപോർട്ടിൽ കുത്തിയിരുന്നു പ്രതിഷേധിച്ച വ്യവസായിയെ ബലം പ്രയോഗിച്ച് പുറത്താക്കി... പിന്നാലെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് കേസ്
26 Oct 2026