BREAKING NEWS

നേതൃപദവിയില്‍ അഴിമതിക്കാര്‍ കടിച്ചുതൂങ്ങുന്നത് ജനാധിപത്യത്തിന് തന്നെ തീരാക്കളങ്കമാവും, അഴിമതിക്കാരെ സിപിഐ(എം) ഇറക്കിവിടുമോ എന്നതാണ് കേരളം ഉത്തരം തേടുന്ന ചോദ്യം, പ്രതിപക്ഷനേതാവ് തന്നെ സകുടുംബം അഴിമതിയാക്ഷേപങ്ങളുടെ ചെളിക്കുണ്ടില്‍ പുതഞ്ഞുകിടക്കുകയാണ്- കെ കെ രമ

· · 1 min read
Share: Copied!

കണ്ണൂര്‍: സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതൃപദവിയില്‍ അഴിമതിക്കാര്‍ കടിച്ചുതൂങ്ങുന്ന സാഹചര്യം കേരളത്തിന്റെ ജനാധിപത്യത്തിന് തന്നെ തീരാക്കളങ്കമാവുകയാണെന്ന് വടകര എംഎല്‍എ കെ കെ രമ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രൂക്ഷമായ വിമര്‍ശനവുമായി കെ കെ രമ രംഗത്തെത്തിയിരിക്കുന്നത്.

പ്രതിപക്ഷ ഉപനേതൃപദം ആര്‍ക്കെങ്കിലും വിട്ടുകൊടുക്കുമോ എന്നതല്ല, മറിച്ച് കേരളത്തിലെ പ്രതിപക്ഷ നേതൃപദവിയില്‍ നിന്ന് അഴിമതിക്കാരെ സിപിഐഎം ഇറക്കിവിടുമോ എന്നതാണ് ജനാധിപത്യ കേരളം ഉത്തരം തേടുന്ന ചോദ്യമെന്നും അവര്‍ അഭിപ്രായപ്പെട്ടു. പ്രതിപക്ഷത്തെ മുന്നില്‍ നിന്ന് നയിക്കേണ്ടുന്ന പ്രതിപക്ഷനേതാവ് തന്നെ സകുടുംബം ഗുരുതരമായ അഴിമതിയാക്ഷേപങ്ങളുടെ ചെളിക്കുണ്ടില്‍ പുതഞ്ഞുകിടക്കുന്ന ദയനീയമായ കാഴ്ചയ്ക്കാണ് നാമിവിടെ സാക്ഷികളാവുന്നത്.

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുമായ സാമ്പത്തിക ഇടപാടുകളുടെ പേരില്‍ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജന്‍സികളുടെ അന്വേഷണവലയില്‍ കുടുംബസമേതം കുരുങ്ങിക്കിടക്കുന്നൊരാളെ, തങ്ങളുടെ നേതൃപദവിയില്‍ നിന്ന് അടിയന്തിരമായി പുറത്താക്കി പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ ധാര്‍മ്മിക വിശുദ്ധി വീണ്ടെടുക്കാന്‍ കേരളത്തിലെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷി നേതൃത്വങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ അവര്‍ നമ്മുടെ ജനാധിപത്യത്തിന്റെ തന്നെ അന്തസ്സാണ് ഊതിക്കെടുത്തുന്നതെന്നും രമ ഫേസ്ബുക്ക് കുറിപ്പിലൂടെ തുറന്നടിച്ചു. ഹവാലാ ഇടപാടുകളുടെ റെഡ്ബുക്ക് വിവരങ്ങളില്‍ ഇന്നാട്ടിലെ പൊതുജനത്തിന്റെ സാമാന്യബുദ്ധിക്ക് ദഹിക്കാവുന്ന എന്തെങ്കിലും വിശദീകരണം വിജയനോ, വീണയ്‌ക്കോ, മുഹമ്മദ് റിയാസിനോ നാളിതുവരെ നല്‍കാന്‍ കഴിഞ്ഞിട്ടില്ല എന്ന് മാത്രമല്ല, അങ്ങിനെയൊരു കണക്കുപുസ്തകമില്ലെന്ന് വിജയനും, ഉണ്ടെന്ന് മുഹമ്മദ് റിയാസും പരസ്പരവിരുദ്ധമായ പ്രസ്താവനകളിറക്കിയതിനും നാം തന്നെ സാക്ഷിയായെന്നും രമ ചൂണ്ടിക്കാട്ടി.

BREAKING NEWS
അച്ഛനും അമ്മയും മരിച്ചു; 16കാരിയെ വിറ്റത് ഇളയമ്മ, കാണാനില്ലയെന്ന് പരാതിപ്പെട്ടതും അവർ തന്നെ; സ്പായിൽ ജോലി ചെയ്തിരുന്ന നെയ്യാർ സ്വദേശിയാണ് രക്ഷപ്പെടുത്തി സ്വന്തം വീട്ടിലെത്തിച്ചത്; കോവളത്ത് സ്പായിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ
19 Oct 2026
BREAKING NEWS
ഉദ്യോഗസ്ഥർക്ക് ഇടത് വിഭ്രാന്തി, അവരല്ല സർക്കാരിന്റെ മദ്യ നയം തീരുമാനിക്കുന്നത്, എൽഡിഎഫ് സർക്കാരിന്റെ തുടർച്ചയല്ല യുഡിഎഫ് സർക്കാർ- എം ലിജു
19 Oct 2026
BREAKING NEWS
സൗരവ് ദാസിന്റെയും അശുതോഷ് റങ്കയുടെയും കേസ് കോടതിയിൽ പരി​ഗണിക്കുന്നതിനിടെ മജിസ്‌ട്രേറ്റിന് നേരെ വധഭീഷണി; അജ്ഞാതർക്കെതിരെ കേസെടുത്ത് പോലീസ് !! നേതാക്കളുടെ മോചനം ഓരോരോ കാരണം ചൂണ്ടിക്കാട്ടി അധികൃതർ മനഃപൂർവം വൈകിപ്പിക്കുകയാണ്- സിജെപി
19 Oct 2026
BREAKING NEWS
30 വയസുള്ള യുവതി പ്രസവിച്ചത് 7 തവണ, രാഹുൽ മരിച്ചത് ആവശ്യത്തിനു ഭക്ഷണം കിട്ടാത്തതും പോഷകാഹാരക്കുറവും മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്!! 2022 മുതൽ ഇവരെ സംരക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു, ഒരാഴ്ച മുൻപും കുട്ടികളെ ഏറ്റെടുക്കാൻ ശ്രമിച്ചു അമ്മ ആത്മഹത്യാഭീഷണി മുഴക്കി ഉദ്യോഗസ്ഥരെ മടക്കിയയച്ചു, നാലുമക...
19 Oct 2026