BREAKING NEWS

ആദ്യത്തെ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനു മുൻകൂർ ജാമ്യം; ‘കേരളം വിട്ടു പോകരുത്, ഫോൺ അന്വേഷണ ഉദ്യോഗസ്ഥനു കൈമാറണം, ചോദ്യം ചെയ്യലിന് ഹാജരാകണം‘; കേസ് രാഷ്ട്രീയ പ്രേരിതമെന്ന വാദം ഹൈക്കോടതി ശരിവച്ചു

· · 1 min read
Share: Copied!

കൊച്ചി ∙ ആദ്യത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചാൽ രാഹുൽ തെളിവു നശിപ്പിക്കുമെന്നും അത് പരി​ഗണിച്ച് ജാമ്യം നൽകരുതെന്നും ചൂണ്ടിക്കാട്ടി പരാതിക്കാരി കോടതിയിൽ അപേക്ഷ നൽകിയിരുന്നു. അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് രാഹുൽ കോടതിയിൽ വാദിച്ചത്. രാഹുലിന്റെ വാദം ശരിവച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

മൊബൈൽ ഫോൺ അന്വേഷണ ഉദ്യോഗസ്ഥനു കൈമാറണം. ഫെബ്രുവരി 16ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നും കോടതി നിർദേശിച്ചു. മൂന്നു ദിവസം ചോദ്യം ചെയ്യലിനു ഹാജരാകാനാണ് നിർദേശം. കൂടാതെ കേരളം വിട്ടു പോകരുതെന്നും രാഹുലിനോടു നിർദേശിച്ചിട്ടുണ്ട്.

നേരത്തെ രണ്ടാം ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യവും മൂന്നാം ബലാത്സംഗ കേസിൽ ജാമ്യവും രാഹുലിനു ലഭിച്ചിരുന്നു. ഇതോടെ രാഹുലിനെതിരെ പൊലീസ് എടുത്ത മൂന്നു പീഡനക്കേസിലും ജാമ്യം ലഭിച്ചിരിക്കുകയാണ്.

ടെറസിൽ നിൽക്കവെ അബദ്ധത്തിൽ വൈദ്യുത ലൈനിൽ കൈ തട്ടി, 12കാരിയ്ക്ക് ദാരുണാന്ത്യം

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026