BREAKING NEWS

ഉച്ചയ്ക്ക് ക്ലാസിൽ നിന്നിറങ്ങി, സഹപാഠിയുമായി സംസാരിച്ചിരുന്നു, ലോ കോളേജ് വിദ്യാർഥിനിയുടെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു, ഫോൺ കാണാനില്ല, കോവൂർ സ്വദേശിയായ മൗസയുടെ കാമുകൻ വിവാഹിതൻ?, ആൺസുഹൃത്തിനായി തിരച്ചിൽ

· · 1 min read
Share: Copied!

വെള്ളിമാടുകുന്ന്: കോഴിക്കോട് ലോ കോളേജ് വിദ്യാർഥിനി താമസസ്ഥലത്ത് ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതയേറുന്നു. വിദ്യാർഥിയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ ആൺസുഹൃത്തിനായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി. കഴിഞ്ഞ ഫെബ്രുവരി 24നായിരുന്നു പെൺകുട്ടിയെ വാപ്പോളിത്താഴത്തെ വാടകവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് ലോ കോളേജ് മൂന്നാം സെമസ്റ്റർ വിദ്യാർഥിനി മൗസ മെഹ്റിൻ ആണ് മരിച്ചത്. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബവും നേരത്തെതന്നെ ആരോപണം ഉന്നയിച്ചിരുന്നു.

കുടിവെള്ളമെടുക്കാൻ പോയ വിദേശ വനിതയെ ആക്രമിച്ചു, നല്ല നടപ്പിന് ജയിൽ മോചനത്തിനു മന്ത്രിസഭ ശുപാർശ ചെയ്ത ഷെറിനെതിരെ വീണ്ടും കേസ്

അതേസമയം മൗസയുടെ മരണത്തിന് പിന്നാലെ ആൺസുഹൃത്ത് ഒളിവിൽ പോയതായാണ് വിവരം. കൂടാതെ മൗസ ഉപയോ​ഗിച്ചിരുന്ന മൊബൈൽ ഫോണും ഇതുവരെ കണ്ടെത്താനായിട്ടില്ല. കോവൂർ സ്വദേശിയായ ആളാണ് മൗസയുടെ കാമുകൻ എന്നാണ് നി​ഗമനം. ഇയാൾ വിവാഹിതനാണെന്നും സൂചനയുണ്ട്, മൗസയുടെ ഫോൺ ഇയാൾ കൊണ്ടുപോയതാണോ എന്ന കാര്യത്തിലും അന്വേഷണം പുരോ​ഗമിക്കുകയാണ്.

സുഹൃത്തുക്കളെ ചോദ്യം ചെയ്തതോടെയാണ് ഉച്ചയ്ക്ക് മൗസ ക്ലാസിൽ നിന്ന് ഇറങ്ങിയെന്നും സഹപാഠിയുമായി സംസാരിച്ചിരിക്കുന്നത് കണ്ടുവെന്നും പോലീസിന് വിവരം ലഭിച്ചത്. പിന്നാലെ വീട്ടിലെത്തിയ മൗസ ജീവനൊടുക്കുകയായിരുന്നു.

 

BREAKING NEWS
‘ഡ്രൈവർമാർ റോഡിലെ ഉടയോന്മാരല്ല, കാലന്മാർ; സുരക്ഷിതമായി വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പ്?’; സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി
06 Nov 2026
BREAKING NEWS
വിനോദസഞ്ചാരികളുടെ വേഷത്തിൽ ലഷ്കർ ഭീകരർ; കടൽയുദ്ധ പരിശീലനം; കറാച്ചിക്ക് സമീപം രഹസ്യ പരിശീലന കേന്ദ്രം, ജാഗ്രതയിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ
06 Nov 2026
BREAKING NEWS
'വോട്ടർപട്ടികയിൽനിന്ന് ആരും പുറത്താകരുത്'; നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ; ഫോമുകൾ വാട്സ്ആപ്പിലും ഇമെയിലിലും എത്തിക്കും; താമസം മാറിയവർക്ക് പ്രത്യേക ഇളവ്
06 Nov 2026
BREAKING NEWS
ഫോണിൽ കോൾ കണക്ട് ചെയ്ത് വീട്ടിൽവെച്ചു, കൊലപാതകം നടത്തി മടങ്ങി; ഉമറിന്റെ ബുദ്ധി പാളിയത് കാമുകിയുടെ മൊഴിയിൽ
06 Nov 2026