CRIME

കുടിവെള്ളമെടുക്കാൻ പോയ വിദേശ വനിതയെ ആക്രമിച്ചു, നല്ല നടപ്പിന് ജയിൽ മോചനത്തിനു മന്ത്രിസഭ ശുപാർശ ചെയ്ത ഷെറിനെതിരെ വീണ്ടും കേസ്

· · 1 min read
Share: Copied!

കണ്ണൂർ: ചെറിയനാട് ഭാസ്‌കര കാരണവർ വധക്കേസിൽ ജയിലിൽ കഴിയുന്ന പ്രതി ഷെറിനെതിരെ വീണ്ടും കേസ്. സഹതടവുകാരിയായ വിദേശ വനിതയെ അക്രമിച്ചതിനാണ് ഷെറിനെതിരെ കേസെടുത്തിരിക്കുന്നത്. ഈ മാസം 24ന് ഷെറിനും മറ്റൊരു തടവുകാരിയും ചേർന്ന് വിദേശ വനിതയെ അക്രമിച്ചുവെന്നാണ് കേസ്. ഇതിൽ കണ്ണൂർ ടൗൺ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജൂലി എന്ന നൈജീരിയൻ തടവുകാരിയെ മർദിച്ചതിനു ഷെറിൻ, സഹതടവുകാരി ഷബ്ന എന്നിവർക്കെതിരെയാണ് കേസ്. വനിതാ ജയിലിൽ കഴിയുന്ന ഇവർ 24ന് രാവിലെ 7.45ന് കുടിവെള്ളം എടുക്കാൻ പോകുന്ന നേരം ജൂലിയെ അസഭ്യം പറയുകയും പിടിച്ചുതള്ളുകയും ചെയ്തുവെന്നാണ് പരാതി.

കള്ളു കുടിച്ചാൽ പണ്ടത്തേപ്പോലെ ഒരു കിക്കില്ല, വീര്യം കൂട്ടാൻ കള്ളിൽ കഫ്സിറപ്പ്?… എക്സൈസ് വകുപ്പ് പരിശോധനയ്ക്കയച്ച കള്ളിന്റെ സാംപിളിൽ ചുമ മരുന്നിന്റെ സാന്നിധ്യം, കണ്ടെത്തിയത് ഓരേ ലൈസൻസിയുടെ കീഴിലുള്ള രണ്ട് ഷാപ്പുകളിൽ നിന്ന്

കാരണവർ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഷെറിന് ശിക്ഷായിളവ് ചെയ്ത് ജയിൽമോചനം നൽകാൻ മന്ത്രിസഭാ യോഗം ശുപാർശ ചെയ്തിരുന്നു. ഈ ശുപാർശ ഗവർണറുടെ പരിഗണനയിലിരിക്കെയാണ് പുതിയ കേസ് വന്നിരിക്കുന്നത്. ഷെറിന് ശിക്ഷായിളവ് നൽകാനുള്ള തീരുമാനം വിവാദമായിരുന്നു. ജയിൽ ഉപദേശക സമിതിയുടെ ശുപാർശയും നിയമ വകുപ്പിന്റെ അഭിപ്രായവും പരിഗണിച്ചാണ് നടപടിയെന്നായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ ജയിലിൽ ഇവർക്ക് വഴിവിട്ട് പരിഗണനകൾ ലഭിച്ചിരുന്നതായി സഹതടവുകാരുടെ വെളിപ്പെടുത്തലടക്കം ഉണ്ടാകുയും ചെയ്തിരുന്നു.

ആരം സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ചെന്നിരിക്കും! ഇതാര് നാഗവല്ലിയെ തളച്ച ഡോക്ടര്‍ സണ്ണിയോ? പോഡ്കാസ്റ്റ് വിവാദങ്ങള്‍ക്കിടെ മാസ്സ് ഡയലോഗുമായി ശശി തരൂര്‍…

അതോടൊപ്പം മുമ്പും സഹതടവുകാരുമായി ഷെറിൻ പ്രശ്‌നങ്ങളിലേർപ്പെട്ടിട്ടുണ്ടെന്ന് ആരോപണങ്ങളുയർന്നിരുന്നു. ഷെറിനെ മുൻപു രണ്ടു ജയിലുകളിൽനിന്നു മാറ്റിയതു ജീവനക്കാരുടെയും സഹതടവുകാരുടെയും പരാതിയെ തുടർന്നായിരുന്നു. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയവേ പരാതിയെത്തുടർന്ന് ആദ്യം വിയ്യൂരിലേക്കാണു മാറ്റിയത്. ഇവിടെ ജോലി ചെയ്യാൻ മടി കാണിച്ചതിനു ജയിൽ ജീവനക്കാരുമായി പ്രശ്നങ്ങളുണ്ടായി. തുടർന്നാണു കണ്ണൂർ വനിതാ ജയിലിൽ എത്തിച്ചത്.

സാധാരണയായി പ്രതികൾ ശിക്ഷിക്കപ്പെട്ടാൽ റിമാൻഡ് കാലാവധിയും ശിക്ഷാ കാലാവധിയായി കണക്കാക്കും. അതനുസരിച്ച്, 2009 നവംബറിൽ റിമാൻഡിലായ ഷെറിൻ 2023 നവംബറിൽ 14 വർഷം തികച്ചു. പിന്നീട് ആദ്യം ചേർന്ന ജയിൽ ഉപദേശക സമിതിയിലാണു ഷെറിന്റെ അപേക്ഷ പരിഗണിച്ചത്. 14 വർഷം ജയിലിൽ കഴിഞ്ഞ ജീവപര്യന്തം തടവുകാരുടെയെല്ലാം മോചന അപേക്ഷ ജയിൽ ഉപദേശകസമിതിക്കു മുൻപിൽ വരാറുണ്ടെങ്കിലും, ആദ്യ അപേക്ഷ അംഗീകരിക്കുന്ന കീഴ്വഴക്കമില്ല. ആറുമാസത്തിനുശേഷം ചേരുന്ന അടുത്ത യോഗത്തിലേക്കു മാറ്റുകയാണു ചെയ്യാറുള്ളത്. എന്നാൽ ഷെറിന്റെ കാര്യത്തിൽ ആദ്യയോഗം തന്നെ അംഗീകാരം നൽകുകയായിരുന്നു.  ജയിലിലെ നല്ല നടപ്പുകൊണ്ടാണ് ശിക്ഷായിളവിന് ഷെറിനെ പരിഗണിച്ചതെന്നായിരുന്നു കണ്ണൂർ വനിതാ ജയിൽ ഉപദേശക സമിതിയുടെ വാദം.

 

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026