BREAKING NEWS

കരാർ അടിസ്ഥാനത്തിൽ നഴ്സായി ജോലി ചെയ്യുന്ന യുവതിക്ക് സ്ഥിര ജോലി വാങ്ങി നൽകാമെന്ന് വാ​ഗ്ദാനം, ഭർതൃ ബന്ധുക്കൾ യുവതിയിൽ നിന്ന് പണം തട്ടിയെ‌ടുത്ത് പറ്റിച്ചു!! വൈരാ​ഗ്യത്തിൽ ഭർത്താവിനു നേരെ യുവതിയുടെ ആസിഡ് ആക്രമണം, ​ശരീരമാസകലം പൊള്ളലേറ്റ യുവാവ് ​ഗുരുതരാവസ്ഥയിൽ

· · 1 min read
Share: Copied!

ആന്ധ്ര: ഡോ. ബി.ആർ. അംബേദ്കർ കോനസീമ ജില്ലയിൽ ഭാര്യ ഭർത്താവിന് നേരെ ആസിഡ് ഒഴിച്ചു. സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുമ്മിഡിവരം മണ്ഡലത്തിലെ തനെലങ്ക ഗ്രാമത്തിലാണ് സംഭവം നടന്നത്. പുലപാകുറി അർജുൻ കുമാർ എന്നയാളാണ് ഭാ​ര്യയുടെ ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റത്.

റിപ്പോർട്ടുകൾ പ്രകാരം, അർജുൻ കുമാറിന്റെ ഭാര്യ ദുർഗ്ഗ ഭവാനി ഒരു ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ നഴ്സായി ജോലി ചെയ്ത് വരികയാണ്. സ്ഥിരം ജോലി നേടിക്കൊടുക്കാമെന്ന വാഗ്ദാനത്തോടെ അർജുൻ കുമാറിന്റെ ബന്ധുക്കൾ ദുർഗ്ഗ ഭവാനിയിൽ നിന്ന് പണം വാങ്ങി. പിന്നീട് ആ വാഗ്ദാനം പാലിച്ചില്ലെന്നു മാത്രമല്ല പറ്റിക്കുകയും ചെയ്തു. ഇതോടെ ദമ്പതികൾക്കിടയിൽ നിരന്തരം തർക്കങ്ങൾ ഉണ്ടായിരുന്നതെന്നും പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്നൊരു തർക്കത്തിനിടെ കലികയറിയ ദുർഗ്ഗ ഭവാനി അർജുൻ കുമാറിന് നേരെ ആസിഡ് ഒഴിച്ചുവെന്നാണ് ആരോപണം. ആക്രമണത്തിൽ അർജുൻ കുമാറിന് ഗുരുതരമായി പൊള്ളലേറ്റു. അർജുൻ കുമാറിന്റെ ശരീരത്തിന്റെ പല ഭാഗങ്ങളിലും ആഴത്തിലുള്ള പൊള്ളലേറ്റതായി ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തു. ദുർഗ്ഗ ഭവാനിയെ ചോദ്യം ചെയ്ത പോലീസ്, ആക്രമണത്തിന് ഉപയോഗിച്ച ആസിഡിന്റെ ഉറവിടവും കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

‘ഫീഡിങ് ട്യൂബ് മാറ്റി അച്ഛനെ കൊല്ലാൻ കഴിയുമെങ്കിൽ അമ്മയെ കൊല്ലുന്നത് അതിലും എളുപ്പമാണ്’, മൂന്നുമാസത്തോളം രഹസ്യകേന്ദ്രത്തിലാക്കി, പിന്നീട് അറിയിച്ചത് മരണ വിവരം, അമ്മയെ കൊന്ന 23കാരി പിതാവിനെയും കൊലപ്പെടുത്തിയെന്ന് ബന്ധു

 

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026