BREAKING NEWS

‘ഹീറോ‘; രാഹുൽ ​ഗാന്ധിയുടെ 6 മണിക്കൂർ കുത്തിയിരിപ്പിന് മുന്നിൽ പേനയും പേപ്പറുമെടുത്ത് ഡൽഹി പോലീസ്; പെല്ലറ്റ് ആക്രമണത്തിൽ ഗുരുതര വകുപ്പുകൾ ചുമത്തി

· · 1 min read
Share: Copied!

ന്യൂഡൽഹി: പെല്ലറ്റ് ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്കേറ്റ സംഭവത്തിൽ രാഹുൽ ഗാന്ധി നടത്തിയ ശക്തമായ പ്രതിഷേധത്തിന് പിന്നാലെ ഡൽഹി പൊലീസ് കേസെടുത്തതിന്റെ വിശദാംശങ്ങൾ പുറത്ത്. മാരകായുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ, ജീവന് ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് നിലവിൽ ചുമത്തിയിരിക്കുന്നത്.

ബി.എൻ.എസ് 118(1), 125 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിദ്യാർഥിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.

പെല്ലറ്റ് ഗൺ ആക്രമണത്തിൽ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സാഹിൽ ലോചവിനൊപ്പം പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തിയ രാഹുൽ ഗാന്ധി ആറ് മണിക്കൂറോളം കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. സാഹിലിന്റെ അമ്മ, പ്രിയങ്ക ഗാന്ധി, മുതിർന്ന കോൺഗ്രസ് നേതാക്കൾ എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു.

ഡൽഹിയിലെ ജന്തർമന്ദിറിൽ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു സാഹിലിന് പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റത്. വിദ്യാർഥി നേരിട്ട് നൽകിയ പരാതിയിൽ ആദ്യം കേസെടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ലെന്നാണ് കോൺഗ്രസ് ആരോപിച്ചത്. ഇതോടെയാണ് രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം ആരംഭിച്ചത്.

ആറ് മണിക്കൂറിലേറെ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തയ്യാറായത്. കേസ് രജിസ്റ്റർ ചെയ്തതിന്റെ വിവരങ്ങൾ പുറത്തുവന്നതോടെ രാഹുൽ ഗാന്ധിയും മറ്റ് നേതാക്കളും പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങി.

നീതിക്കായി നിലകൊള്ളുന്ന രാഹുൽ ഗാന്ധി അനീതിക്കെതിരെ പോരാടുന്നവരുടെ ഹീറോയാണെന്ന് കോൺഗ്രസ് പ്രതികരിച്ചു.

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026