BREAKING NEWS

ഇന്ദ്രാമേനോനായി രം​ഗത്തെത്തിയത് കിളിരൂർ, കവിയൂർ പീഡനക്കേസിലെ പ്രതി ലത നായരാണെന്ന് യുവാവ് അറിഞ്ഞില്ല, സെസിലെ കമ്പനിയിൽ നിക്ഷേപിച്ചാൽ നാലിരട്ടിയായി തുക തിരിച്ചുനൽകും, ബോർഡിൽ അം​ഗമാക്കാം… മോഹന വാഗ്ദാനത്തിൽ വീണ തിരുവനന്തപുരം സ്വദേശിക്ക് നഷ്ടമായത് 35 ലക്ഷം!! സമാന രീതിയിൽ പലരും പറ്റിക്കപ്പെട്ടു, ലതയും കൂട്ടാളികളും പിടിയിൽ

· · 1 min read
Share: Copied!

കൊച്ചി; കിളിരൂർ, കവിയൂർ പീഡനക്കേസിലെ പ്രതി ലത നായർ തട്ടിപ്പുകേസിൽ തൃക്കാക്കര പോലീസിന്റെ പിടിയിലായി. പണം ഇരട്ടിയാക്കി തിരികെ തരാമെന്ന് വാ​ഗ്ദാനെ ചെയ്ത് തിരുവനന്തപുരം സ്വദേശിയിൽനിന്നും 35 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി. കാക്കനാട് സെസിലെ കമ്പനിയിൽ നിക്ഷേപിച്ചാൽ നാലിരട്ടിയായി തുക തിരിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്തതാണ് രണ്ട് വർഷം മുൻപ് പണം വാങ്ങിയത്. കമ്പനി ഇപ്പോൾ നഷ്ടത്തിലാണെന്നും പണം നിക്ഷേപിച്ചാൽ കമ്പനിയുടെ ബോർഡിൽ അംഗമാക്കാം എന്നുമായിരുന്നു വാഗ്ദാനം.

എന്നാൽ തന്നെ കുരുക്കിയത് കിളിരൂർ, കവിയൂർ പീഡനക്കേസിലെ പ്രതി ലത നായർ ആണെന്ന് യുവാവിനു മനസിലായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. കമ്പനിയുടെ ഡയറക്ടറാണെന്നാണ് ലത സ്വയം പരിചയപ്പെടുത്തിയത്. എന്നാൽ ഇന്ദ്രാമേനോൻ എന്ന പേരിലായിരുന്നു പരിചയം സ്ഥാപിച്ചത്.

അതേസമയം ലതയ്ക്കൊപ്പം കൂട്ടാളികളായ മൂന്നു പേരും പിടിയിലായിട്ടുണ്ട്. അനിൽകുമാർ, സുനിൽകുമാർ, സിന്ധു തുടങ്ങിയവരാണ് പിടിയിലായത്. കേസിൽ ഒരാളെ കൂടി പിടികൂടാനുണ്ട്. നിരവധി പേരെ സമാനമായ രീതിയിൽ ലത കബളിപ്പിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.

BREAKING NEWS
‘ഡ്രൈവർമാർ റോഡിലെ ഉടയോന്മാരല്ല, കാലന്മാർ; സുരക്ഷിതമായി വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പ്?’; സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി
06 Nov 2026
BREAKING NEWS
വിനോദസഞ്ചാരികളുടെ വേഷത്തിൽ ലഷ്കർ ഭീകരർ; കടൽയുദ്ധ പരിശീലനം; കറാച്ചിക്ക് സമീപം രഹസ്യ പരിശീലന കേന്ദ്രം, ജാഗ്രതയിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ
06 Nov 2026
BREAKING NEWS
'വോട്ടർപട്ടികയിൽനിന്ന് ആരും പുറത്താകരുത്'; നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ; ഫോമുകൾ വാട്സ്ആപ്പിലും ഇമെയിലിലും എത്തിക്കും; താമസം മാറിയവർക്ക് പ്രത്യേക ഇളവ്
06 Nov 2026
BREAKING NEWS
ഫോണിൽ കോൾ കണക്ട് ചെയ്ത് വീട്ടിൽവെച്ചു, കൊലപാതകം നടത്തി മടങ്ങി; ഉമറിന്റെ ബുദ്ധി പാളിയത് കാമുകിയുടെ മൊഴിയിൽ
06 Nov 2026