BREAKING NEWS

ചതി പറ്റിയതു മനസിലായി പോലീസിനെ വിളിച്ചു,  ഫോൺ വാങ്ങി തൊട്ടടുത്ത പൊന്തക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു!! അഥീന കളനാശിനി കലക്കിയത് എനർജി ഡ്രിങ്കിൽ, അൻസിലിനെ വിളിച്ചുവരുത്തിയത് കോൺഫ്രൻസ് കോളിലൂടെ

· · 1 min read
Share: Copied!

കൊച്ചി: കോതമംഗലം മാതിരപ്പള്ളി മേലേത്തുമാലിൽ അൻസിലിനെ കൊലപ്പെടുത്തിയത് എനർജി ഡ്രിങ്കിൽ കളനാശിനി കലക്കിക്കൊടുത്തെന്നു കണ്ടെത്തൽ. പെൺസുഹൃത്തായ അഥീനയുടെ വീട്ടിൽനിന്ന് എനർജി ഡ്രിങ്കിന്റെ കാലി കാനുകൾ കണ്ടെടുത്തതോടെയാണ് എനർജി ‍ഡ്രിങ്കിൽ കളനാശിനി കലക്കി നൽകുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയത്. കൂടാതെ കൃത്യം നടന്ന ദിവസം അൻസിലിനെ വീട്ടിലേക്ക് വരുത്താൻ നിരന്തരം അഥീന ഫോൺ വിളിച്ചിരുന്നു എന്നും പോലീസ് കണ്ടെത്തി.

ടിപ്പർ ഡ്രൈവറായ അൻസിലും (38) അഥീന (30)യും തമ്മിൽ ഏറെ നാളായി അടുപ്പമുണ്ടായിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് അൻസിൽ‍. അടുപ്പത്തിനിടെ അഥീനയെ സംശയിച്ചു തുടങ്ങിയതോടെ അൻസിൽ ഉപദ്രവമാരംഭിച്ചു. ഇതോടെ അഥീന പോലീസിനെ സമീപിച്ചു. കേസായതോടെ പണം വാഗ്ദാനം ചെയ്ത് ഒതുക്കാനും അൻസിൽ ശ്രമിച്ചു. പിന്നീടു കോടതിയിൽ അഥീന മൊഴിമാറ്റിയതോടെ കേസ് റദ്ദായെങ്കിലും അൻസിൽ പണം നൽകിയില്ല.

ഇതിനിടെ പലപ്പോഴായി മൂന്നുലക്ഷം രൂപ അഥീനയിൽനിന്നു കൈപ്പറ്റുകയും ചെയ്തു. കൂടാതെ ഉപദ്രവം വർധിച്ചതോടെ ബന്ധത്തിൽനിന്നു പിന്മാറാൻ അഥീന ശ്രമിച്ചെങ്കിലും അൻസിൽ തയാറായില്ല. പിന്നെയാണ് അൻസിലിനെ കൊലപ്പെടുത്താൻ അഥീന തീരുമാനമെടുത്തതെന്നാണ് പോലീസ് പറയുന്നത്.

ഇതിനായി മാസങ്ങളായി പദ്ധതി ആസൂത്രണം ചെയ്തു. കോതമംഗലത്തുനിന്നു ഗൂഗിൾ പേ വഴി പണം നൽകി കളനാശിനി അഥീന വാങ്ങി. പിന്നീട് ജൂലൈ 29ന് അഥീന പലതവണ അൻസിലിനെ വിളിച്ചിരുന്നു. ഫോൺ എടുക്കാൻ തയാറായില്ലെന്നു മാത്രമല്ല അഥീനയുടെ നമ്പർ ബ്ലോക് ചെയ്യുകയും ചെയ്തു. തുടർന്ന് അഥീന ഒരു സുഹൃത്തിനെ വിളിച്ച് കോൺഫറൻസ് കോൾ വഴി അൻസിലിനോട് സംസാരിക്കുകയും വീട്ടിലേക്ക് വിളിക്കുകയും ചെയ്തു.

ജൂലൈ 30ന് പുലർച്ചെ നാലിന് വീട്ടിലെത്തിയ അൻസിലിന് അഥീന എനർജി ഡ്രിങ്കിൽ കളനാശിനി കലക്കി നൽകി. അരമണിക്കൂറിനകം കുഴഞ്ഞുവീണ അൻസിൽ പോലീസിനെ ഫോണിൽ വിളിച്ചു. ഇതുകണ്ട അഥീന ഫോൺ വാങ്ങി തൊട്ടടുത്ത പൊന്തക്കാട്ടിലേക്ക് എറിഞ്ഞു. പിന്നീട് പോലീസിനെയും അൻസിലിന്റെ ബന്ധുക്കളെയും അഥീന തന്നെ വിളിച്ചു. ബന്ധുക്കളെത്തിയാണ് അൻസിലിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിലേക്ക് പോകുംവഴി ‘അവൾ എന്നെ ചതിച്ചു’ എന്ന് അൻസിൽ പറഞ്ഞതാണ് മരണമൊഴി. കളനാശിനി വാങ്ങിയ കടയിലും വീട്ടിലും എത്തിച്ചുള്ള തെളിവെടുപ്പ് പൂർത്തിയായതോടെ അഥീനയെ ഇന്നു വീണ്ടും റിമാൻഡ് ചെയ്തു.

‘എനിക്ക് ഉമ്മയില്ലാ കേട്ടോ, ഞാൻ ഒരു ദിവസം പ്ലേറ്റ് സ്‌കൂളിൽ മറന്നുവച്ചപ്പോൾ എന്റെ കരണത്ത് ഉമ്മി അടിച്ചു, എന്റെ വാപ്പയും എന്നോട് ക്രൂരതയാണ് കാണിക്കുക, ഞാൻ ഒരു ദിവസം പ്ലേറ്റ് സ്‌കൂളിൽ മറന്നുവച്ചപ്പോൾ എന്റെ കരണത്ത് ഉമ്മി അടിച്ചു’- നോവായി 4-ാം ക്ലാസുകാരിയുടെ കുറിപ്പ്, കേസെടുത്ത് പോലീസ്

BREAKING NEWS
"ഇയാളെ നോക്കൂ, ഇയാളുടെ ശരീരം ഒട്ടും ശരിയായ അവസ്ഥയിലല്ല... നിങ്ങൾ അറപ്പുളവാക്കുന്ന ഒരാളാണ്, ശരീരപ്രകൃതി ഒന്ന് ശരിയാക്കിയെടുക്കൂ, കാണാൻ തന്നെ വല്ലാത്ത കോലമാണ്,"... ആരോഗ്യപ്രശ്നങ്ങൾ കാരണമാണോ പ്രചാരണ പരിപാടികളിൽനിന്ന് പിന്മാറിയതെന്നു ചോദിച്ച മാധ്യമപ്രവർത്തകനെ പരിഹസിച്ച് ട്രംപ്
30 Oct 2026
BREAKING NEWS
കുട്ടികളെ ഒഴിവാക്കിയാൽ നിന്നെ സ്വീകരിക്കാം... നിവേദ്യ മറച്ചു പിടിച്ച മാർട്ടിനിലേക്ക് പോലീസിനെ എത്തിച്ചത് ആ വാട്‌സ്ആപ്പ് ചാറ്റ്!! മക്കളുടെ മരണം ഉറപ്പാക്കിയ ശേഷം ഇരുവരും വീട്ടിൽ നിന്നിറങ്ങി, പിന്നാലെ മക്കളെ കാണാനില്ലെന്ന് പറഞ്ഞ് യുവതി അയൽ വീടുകളിലെത്തി....
30 Oct 2026
BREAKING NEWS
സ്വർണ്ണവില 4,000 ഡോളറിന് താഴേക്ക്; 2013 ആവർത്തിക്കുമോ? ഉപഭോക്താക്കൾക്ക് ദീർഘകാല ആശ്വസിക്കാമോ? വിപണിക്ക് മുന്നിലെ പുതിയ വെല്ലുവിളികൾ
30 Oct 2026
BREAKING NEWS
സ്വന്തമായി ഫോണില്ല, അമ്മയുടെ ഫോണിലെ ഇൻസ്റ്റാഗ്രാം വഴി യുവാവുമായി പരിചയമുണ്ടായിരുന്നതായി സൂചന!! സ്കൂളുവിട്ടെത്തിയ ശേഷം കുളിക്കാനെന്നു പറഞ്ഞ് 15 കാരി റൂമിലേക്കു പോയി, ഏറെ നേരം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ ജനലിലൂടെ നോക്കിയ സഹോദരൻ കണ്ടത് ജീവനൊടുക്കിയ പെൺകുട്ടിയെ...
30 Oct 2026