BREAKING NEWS

‘അച്ഛാ… അടിക്കല്ലേ അച്ഛാ, എനിക്ക് അച്ഛനെ പേടിയാണച്ഛാ, അമ്മേ എനിക്ക് പേടിയാകുന്നു, തല്ലല്ലെന്ന് പറയമ്മേ’…അലറിക്കരഞ്ഞ് 13 വയസുകാരൻ, വസ്ത്രം അഴിപ്പിച്ച് വടികൊണ്ട് പൊതിരെത്തല്ലി രണ്ടാനച്ഛൻ, മകനെ ഭർത്താവിന് ഇഷ്ടമില്ല, ആവശ്യമില്ലാതെ എപ്പോഴും മർദിക്കുമെന്ന് അമ്മ!! കേസെടുത്ത് ബാലാവകാശ കമ്മിഷൻ- പ്രതിയെ എത്രയും വേ​ഗം അറസ്റ്റ് ചെയ്യണമെന്ന് റൂറൽ എസ്പിക്ക് മുഖ്യമന്ത്രിയുടെ നിർദേശം

· · 1 min read
Share: Copied!

കൊല്ലം: ചടയമംഗലം കുരിയോട് 13-കാരനു നേരെ രണ്ടാനച്ഛന്റെ ക്രൂരമർദനം. മദ്യലഹരിയിൽ രണ്ടാനച്ഛൻ കുട്ടിയുടെ വസ്ത്രം ഊരി വടികൊണ്ട് ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ക്രൂരമായി മർദ്ദക്കുന്നതിനിടെ അച്ഛാ അടിക്കല്ലേയച്ഛായെന്ന് പറഞ്ഞു കരയുന്നതും അമ്മയോട് തനിക്കു പേടിയാകുന്നുവെന്നും പറഞ്ഞ് അലറിക്കരയുന്നുമുണ്ട്. ഇതിനിടയിൽ രണ്ടാനച്ഛനായ രാജേഷ് കുട്ടിയോട് വസ്ത്രങ്ങൾ അഴിക്കാൻ ആവശ്യപ്പെടുന്നതും ക്രൂരമായി വടികൊണ്ട് മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

അതേസമയം കുട്ടിയെ രജേഷിനു ഇഷ്ടമല്ലെന്ന് അമ്മ ശാലിനി പറയുന്നു. എന്നും മദ്യപിച്ചെത്തി കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്നും അസഭ്യവർഷ‌വും ആക്ഷേപവും നടത്താറുണ്ടെന്നും ശാലിനി പറഞ്ഞു. പലപ്പോഴും കുട്ടിയെ യാതൊരു കാരണവുമില്ലാതെയാണ് സ്ഥിരമായി മർദിക്കാറുണ്ടെന്ന് അമ്മ ആരോപിച്ചു. വിഷയത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്. സംഭവത്തിൽ കൊല്ലം റൂറൽ എസ്പി, ചടയമംഗലം എസ്എച്ച്ഒ, ജില്ലാ ശിശു സംരക്ഷണ ഓഫിസർ എന്നിവരിൽനിന്ന് കമ്മിഷൻ വിശദീകരണം തേടി.

രാജേഷിനെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി ബിന്ദുകൃഷ്ണയും പറഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ റൂറൽ എസ്പിയുമായി ഫോണിൽ സംസാരിച്ചു. പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യാനും കർശന നിയമ നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി റൂറൽ എസ്പിക്ക് നിർദേശം നൽകി.

കേരളത്തിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കെ സി വേണുഗോപാലിന് സമയമില്ല, കൂടെ നില്‍ക്കുന്നവരാണ് അയാളെ വഷളാക്കുന്നത്, കേരളത്തില്‍ ഇനിയും കുറേ സ്ഥാന മോഹികളുണ്ട്, പ്രസ്താവനകള്‍ നടത്തുന്നവരുടെ താല്പര്യം എന്താണെന്ന് എനിക്ക് അറിയാം- രാജ്മോഹന്‍ ഉണ്ണിത്താന്‍

BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി
14 Nov 2026
BREAKING NEWS
വി​നോ​ദ യാ​ത്ര​ക്കി​ടെ 16കാരനെ പീഡിപ്പിച്ചു, മ​ദ്രസ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
14 Nov 2026
BREAKING NEWS
ചൂരൽമലയിൽ 34 കോടിയുടെ ഹൈടെക് പാലം വരുന്നു; ബെയ്‌ലി പാലത്തിന് സമാന്തരമായി നിർമാണം തുടങ്ങി
14 Nov 2026
BREAKING NEWS
എന്തോ ഭാഗ്യം കൊണ്ട് മാത്രം സിനിമകള്‍ കിട്ടുന്ന നടന്‍, അഭിനയിച്ച സിനിമകളെല്ലാം പരാജയം... എന്തിനാണ് ഇങ്ങനൊരു റീല്‍ ഇട്ടതെന്ന് എനിക്ക് അറിയില്ല, വിമര്‍ശനത്തിനെതിരെ അര്‍ജുന്‍ അശോകന്‍
14 Nov 2026