CRIME

കോട്ടയത്തെ പോലീസുകാരനേറ്റത് ക്രൂര മർദ്ദനം, വാരിയെല്ലുകൾ തകർന്നു, മരണകാരണം നെഞ്ചിലേറ്റ മാരക പരുക്ക്, ശ്വാസകോശത്തിൽ ക്ഷതവും ആന്തരിക രക്തസ്രാവവുമുണ്ടായി- പോസ്റ്റ് മോർട്ടം റിപ്പോർട്ട്

· · 1 min read
Share: Copied!

കോട്ടയം: ഏറ്റുമാനൂരിൽ കൊല്ലപ്പെട്ട പോലീസുകാരന് പ്രതിയിൽ നിന്ന് നേരിടേണ്ടി വന്നത് ക്രൂരമായ മർദനമേറ്റെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. നെഞ്ചിലേറ്റ ​ഗുരുതര പരുക്കാണ് മരണകാരണമായതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മർദനത്തിൽ പോലീസുകാരന്റെ വാരിയെല്ലുകൾ ഒടിഞ്ഞു. നെഞ്ചിൽ ഗുരുതരമായി പരുക്കേറ്റു. ശ്വാസകോശത്തിൽ ക്ഷതവും ആന്തരിക രക്തസ്രാവവും സംഭവിച്ചതായും പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്.

നിലത്തിട്ട് ചവിട്ടിക്കൊന്നു…!!!! പൊലീസുകാരനാണെങ്കില്‍ എന്തുചെയ്യുമെന്ന് ജിബിൻ…!! വാക്കുതർക്കം സംഘർഷത്തിലേക്ക് എത്തി…. പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം… ഇത് അക്രമികളുടെ സ്വന്തം കേരളമോ..?

കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷനിലെ ഡ്രൈവറായ മാഞ്ഞൂർ ചിറയിൽവീട്ടിൽ ശ്യാംപ്രസാദ്(44) ആണ് തിങ്കളാഴ്ച പുലർച്ചെ കൊല്ലപ്പെട്ടത്. സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിബിൻ ജോർജി(27)നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ലോക്‌സഭയില്‍ മുരളീധരനെ തോല്‍പിച്ച് സുരേഷ് ഗോപിക്കു വഴിയൊരുക്കിയത് കെപിസിസിയുടെ ഗൂഢാലോചനയോ? അക്കമിട്ട് അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്; പ്രതാപനെയും അനില്‍ അക്കരയെയും നിയമസഭ തെരഞ്ഞെടുപ്പ് വരെ മാറ്റിനിര്‍ത്തണം; നീറിപ്പുകഞ്ഞ് തെരഞ്ഞെടുപ്പ് തോല്‍വി

ഏറ്റൂമാനൂർ തെള്ളകത്തെ തട്ടുകടയിലുണ്ടായ സംഘർഷത്തിനിടെയാണ് പോലീസുകാരനായ ശ്യാമിനെ ജിബിൻ കൊലപ്പെടുത്തിയത്. തട്ടുകടയിലെത്തിയ ജിബിൻ ഇവിടെവച്ച് അക്രമാസക്തനായി. ഈ സമയത്താണ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശ്യാംപ്രസാദ് കടയിലെത്തിയത്. ശ്യാമിനെ കണ്ടതോടെ വന്നത് പോലീസ് ആണെന്നും പ്രശ്‌നമുണ്ടാക്കിയാൽ അകത്തു കിടക്കുമെന്നും കടയുടമ ജിബിനോട് പറഞ്ഞു.

 

ഇതുകേട്ടതോടെ പ്രകോപിതനായ ജിബിൻ ശ്യാംപ്രസാദിനെ ആക്രമിക്കുകയായിരുന്നു. നിലത്തുവീണ ശ്യാമിന്റെ നെഞ്ചിൽ ചവിട്ടി പരുക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് സംഘമെത്തി ശ്യാമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ജിബിനെ പോലീസ് സംഘം ഓടിച്ചിട്ട് പിടികൂടി അറസ്റ്റ് ചെയ്യുകയും ചെയ്തു.

BREAKING NEWS
അറസ്റ്റിലായി 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സർക്കാർ ഉദ്യോഗസ്ഥൻ സ്വമേധയാ സസ്പെൻഷനിലാവും, പ്രത്യേക സസ്പൻഷൻ ഉത്തരവിന്റെ ആവശ്യമില്ല... സസ്പെൻഷൻ പിൻവലിച്ചശേഷം പ്രതിയെ വീണ്ടും അതേ ആശുപത്രിയിൽ അതേ തസ്തികയിൽ നിയമിച്ചത് ഗൗരവകരമായ വിഷയം- സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി
09 Nov 2026
BREAKING NEWS
അനധികൃത ആയുധ-ലഹരിമരുന്ന് ഇടപാടുകാരെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെ തൊണ്ടിമുതൽ കാണിച്ചുതരാമെന്ന് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി... കള്ളനെന്നു വിളിച്ചുപറഞ്ഞ് നാട്ടുകാർക്ക് മുന്നിലേക്കിട്ട് രക്ഷപ്പെട്ടു!! പോലീസുകാരനെ ആൾക്കൂട്ടം മർദിച്ച് പുഴയിലെറിഞ്ഞു, അപകട വിവരം സഹപ്രവർ‍ത്തകർ മറച്ചുവച്ചു... മൃതദേഹ...
09 Nov 2026
BREAKING NEWS
'തീവ്രവാദികൾക്ക് പാസ്‌പോർട്ടില്ല; വെറും 'നാടകം' ഷെയ്ഖ് ഹസീനയുടെ അപേക്ഷ നിരസിച്ച് ബംഗ്ലാദേശ്, കുറ്റവാളികളെ കൈമാറാനുള്ള കരാർ പ്രകാരം ഇന്ത്യയോട് എത്രയും വേ​ഗം തീരുമാനമുണ്ടാക്കണമെന്നും ആവശ്യം
09 Nov 2026
BREAKING NEWS
'അവൻ പടക്കം പൊട്ടിക്കുന്നതിനിടെ ഒരെണ്ണം നെഞ്ചിലേക്ക് വീണു, ശ്വാസമുണ്ടായിരുന്നത് കൊണ്ടാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്, പക്ഷേ കാര്യമുണ്ടായില്ല'... ദീപാവലി ആ​ഘോഷത്തിനിടെ പടക്കം പൊട്ടി പത്തുവയസുകാരന് ദാരുണാന്ത്യം!! ദീപാവലി ദിവസം അഗ്നിരക്ഷാ സേനയ്ക്ക് വന്നത് 257 എമർജൻസി കോളുകൾ
09 Nov 2026