BREAKING NEWS

മട്ടാഞ്ചേരിയിൽ വൻ ലഹരിമരുന്നു വേട്ട, രണ്ട് യുവാക്കൾ പിടിയിൽ, തുമ്പായത് സഫീറിൽ നിന്ന് പിടികൂടിയ 15 ഗ്രാം എംഡിഎംഎ!! ചക്കരയിടുക്ക് സ്വദേശിയുടെ വീട്ടിലും വാഹനങ്ങളിലും നടത്തിയ പരിശോധനയിൽ പിടികൂടിയത് രണ്ട് കിലോ എംഡിഎംഎ, കൃത്യമായ അളവ് കണ്ടെത്താൻ പരിശോധന തുടരുന്നു

· · 1 min read
Share: Copied!

കൊച്ചി: മട്ടാഞ്ചേരിയിൽ വൻ ലഹരിമരുന്നു വേട്ട, രണ്ടുപേർ പോലീസിന്റെ പിടിയിലായി. ചക്കരയിടുക്കിൽ നിന്ന് അറസ്റ്റിലായ നൗഫൽ, സഫീർ എന്നിവരിൽ നിന്ന് രണ്ടുകിലോയിലധികം എംഡിഎംഎ (MDMA) പിടികൂടി. എറണാകുളത്തും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ കുറച്ചുകാലമായി വ്യാപകമായി മയക്കുമരുന്ന് എത്തിച്ചിരുന്ന ആളാണ് പിടിയിലായ നൗഫൽ എന്ന് പോലീസ് വ്യക്തമാക്കുന്നു.

എറണാകുളത്തു നിന്ന് സഫീറിനെയാണ് ആദ്യം പിടികൂടിയത്. അറസ്റ്റിലാകുമ്പോൾ ഇയാളുടെ പക്കൽ 15 ഗ്രാം എംഡിഎംഎയാണ് ഉണ്ടായിരുന്നത്. തുടർന്ന് ഡാൻസാഫ് സംഘം സഫീറിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് നൗഫലിനെ കുറിച്ച് സൂചന ലഭിച്ചത്. തനിക്ക് നൗഫലിൽ നിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്ന് സഫീർ മൊഴി നൽകി.

ഇതിന്റെ അടിസ്ഥാനത്തിൽ ചക്കരയിടുക്കിലുള്ള നൗഫലിന്റെ വാടകവീട്ടിൽ പോലീസ് പരിശോധന നടത്തുകയായിരുന്നു. വീടിന്റെ ഒന്നാം നിലയിലാണ് നൗഫലും കുടുംബവും താമസിച്ചിരുന്നത്. നൗഫൽ മുൻപും ഇത്തരം മയക്കുമരുന്ന് കേസുകളിൽ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.

നൗഫലിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കുറച്ച് എംഡിഎംഎ കണ്ടെത്തുകയുണ്ടായി. പിന്നാലെ ഇയാളുടെ ഉടമസ്ഥതയിലുള്ള വാഹനത്തിൽ നടത്തിയ പരിശോധനയിൽ രണ്ട് കിലോയിലധികം വരുന്ന എംഡിഎംഎ പിടികൂടി. ഇതിന്റെ കൃത്യമായ അളവ് തിട്ടപ്പെടുത്തുന്നതിനുള്ള പരിശോധനകൾ തുടരുകയാണ്. നൗഫലിന്റെ വീട്ടിൽ ഡാൻസാഫ് സംഘത്തിന്റെ പരിശോധനകൾ ഇപ്പോഴും പുരോഗമിക്കുകയാണ്.

ഇന്‍സ്റ്റഗ്രാം വഴി പ്രണയിച്ച് വിവാഹം, യുവതിയെ ശ്വാസം മുട്ടിച്ച് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിച്ചു, മുറി പുറത്തുനിന്നും പൂട്ടി നാടുവിട്ടു, മൃതദേഹത്തില്‍ നിറയെ മര്‍ദനമേറ്റ പാടുകള്‍

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026