BREAKING NEWS

പ്രായമായി, മകനെ കാണാൻ അധികദൂരം യാത്ര ചെയ്യാനാകില്ല!! ടി.പി. വധക്കേസ് പ്രതി കൊടി സുനിയെ കണ്ണൂർ ജയിലിലേക്ക് മാറ്റണം- ആവശ്യവുമായി അമ്മ ഹൈക്കോടതിയിൽ, കോടതി സർക്കാരിൻ്റെ വിശദീകരണം തേടി

· · 1 min read
Share: Copied!

കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതി കൊടിസുനിയെ കണ്ണൂർ ജയിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയിൽ. തനിക്കു മകനെ കാണണമെന്നും പ്രായമായതിനാൽ ദീർഘദൂരം യാത്രചെയ്യാനാവില്ലെന്നും അതിനാൽ തവനൂർ ജയിലിൽനിന്ന് കണ്ണൂരിലേക്ക് മാറ്റണമെന്നുമാണ് കൊടിസുനിയുടെ അമ്മ പുഷ്പ ഹർജിയിൽ ആവശ്യപ്പെട്ടത്.

അതേസമയം ഹർജിയിൽ കോടതി സർക്കാരിൻ്റെ വിശദീകരണം തേടി. കണ്ണൂർ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുകയും മറ്റ് ജയിൽച്ചട്ടങ്ങൾ തെറ്റിക്കുകയും ചെയ്തെന്ന് കാണിച്ച് തെളിയിക്കപ്പെട്ടതിന് ശേഷമാണ് കൊടി സുനിയെ തവനൂരിലെ ജയിലിലേക്ക് മാറ്റിയത്. അതുകൊണ്ടുതന്നെ ജയിൽ അധികൃതരുടെ നിലപാട് ഈ കേസിൽ നിർണായകമാകും. നവംബർ 18-ന് കോടതി കേസ് പരിഗണിക്കും.

കൊടി സുനിക്കും ടി.പി. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട മറ്റുള്ളവർക്കും ജയിലിനകത്ത് ചില ഉദ്യോഗസ്ഥരുടെയും തടവുകാരുടെയും സഹായം കിട്ടുന്നുണ്ടെന്ന് പലതവണ ആക്ഷേപമുയർന്നിരുന്നു.

BREAKING NEWS
സ്‌കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്! 400 മീറ്ററിൽ പുതിയ വിജയിയെ പ്രഖ്യാപിച്ചു; കായികമേളാ ചരിത്രത്തിൽ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്; കൂടുതൽ പരാതികൾ ഉയരുന്നു
29 Oct 2026
BREAKING NEWS
എംഎൽഎമാർക്ക് 98,000 രൂപയാകും; മന്ത്രിമാർക്ക് 1.33 ലക്ഷം, ശമ്പള വർദ്ധനയ്ക്ക് മന്ത്രിസഭാ അംഗീകാരം; 6.70 കോടിയ്ക്ക് 480 ഐപാഡുകൾ വാങ്ങാൻ തീരുമാനം
29 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026