BREAKING NEWS

ലഹരി തലയ്ക്ക് പിടിച്ച് വീട്ടിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്!! ഉമ്മയേയും ഇളയ സഹോ​ദരിയേയും ഇറക്കിവിട്ട്, വീട്ടിനുള്ളിൽ സൂക്ഷിച്ച രണ്ട് ​ഗ്യാസ് സിലിണ്ടറുകൾ തുറന്നുവിട്ടു, പോലീസും ഫയർഫോഴ്സും ബലപ്രയോ​ഗത്തിലൂടെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ജീപ്പിൽ നിന്ന് ചാ‌ടി

· · 1 min read
Share: Copied!

കോട്ടയം: കൂട്ടിക്കൽ കരിപ്പായിൽ ലഹരി ഉപയോഗിച്ച യുവാവ് വീട്ടിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇബ്രാഹിം എന്ന യുവാവാണ് ലഹരി തലയ്ക്ക് പിടിച്ചതോടെ തന്റെ മാതാവിനെയും ഇളയ സഹോദരിയെയും വീട്ടിൽ നിന്ന് ഇറക്കിവിട്ട ശേഷം വീടിനുള്ളിൽ സൂക്ഷിച്ച രണ്ട് ഗ്യാസ് സിലിണ്ടറുകൾ തുറന്നുവിട്ട് ഇയാൾ പരിഭ്രാന്തി പരത്തി. വിവരമറിഞ്ഞെത്തിയ മുണ്ടക്കയം പോലീസും കാഞ്ഞരപ്പള്ളി ഫയർഫോഴ്സും ചേർന്ന് ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് കീഴടങ്ങാൻ തയ്യാറായില്ല. തുടർന്ന് പോലീസ് ബലം പ്രയോഗിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

തുടർന്ന് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇയാൾ ഓടിക്കൊണ്ടിരുന്ന പോലീസ് ജീപ്പിൽ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. റോഡിലേക്ക് ചാടിയ ഇബ്രാഹിമിനു നിസാര പരുക്കുകൾ സംഭവിച്ചിട്ടുണ്ട്. വീണ്ടും പിന്തുടർന്ന് പിടികൂടിയ ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയും നിലവിൽ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്.

ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തതിന് മാപ്പ് പറയണമെങ്കില്‍ ആദ്യം അങ്ങ് തന്നെ പറഞ്ഞു തുടങ്ങൂ… വി ഡി സതീശനെ വിമര്‍ശിച്ച് കെ സുരേന്ദ്രന്‍

BREAKING NEWS
13കാരിയുടെ നിർദേശം; 87 സാക്ഷികളും 98 രേഖകളും 12 തൊണ്ടിമുതലുകളും; ഐഫോണും ആഡംബര ബൈക്കും ലക്ഷ്യം; കരുവാറ്റയിലെ 65കാരന്റെ കൊലപാതകത്തിൽ കൊച്ചുമകൾക്കും സുഹൃത്തുക്കളായ കൗമാരക്കാർക്കുമെതിരെ കുറ്റപത്രം
12 Nov 2026
BREAKING NEWS
''പട്ടിണി മാത്രമായിരുന്നു ഇന്നത്തെ ദിവസം, ഏതായാലും വയറു നിറച്ചു ഭക്ഷണം കഴിച്ചു; വയറുനിറയെ ഭക്ഷണം തന്നതിന് ഒരുപാട് നന്ദി'' അഭിമന്യുവിന്റെ കൈപ്പടയിലെ കുറിപ്പ് കോടതിയിൽ, വിചാരണയ്ക്കിടെ വൈകാരിക നിമിഷങ്ങൾ
12 Nov 2026
BREAKING NEWS
'ഞാൻ നിന്റെ കഴുത്തുഞെരിച്ചാൽ എന്തായിരിക്കും അവസ്ഥ'- പിതാവ്, തമാശയായി കരുതി 'ചെയ്തോളൂ'വെന്ന് മകൾ!! ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച 21 കാരിയെ ഷാൾ ഉപയോ​ഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി, ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം- പിതാവ് അറസ്റ്റിൽ
12 Nov 2026
BREAKING NEWS
സർവകലാശാലയിലെ അക്കാദമിക് അന്തരീക്ഷം ഇത്തരത്തിലാണോ മുന്നോട്ടുപോകേണ്ടതെന്ന് കോടതി തന്നെ തീരുമാനിക്കട്ടെ... വിദ്യാർഥികൾ സ്വയം സൃഷ്ടിച്ച പ്രശ്നങ്ങളാണ് ഹാജരും പരീക്ഷ എഴുതാനുള്ള അവസരവും നഷ്ടമാക്കിയത്!! വിസിയെ ആക്രമിക്കാൻ ശ്രമിച്ച 16 വിദ്യാർഥികളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുണ്ടാകില്ല, ‌ചെയ്ത തെറ്റിന് ...
12 Nov 2026