BREAKING NEWS

ലക്ഷ്യം യുഎസ്? പശ്ചിമേഷ്യയിൽ ആ​ഗോള ഭീകരവാദവും ആക്രമണവും അഴിച്ചുവിടുന്നത് അമേരിക്ക!! ശത്രുരാജ്യങ്ങൾക്ക് തിരിച്ചടിക്കാൻ കഴിയാതെവിധം രാജ്യത്തെ പ്രതിരോധ സംവിധാനങ്ങൾ, ആണവായുധങ്ങൾ ശക്തിപ്പെടുത്തണം- കിം ജോങ് ഉൻ, പിന്നാലെ 2,500 ന്യൂട്ടൺ ട്രസ്റ്റ് ശേഷിയുള്ള അത്യാധുനിക മിസൈൽ പരീക്ഷണം

· · 1 min read
Share: Copied!

സോൾ: അമേരിക്കയെ ലക്ഷ്യം വയ്ക്കാൻ ശേഷിയുള്ള മിസൈൽ എൻ‍ജിൻ ഉത്തരകൊറിയ പരീക്ഷിച്ചതായി റിപ്പോർട്ട്. രാജ്യത്തിന്റെ തന്ത്രപരമായ സൈനിക ശേഷി വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി അത്യാധുനിക മിസൈൽ പരീക്ഷണമാണ് കിം ജോങ് ഉൻ നടത്തിയതെന്നാണ് റിപ്പോർ‌ട്ട് പറയുന്നത്. പുതിയ മിസൈൽ പരീക്ഷണങ്ങൾക്ക് ശേഷം കിം ജോങ് ഉൻ രാജ്യത്തെ പ്രശംസിച്ച് അഭിസംബോധന ചെയ്തതായും റിപ്പോർട്ടുണ്ട്.

ഇതിനിടെ പശ്ചിമേഷ്യൻ സംഘർഷത്തിൽ അമേരിക്കയെ അപലപിച്ച് കിം ജോങ് ഉൻ ഉത്തരകൊറിയൻ പാർലമെൻ്റിൽ പ്രസ്താവന നടത്തിയിരുന്നു. പശ്ചിമേഷ്യയിൽ യുഎസ് ആ​ഗോള ഭീകരവാദവും ആക്രമണവും അഴിച്ചുവിടുന്നെന്നാണ് കിം ആരോപിച്ചത്. അതോടൊപ്പം ശത്രുരാജ്യങ്ങൾക്ക് തിരിച്ചടിക്കാൻ കഴിയാതെവിധം രാജ്യത്തെ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും അദേഹം കൂട്ടിച്ചേർത്തു. ആണവായുധങ്ങൾ ശക്തിപ്പെടുത്തണമെന്നും കിം ചൂണ്ടികാട്ടിയിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് ഉത്തരകൊറിയയുടെ പുതിയ മിസൈൽ പരീക്ഷണം റിപ്പോർട്ട് ചെയ്തത്.

അതേസമയം യുഎസ് പ്രതിരോധത്തെ പരാജയപ്പെടുത്താനുള്ള മിസൈൽ പരീക്ഷണമാണ് നടന്നത്. ഉത്തരകൊറിയയുടെ അഞ്ച് വർഷ സൈനിക പദ്ധതിയുടെ ഭാഗമായാണ് പരീക്ഷണങ്ങൾ നടത്തിയത്. കാർബൺ-ഫൈബർ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച ഈ എൻജിൻ പരമാവധി 2,500 ന്യൂട്ടൺ ട്രസ്റ്റ് ശേഷിയുള്ളതാണെന്ന് സർക്കാർ വാർത്താ ഏജൻസിയായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) റിപ്പോർട്ട് ചെയ്തു.

ഈ പരീക്ഷണം രാജ്യത്തിൻ്റെ പുതിയ അഞ്ചുവർഷ പ്രതിരോധ വികസന പദ്ധതിയുടെ ഭാഗമാണെന്നും, സ്ട്രാറ്റജിക് സ്ട്രൈക്ക് ശേഷി മെച്ചപ്പെടുത്തുന്നതിൽ നിർണായക ഘട്ടമാണെന്നും കിം പറഞ്ഞു. സൈനിക ശക്തിയെ ആധുനികവൽക്കരിക്കാൻ ഈ നീക്കം നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതോടൊപ്പം, പ്രത്യേക സൈനിക ഓപ്പറേഷൻ വിഭാഗത്തിൻ്റെ പരിശീലന കേന്ദ്രവും കിം സന്ദർശിച്ചു. പ്രത്യേക സേനയുടെ ഘടന പുനസംഘടിപ്പിക്കാനുള്ള പദ്ധതികളും അദ്ദേഹം മുന്നോട്ടുവച്ചു. പുതിയ മെയിൻ ബാറ്റിൽ ടാങ്കിൻ്റെ പരീക്ഷണങ്ങളും കിം നേരിട്ട് വിലയിരുത്തി. ഈ ടാങ്കിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആക്ടീവ് പ്രൊഡക്ഷൻ സിസ്റ്റം നിലവിലുള്ള ആൻ്റി-ടാങ്ക് ആയുധങ്ങളെ ഭൂരിഭാഗവും തടയാനുള്ള കഴിവുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ലോകത്തിലെ മറ്റ് ടാങ്കുകളെ അപേക്ഷിച്ച് ഇത് മുന്നിലാണ് എന്നും കിം വ്യക്തമാക്കി.

ഇറാനെ മര്യാദ പഠിപ്പിക്കാൻ ഖാർഗ് ദ്വീപ്, ഹോർമുസ് കടലിടുക്കിലും ആക്രമിക്കും? ഇസ്ലാമാബാദിൽ വെടിനിർത്തലിനായി നയതന്ത്ര ചർച്ചകൾ നടക്കുന്നതിനിടെ ടെഹ്റാനിൽ കരസേന യുദ്ധത്തിന് തയാറായി യുഎസ്, ലക്ഷ്യം ഖാർഗ് ദ്വീപ് യുഎസ് നിയന്ത്രണത്തിലാക്കുക, ഹോർമുസിൽ വ്യാപാര- സൈനിക കപ്പലുകളെ ലക്ഷ്യമിടുന്ന ആയുധ സംവിധാനങ്ങൾ കണ്ടെത്തി നശിപ്പിക്കുക,

BREAKING NEWS
സ്കൂളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് അധ്യാപകരെ അറിയിച്ചു; പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് ബൈക്കിലെത്തിയ അജ്ഞാത സംഘത്തിന്റെ മർദനം; തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു
28 Oct 2026
BREAKING NEWS
’രാജീവ് പ്രധാനമന്ത്രിയാകുന്നതിൽ എനിക്ക് പൂർണ്ണ എതിർപ്പായിരുന്നു’; രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം മുതൽ 2004ലെ തീരുമാനം വരെ; സോണിയയുടെ ആത്മകഥ ചർച്ചയാകുന്നു
28 Oct 2026
BREAKING NEWS
അതിതീവ്ര ചുഴലിക്കാറ്റായി അർണബ്; മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗം; ആന്ധ്രയിലും ഒഡീഷയിലും ജാഗ്രത, ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു; 72 ട്രെയിനുകളും 4 വിമാന സർവ്വീസുകളും റദ്ദാക്കി
28 Oct 2026
BREAKING NEWS
ഒരു ബില്യൺ ഡോളർ പണമായി സൈനിക ചരക്കു വിമാനത്തിൽ കയറ്റി തെഹ്റാനിലെത്തിച്ചു!! ലക്ഷ്യം സൗദി അറേബ്യയുടെ അടിസ്ഥാന സൗകര്യങ്ങൾക്കു നേരെയുള്ള ആക്രമണം അവസാനിപ്പിക്കുക, ഹൂതികൾക്ക് 8,800 കോടി നൽകാൻ സൗദി അറേബ്യ, ഇറാന്റെ മധ്യസ്ഥതയിൽ രഹസ്യ നീക്കം- റിപ്പോർട്ട്
28 Oct 2026