BREAKING NEWS

‘എനിക്ക് വയ്യ എന്നെ ഒന്നു ആശുപത്രിയിൽ കൊണ്ടുപോകുമോ’!! പാതിരാത്രിയിൽ കഞ്ചാവ് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി, യുവാവ് കൊല്ലപ്പെട്ടു, യുവാവിനെ ആശുപത്രിയിലെത്തിച്ചു മുങ്ങിയ പ്രതി ഒളിവിൽ

· · 1 min read
Share: Copied!

കൊല്ലം: പൊരീക്കലിൽ അർദ്ധരാത്രിയിൽ ലഹരി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവ് കൊല്ലപ്പെട്ടു. ഇടവട്ടം ഗോകുലത്തിൽ ഗോകുൽനാഥ് (35) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെ ഇടവട്ടം ജയന്തി നഗറിലായിരുന്നു സംഭവം. പ്രതി എന്നു സംശയിക്കുന്ന ജയന്തി നഗർ അരുൺ ഭവനിൽ അരുൺ ഒളിവിലാണ്. ഇരുവരും കഞ്ചാവ് വിൽപ്പന സംഘത്തിലെ കണ്ണികളാണെന്ന് പോലീസ് പറയുന്നു.

സംഭവം ഇങ്ങനെ- ഇന്നലെ രാത്രി ജയന്തി നഗർ സ്വദേശി ജോസിന്റെ വീടിന് മുന്നിൽ വച്ചു കഞ്ചാവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ ഏറ്റുമുട്ടി. ഇതിനിടെ അലർച്ച കേട്ടെത്തിയ പ്രദേശവാസികള്ഡ അവശനിലയിൽ കിടക്കുന്ന ഗോകുലിനെ കണ്ടു. ‘എനിക്ക് വയ്യ എന്നെ ഒന്നു ആശുപത്രിയിൽ കൊണ്ടുപോകുമോ’ എന്ന് ഗോകുൽ പറഞ്ഞതായി സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു.

തുടർന്നു പ്രതിയെന്നു സംശയിക്കുന്ന അരുണും കൂടി ചേർന്നാണ് ഗോകുലിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അവിടെ നിന്ന് അരുൺ കടന്നു കളയുകയായിരുന്നു. പരേതനായ രഘുനാഥൻ പിള്ളയുടെ മകനാണ് മരിച്ച ഗോകുൽനാഥ്.

90 K എന്ന മാജിക് സംഖ്യ തൊടാനൊരുങ്ങി പൊന്ന്!! പവന് 89480 രൂപയിലേക്ക് സ്വർണ്ണക്കുതിപ്പ്

BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026
BREAKING NEWS
'അപകടകരമായ മാലിന്യം'... കാലിലും കൈയിലും പിടിച്ച് പൊക്കിയെടുത്ത് ട്രംപിനെ ചവറ്റുകുട്ടയിലിട്ട് ഇറാൻ എംബസിയുടെ പരിഹാസം, അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മീം വൈറൽ!!  'അന്താരാഷ്ട്ര മാലിന്യം ഒടുവിൽ ചവറ്റുകുട്ടയിലെത്തി'യെന്ന് കമെന്റ്- Video
04 Nov 2026
BREAKING NEWS
"നിങ്ങൾ തെറ്റായ നമ്പറിലേക്കാണ് വിളിക്കുന്നത്, ഇത് പ്രതിഷേധങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും കാലമാണ്, ഒരുപക്ഷേ നിങ്ങൾക്കും അത് പിന്തുടരാം,"- തമാശ കലർത്തി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്!! "എനിക്ക് പ്രതിഷേധത്തിന് ഉദ്ദേശ്യമില്ല, പോരാത്തതിന് ഭയങ്കര തൊണ്ടവേദനയാ"- മറുപടിയുമായി ഹർജിക്കാരന്റെ അഭിഭാഷകൻ
04 Nov 2026