BREAKING NEWS

എമ്പുരാനിലെ മോഹൻലാൽ കഥാപാത്രം സൈനിക ബഹുമതിയുടെ അന്തസിനു നിരക്കാത്തത്, യുവജനങ്ങളെ സ്വാധീനിക്കും, ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ പദവി പുനരവലോകനം ചെയ്യണം- പ്രതിരോധ മന്ത്രാലയത്തിനു പരാതി നൽകി കോഴിക്കോട് സ്വദേശി

· · 1 min read
Share: Copied!

കോഴിക്കോട്: മോ​ഹൻലാൽ- പൃഥ്വിരാജ് ചിത്രം എമ്പുരാൻ വിവാദം കത്തിനിൽക്കെ ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നടൻ മോഹൻലാലിനെതിരെ പ്രതിരോധ മന്ത്രാലയത്തിനു പരാതി. മോഹൻലാൽ സൈനിക ബഹുമതിയുടെ അന്തസിന് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശി മിഥുൻ വിജയകുമാർ പ്രതിരോധ മന്ത്രാലയത്തിനാണ് പരാതി നൽകിയത്.

എമ്പുരാന്റെ റീ എഡിറ്റിങ് പതിപ്പ് ;തിയറ്ററുകളില്‍ ഡൗണ്‍ലോഡിംഗ്; ഉറക്കമില്ലാതെ തിയ്യേറ്റര്‍ ഉടമകള്‍ ; പ്രദര്‍ശനം എന്ന് അറിയാം

മോഹൻലാൽ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ പദവി വഹിക്കുന്ന ആളാണെന്ന് മിഥുൻ വിജയകുമാർ ചൂണ്ടിക്കാട്ടുന്നു. ഇതിന് വിരുദ്ധമായാണ് മോഹൻലാൽ എമ്പുരാനിൽ അവതരിപ്പിച്ച കഥാപാത്രം. രാഷ്ട്രീയ സമ്മർദ്ദത്തിലൂടെ എൻഐഎയെ സ്വാധീനിക്കാൻ കഴിയുമെന്നതടക്കം ചിത്രം സൂചിപ്പിക്കുന്നുണ്ടെന്നും മിഥുൻ പറയുന്നു. കീർത്തിചക്ര ഇന്ത്യൻ സൈനികരെ അന്തസോടെയും വീര്യത്തോടെയും ചിത്രീകരിച്ച ചിത്രമാണെന്ന് മിഥുൻ പറയുന്നു.

രാജൂ… ആദ്യമായി ഒരു വഴിവെട്ടുന്നവര്‍ക്കെല്ലാം നേരിടേണ്ടി വരുന്ന ചെറിയ കാര്യങ്ങളായി മാത്രം ഇതിനെ കാണുക, ഇതൊന്നും പുതുമയുള്ള കാര്യമല്ലെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍

മാത്രമല്ല അതിൽ അഭിനയിച്ച ശേഷമാണ് മോഹൻലാലിന് ഓണററി പദവി ലഭിക്കുന്നത്. ചിത്രത്തിലെ കഥാപാത്രം രാജ്യത്തെ യുവജനങ്ങളെയടക്കം വലിയ രീതിയിൽ സ്വാധീനിച്ചവെന്നും മിഥുൻ പറയുന്നു. എന്നാൽ എമ്പുരാനിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രം ഓണററി പദവിക്ക് വിരുദ്ധമായാണ്. അതുകൊണ്ടുതന്നെ മോഹൻലാലിന് നൽകിയ ഓണററി പദവിയിൽ പുനരവലോകനം വേണം. ഓണററി പദവി നൽകുന്നത് സംബന്ധിച്ച് കൃത്യമായ പ്രോട്ടോകോൾ വേണമെന്നും മിഥുൻ ആവശ്യപ്പെടുന്നു.

BREAKING NEWS
ഒരു കൈയിൽ ഫോണും മറുകൈയിൽ സ്റ്റിയറിങ്ങും ബസിൽ വിദ്യാർഥികളും! കട്ടപ്പനയിൽ സ്കൂൾ ബസ് അപകടകരമായി ഓടിച്ച് ഡ്രൈവർ; നിയമ ലംഘനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
27 Oct 2026
BREAKING NEWS
വിശ്വാസവും യുക്തിയും നേർക്കുനേർ; പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ഒത്തുചേരുന്ന പുതുചിത്രം ‘ഹരിവരാസനം’, മകരവിളക്ക് ദിനത്തിൽ ആഗോള റിലീസ്
27 Oct 2026
BREAKING NEWS
എന്റെ പൊന്നെടാവ്വേ ഇവനിന്ന് പ്രാന്താന്നാ തോന്നുന്നെ- ന്യൂസീലൻഡ് ബോളർ!! 11 സിക്സർ, 9 ഫോർ... 35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്, 19 പന്തിൽ 45 റൺസുമായി വൈഭവ്, ന്യൂസിലൻഡിനെതിരെ 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യയുടെ പിള്ളേര്!! പരമ്പര 3-0 സ്വന്തമാക്കി, പിന്നാലെ ഒരുപിടി റെക്കോർഡുകളും
27 Oct 2026
BREAKING NEWS
ഉഗാണ്ടയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ പരമ്പരക്കൊലയാളികളിൽ ഒരാൾ...ഒന്നെങ്കിൽ പ്രണയവാ​ഗ്ദാനം നൽകി വശത്താക്കും, അല്ലെങ്കിൽ കുടുംബങ്ങളെ ഒന്നാകെ ലക്ഷ്യമിട്ട് വീടുകളിൽ അതിക്രമിച്ചുകയറി വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കും!!15 വർഷത്തിനിടെ കൊന്നുതിന്നത് 38 പേരെ, നരഭോജി മനുഷ്യൻ അറസ്റ്റിൽ, കുറ്റം തെളിഞ്ഞാ...
27 Oct 2026