BREAKING NEWS

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിനായി 1,016.24 കോടി രൂപ വിദേശ വായ്പയ്ക്ക് സർക്കാർ അനുമതി; പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി രാജീവ്

· · 1 min read
Share: Copied!

കൊച്ചി: മെട്രോറെയിലിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കായി വിദേശവായ്പയെടുക്കാൻ സംസ്ഥാന സർക്കാരിൻ്റെ അനുമതി നല്കി. ബെയ്ജിങ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻ്റ് ബാങ്കിൽ നിന്നാണ് വായ്പയെടുക്കുന്നത്. കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള രണ്ടാം ഘട്ട പാത നിർമ്മാണത്തിനായി 1,016.24 കോടി രൂപ വായ്പയെടുക്കുന്നതിനാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് സർക്കാർ നൽകിയത്. എ.ഐ.ഐ.ബി.യുമായുള്ള വായ്പാ കരാറിലും പദ്ധതി കരാറിലും ഏർപ്പെടുന്നതിനും കെ.എം.ആർ.എല്ലിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

രണ്ടാംഘട്ടം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. അഞ്ചുവർഷത്തെ ഇളവോടെ 25 വർഷത്തെ കാലാവധിയിലാകും വായ്പ ലഭ്യമാക്കുക. വായ്പ ലഭ്യമാക്കുന്നതിനും വായ്പ കരാർ, പ്രോജക്ട് കരാർ എന്നിവ ഒപ്പുവയ്ക്കാനും മന്ത്രിസഭ അനുമതിയായതോടെ തുടർ നടപടികൾ വേഗത്തിലാക്കും. അദ്ദേഹം പറഞ്ഞു.

മെട്രോയുടെ ആദ്യഘട്ട നിർമ്മാണത്തിന് ഫ്രഞ്ച് വികസന ഏജൻസിയാണ് വായ്പ നൽകിയത്. രണ്ടാംഘട്ടത്തിനും ഇവർ വായ്പ വാഗ്ദാനം ചെയ്തു. രണ്ടാംഘട്ടത്തിൻ്റെ നിർമാണം തുടങ്ങാൻ വൈകിയതോടെ ഇവർ പിൻമാറി. പിന്നീടാണ് എ.ഐ.ഐ.ബി.യുമായി ധാരണയിലെത്തുന്നത്.

രണ്ടാംഘട്ടത്തിൻ്റെ നിർമ്മാണത്തിന് വായ്പയ്ക്കാവശ്യമായ നടപടിക്രമങ്ങൾ 2023-ൽ തുടങ്ങിയതാണ്. എ.ഐ.ഐ.ബി.യിൽ നിന്ന് വായ്പയ്ക്ക് കെ.എം.ആർ.എൽ. ഡയറക്ടർ ബോർഡിൻ്റെ അനുമതി ലഭിച്ചശേഷം അംഗീകാരത്തിനായി കഴിഞ്ഞവർഷം ആദ്യം സംസ്ഥാന സർക്കാരിന് സമർപ്പിച്ചിരുന്നു. എന്നാൽ, നടപടി നീണ്ടു പോവുകയായിരുന്നു.

11.2 കിലോമീറ്റർ വരുന്ന രണ്ടാംഘട്ടത്തിൻ്റെ നിർമ്മാണത്തിന് 1,957 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. 2019-ലെ പദ്ധതി രൂപരേഖയനുസരിച്ചുള്ള കണക്കാണിത്. പദ്ധതിയിൽ കേന്ദ്രത്തിൻ്റെ വിഹിതമായി 339 കോടി രൂപയും സംസ്ഥാന സർക്കാരിൻ്റേതായി 556 കോടി രൂപയുമാണ് കണക്കാക്കിയിരിക്കുന്നത്. ശേഷിക്കുന്ന പൊതു തുക-സ്വകാര്യ പങ്കാളിത്തത്തോടെ കണ്ടെത്തുമെന്ന് പ്രഖ്യാപനം. 2023 നവംബറിലാണ് രണ്ടാംഘട്ടത്തിന് കേന്ദ്രസർക്കാരിൻ്റെ അനുമതി ലഭിച്ചത്. 2024 ജൂൺ നിർമാണകരാർ നൽകി. സെപ്റ്റംബറിൽ നിർമ്മാണം തുടങ്ങി.

ആദ്യത്തെ കേസിൽ രാഹുൽ മാങ്കോട്ടത്തിലിനു മുൻകൂർ ജാമ്യം; ‘കേരളം വിട്ടു പോകരുത്, അന്വേഷണ ഉദ്യോഗസ്ഥനു കൈമാറണം, ഹാജരാകണം’; കേസ് രാഷ്ട്രീയ പ്രേരിതമെന്ന വാദം ഹൈക്കോടതി ശരിവച്ചു

BREAKING NEWS
വീണ്ടും യു​ദ്ധഭീതി; ഇറാനിൽ സ്ഫോടനങ്ങൾ, ഹോർമുസിൽ മിസൈൽ ആക്രമണം, ഖേഷം ദ്വീപിൽ നിന്നും പുകയുയരുന്നതായി റിപ്പോർട്ട്; മനാമയിലും ആശങ്ക; ഹോർമുസിൽ കപ്പലുകൾക്ക് തീപിടിച്ചു, ഇന്ത്യൻ നാവികനെ കാണാതായി; 24 പേർ രക്ഷപ്പെട്ടു
17 Nov 2026
BREAKING NEWS
ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കൻ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടു; മണിക്കൂറുകൾക്കിടെ രണ്ടാമത്തെ ആക്രമണം; പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നു
17 Nov 2026
BREAKING NEWS
’സയൻസ് അറിയാത്ത പൊട്ടന്മാരുടെ സൃഷ്ടി; ചില മഹാന്മാർ കന്നാസിൽ പെട്രോൾ കൊണ്ടുപോയി സ്വയം മിക്സ് ചെയ്തതാണോ എന്നറിയില്ല; ഇ-20 പെട്രോളിൽ ആശങ്ക വേണ്ട,ഇതുവരെ ഒരു പരാതിയുമില്ല, ക്ലെയിമുമില്ല’ വിമർശനങ്ങൾക്ക് സുരേഷ് ഗോപിയുടെ മറുപടി
17 Nov 2026
BREAKING NEWS
'ചുണ്ടിൽ ഒരു ഉമ്മ തരൂ, പ്ലീസ്, ഒരു ഉമ്മ തരൂ'; പിന്നെ ഫോട്ടോയെടുക്കണമെന്ന ആവശ്യം, തീർന്നില്ല; ഷേക്ക് ഹാൻഡിനായി കൈ നീട്ടി; വിദേശ വനിതയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ; വീഡിയോ പങ്കുവച്ച് യുവതി
17 Nov 2026