കൊച്ചി: ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ മറവിൽ മദ്യവിൽപന നടത്തിയ ഡെലിവറി ബോയ് പിടിയിൽ. എറണാകുളം മട്ടാഞ്ചേരിയിൽ പനയപ്പള്ളി സ്വദേശി ലിബിനെയാണ് മട്ടാഞ്ചേരി പോലീസ് പിടികൂടിയത്. ഇയാളുടെ വീട്ടിൽനിന്ന് 42 കുപ്പികളിലായി 21 ലിറ്ററിലധികം മദ്യം പിടിച്ചെടുത്തു.
ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ മറവിൽ ലിബിൻ മദ്യം വിൽക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പോലീസിന്റെ പരിശോധന. വീട്ടിലെത്തിയ പോലീസ് നടത്തിയ പരിശോധനയിലാണ് 42 കുപ്പി മദ്യം കണ്ടെത്തിയത്.
തുടർന്ന് മദ്യം കസ്റ്റഡിയിലെടുത്ത പോലീസ് ലിബിനെതിരെ കേസെടുത്ത് തുടർനടപടികൾ സ്വീകരിക്കും.
വീണ്ടും കത്തിക്കയറി ഗ്യാസ് വില; വാണിജ്യ സിലിണ്ടറിന് 9.50 രൂപ വർധന, വിമാന ഇന്ധനത്തിനും വില കൂടി






