BREAKING NEWS

സ്വവര്‍ഗാനുരാഗം മനോരോഗമാണ്, അത് ചികിത്സിക്കുക തന്നെ വേണം, ഗേയായാലും ലെസ്ബിയനായാലും ഞാന്‍ അംഗീകരിക്കില്ല, വിവാദ പരാമര്‍ശവുമായി കെ എം ഷാജി

· · 1 min read
Share: Copied!

കോഴിക്കോട്:  സ്വവര്‍ഗാനുരാഗം മനോരോഗമാണെന്നും ചികിത്സിക്കണമെന്നും മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജി.  ശാരീരിക ഇച്ഛ നടപ്പാക്കാനുള്ളതല്ല മനുഷ്യ സമൂഹമെന്നും കെ എം ഷാജി പറഞ്ഞു. ‘ലിംഗപ്രശ്‌നവുമായി ജനിക്കുന്ന മനുഷ്യര്‍ക്ക് ശസ്ത്രക്രിയ നടത്തി രക്ഷപ്പെട്ട് വരികയല്ലാതെ മറ്റ് പരിഹാരമില്ല. പക്ഷേ, എല്‍ജിബിടിക്യൂ എന്ന് പറഞ്ഞ് എല്ലാവരെയും സമീകരിക്കാന്‍ പറ്റില്ല. ലെസ്ബിയന്‍സിനെ എനിക്ക് അംഗീകരിക്കാന്‍ പറ്റില്ല. ശാരീരിക ഇച്ഛയാണെങ്കില്‍ സ്വവര്‍ഗാനുരാഗത്തെ എങ്ങനെ ന്യായീകരിക്കാന്‍ പറ്റും. അത് മനോരോഗമാണ്.

അതിനെ ചികിത്സിക്കണം. ശാരീരിക ഇച്ഛ നടപ്പാക്കാനുള്ളതല്ല മനുഷ്യ സമൂഹം’, കെ എം ഷാജി പറഞ്ഞു. ടി പി ചന്ദ്രശേഖരനെ കൊന്ന് 51ാമത്തെ വെട്ട് വെട്ടുന്ന ഷാഫിക്ക് ചീറ്റിത്തെറിക്കുന്ന രക്തം കാണുമ്പോള്‍ ഭയങ്കര സംതൃപ്തിയാണ്. അത് സൈക്കോളജിക്കല്‍ പ്രശ്‌നമാണ്.  അവന്റെ മാനസിക-ശാരീരിക പ്രശ്‌നം പരിഹരിക്കാന്‍ സമൂഹം അനുവദിക്കുമോയെന്നും ഉദാഹരണമെന്ന നിലയില്‍ കെ എം ഷാജി പറഞ്ഞു. പീഡോഫീലിയ സെക്‌സല്ലേയെന്നും കെ ഷാജി ചോദിച്ചു.

‘നിയമത്തേയും ഈ രാജ്യത്തെ സാമൂഹ്യ സാഹചര്യത്തെയും അപകടപ്പെടുത്തുന്ന കാര്യത്തെ അംഗീകരിച്ചാല്‍ സാമൂഹിക ക്രമം തകര്‍ന്നു പോകും. ശാരീരിക ഇച്ഛകള്‍ക്ക് വേണ്ടി ജീവിക്കാന്‍ തുടങ്ങിയാല്‍ രാജ്യത്ത് അരാജകത്വം ഉണ്ടാകും. വോട്ടുകള്‍ക്ക് വേണ്ടി എന്നല്ല, ഒരു കാരണവശാലും ഗേയായാലും ലെസ്ബിയനായാലും ഞാന്‍ അംഗീകരിക്കില്ല. അത് എന്റെ സ്വാതന്ത്ര്യമാണ്. അത് പറയാന്‍ എനിക്ക് മടിയില്ല’, കെ എം ഷാജി പറഞ്ഞു.

BREAKING NEWS
സഹപൈലറ്റിന്റെ ആക്രമണം ചെറുത്ത് 174 യാത്രക്കാരെ രക്ഷിച്ചു; സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ലൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി
28 Oct 2026
BREAKING NEWS
സ്കൂളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് അധ്യാപകരെ അറിയിച്ചു; പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് ബൈക്കിലെത്തിയ അജ്ഞാത സംഘത്തിന്റെ മർദനം; തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു
28 Oct 2026
BREAKING NEWS
’രാജീവ് പ്രധാനമന്ത്രിയാകുന്നതിൽ എനിക്ക് പൂർണ്ണ എതിർപ്പായിരുന്നു’; രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം മുതൽ 2004ലെ തീരുമാനം വരെ; സോണിയയുടെ ആത്മകഥ ചർച്ചയാകുന്നു
28 Oct 2026
BREAKING NEWS
അതിതീവ്ര ചുഴലിക്കാറ്റായി അർണബ്; മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗം; ആന്ധ്രയിലും ഒഡീഷയിലും ജാഗ്രത, ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു; 72 ട്രെയിനുകളും 4 വിമാന സർവ്വീസുകളും റദ്ദാക്കി
28 Oct 2026