BREAKING NEWS

ഷോപ്പിങ് മാളിലെ ക്രിസ്മസ് അലങ്കാരങ്ങൾ അടിച്ച് തകർത്ത ബജ്‌റംഗ്ദൾ പ്രവർത്തകർക്ക് വൻ സ്വീകരണം, ജാമ്യം കിട്ടി പുറത്തിറങ്ങിയ പ്രതികളെ കാവി ഷാളുകൾ അണിയിച്ചും പൂമാലകൾ ചാർത്തിയും മുദ്രാവാക്യം വിളിച്ചും വരവേൽപ്

· · 1 min read
Share: Copied!

റായ്പൂർ: ഛത്തീസ്ഗഢിലെ റായ്പൂരിൽ ഷോപ്പിങ് മാളിലെ ക്രിസ്മസ് അലങ്കാരങ്ങൾ അടിച്ച് തകർത്ത ബജ്‌റംഗ്ദൾ പ്രവർത്തകർക്ക് വൻ സ്വീകരണം ഒരുക്കി സഹപ്രവർത്തകർ. മാളിൽ അതിക്രമം നടത്തിയതിന് പിന്നാലെ ആറ് ബജ്‌റംഗ്ദൾ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് ജാമ്യം ലഭിച്ച് ജയിലിൽ നിന്ന് പുറത്തിറങ്ങുമ്പോൾ കാവി ഷാളുകൾ അണിയിച്ചും പൂമാലകൾ ചാർത്തിയുമാണ് സംഘടന പ്രതികളെ വരവേറ്റത്.

ക്രിസ്മസിനോടനുബന്ധിച്ച് റായ്പൂരിലെ മാളിൽ അതിക്രമിച്ച് കയറി നാശനഷ്ടങ്ങൾ വരുത്തിയതിനായിരുന്നു ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. ദിവസങ്ങളോളം ജയിലിൽ കഴിഞ്ഞ ശേഷം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോഴായിരുന്നു സഹപ്രവർത്തകരുടെ വക ആഘോഷപ്രകടനങ്ങൾ. ദിവസങ്ങൾക്ക് മുൻപാണ് റായ്പൂരിൽ ക്രിസ്മസിന്റെ ഭാഗമായി അലങ്കാരങ്ങൾ പ്രദർശിപ്പിച്ചത്. ഇതിന് പിന്നാലെ പ്രതിഷേധവുമായി ബജ്‌റംഗ്ദൾ പ്രവർത്തകർ രംഗത്തെത്തി. മാൾ മാനേജ്‌മെന്റ് നൽകിയ പരാതിയിലാണ് ആറ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തത്. കലാപം സൃഷ്ടിക്കൽ, അതിക്രമം, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയാണ് കേസെടുത്തത്.

അതേസമയം അതിക്രമം നടത്തിയ പ്രതികൾക്ക് ഇത്തരത്തിൽ വലിയ സ്വീകരണം നൽകിയത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. നിയമം കയ്യിലെടുത്തവരെ ആഘോഷിക്കുന്നതും അവരെ സ്വീകരിക്കുന്നതും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പലരും കുറിച്ചു. മുദ്രാവാക്യം വിളിയോടെ പ്രവർത്തകരെ സ്വീകരിക്കുന്ന ബജ്‌റംഗ്ദൾ അനുയായികളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026