BREAKING NEWS

യുവതി പറ്റിച്ചു, സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ടു, പ്രണയം നടിച്ചു, വിവാഹ വാഗ്ദാനം നൽകി 20.81 ലക്ഷം രൂപ തട്ടിയെടുത്തെന്ന് യുവാവിൻറെ പരാതി; കേസ്

· · 1 min read
Share: Copied!

കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി യുവാവിൽനിന്ന് 20.81 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം കഠിനംകുളം സ്വദേശിനി എച്ച്.എം. ഹൈമയ്ക്കെതിരെയാണ് നടപടി. കക്കോടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

സാമൂഹികമാധ്യമം വഴിയാണ് യുവാവ് യുവതിയെ പരിചയപ്പെട്ടത്. പിന്നീട് സൗഹൃദത്തിലായ ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചെന്നും വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതി പല ഘട്ടങ്ങളിലായി പണം കൈപ്പറ്റിയെന്നുമാണ് പരാതിയിലെ ആരോപണം.

വിവിധ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി ആകെ 20,81,450 രൂപ യുവതി വാങ്ങിയെന്നാണ് യുവാവിന്റെ മൊഴി. ഇതിനിടെ യുവതി നേരത്തെ വിവാഹിതയാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. വിവാഹ വാഗ്ദാനത്തിൽ വിശ്വസിച്ച് വലിയ തുക കൈമാറിയ യുവാവ് പണം നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞതോടെയാണ് പൊലീസിനെ സമീപിച്ചത്.

പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു. പണം കൈമാറിയ സാഹചര്യങ്ങളും ഇടപാടുകൾക്ക് പിന്നിലെ യഥാർഥ വസ്തുതകളും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

BREAKING NEWS
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ പ്രതി, അതിക്രമിച്ചു കയറൽ വകുപ്പും ചുമത്തി; അറസ്റ്റ്?
05 Nov 2026
BREAKING NEWS
രമേശ് ചെന്നിത്തലയെ പ്രശംസിച്ച് അമിത് ഷാ; കേരളത്തിന്റെ 'ഓപ്പറേഷൻ തൂഫാൻ'; പദ്ധതിക്ക് കേന്ദ്രസഹായം വാഗ്ദാനം; തൂഫാൻ മറ്റ് സംസ്ഥാനങ്ങളിലേക്കും
05 Nov 2026
BREAKING NEWS
പരാജയം മുൻപേ മണത്തറിഞ്ഞ് ഒരുമുഴം മുന്നേയെറിയാൻ നോക്കി ട്രംപ്!! തിര‍ഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഇന്ത്യൻ എസ്‌ഐആറിനെ കൂട്ടുപിടിച്ച് കാലിഫോർണിയയിൽ വോട്ടർപട്ടികയിലുള്ള 20,000 പേരുടെ വോട്ടുകൾ തടയാൻ ശ്രമം... പലരും യുഎസ് പൗരന്മാരല്ല, വോട്ട് മാറ്റിവെക്കണം- നിർദേശം... പൊളിച്ച് കയ...
05 Nov 2026
BREAKING NEWS
എന്നാൽ പിന്നെ നീയൊന്നു രക്ഷപ്പെടുന്ന കാണട്ടേ!! പട്ടാപ്പകൽ മാല പൊട്ടിച്ച് ഓടാൻ ശ്രമിച്ച യുവാവിന്റെ സ്കൂട്ടർ തള്ളി തോട്ടിലിട്ട് 61 കാരി, ഓടി രക്ഷപ്പെടാൻ ശ്രമിച്ചവനെ അലറിവിളിച്ച് നാട്ടുകാരെ കൊണ്ട് വളഞ്ഞു പിടികൂ‌ടി പോലീസിലേൽപ്പിച്ച് പ്രസന്നകുമാരിച്ചേച്ചി
05 Nov 2026