BREAKING NEWS

ഡോ.കെ.എസ്. അനിൽകുമാറിന്റെ സസ്പെൻഷൻ റദ്ദാക്കി സിൻഡിക്കറ്റ് യോഗം, ഇല്ലായെന്ന് സിസ തോമസ്, വിയോജിച്ച് ബിജെപി അം​ഗങ്ങൾ, യോ​ഗത്തിൽ ബഹളം

· · 1 min read
Share: Copied!

തിരുവനന്തപുരം: താൽക്കാലിക വിസി ഡോ. സിസ തോമസിന്റെ എതിർപ്പ് അവഗണിച്ച് കേരള സർവകലാശാല റജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാറിന്റെ സസ്പെൻഷൻ സിൻഡിക്കറ്റ് യോഗം റദ്ദാക്കി. ഇതോടെ വിസി വിയോജനക്കുറിപ്പ് നൽകി. തീരുമാനത്തോട് ബിജെപി അംഗങ്ങളും തങ്ങളുടെ വിയോജിപ്പ് അറിയിച്ചു. ഇതോടെ യോഗത്തിൽ വലിയ ബഹളമുണ്ടായി. എന്നാൽ സംഭവത്തെക്കുറിച്ച് പരിശോധിക്കാൻ മൂന്നംഗ കമ്മിറ്റിയേയും യോഗം നിയോഗിച്ചു. ഷിജുഖാൻ, അഡ്വ. ജി മുരളീധരൻ, ഡോ നസീബ് എന്നിവർ അടങ്ങിയ സമിതിയെയാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. തീരുമാനം കോടതിയെ അറിയിക്കും.

അതേസമയം റജിസ്ട്രാറുടെ സസ്പെൻഷൻ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ ചർച്ച ചെയ്യാൻ കഴിയില്ലെന്ന് സിൻഡിക്കറ്റ് അംഗങ്ങളെ അറിയിച്ചിരുന്നതായി സിസ തോമസ് പറഞ്ഞു. വിഷയം യോഗത്തിന്റെ അ‍ജൻഡയിലും ഇല്ലായിരുന്നു. അതിനാൽ സസ്പെൻഷൻ റദ്ദാക്കപ്പെടില്ല. യോഗം പിരിച്ചുവിട്ടു താൻ പുറത്തുവന്നു. അതിനുശേഷം എടുക്കുന്ന നടപടികൾക്ക് നിയമപിന്തുണ ഇല്ലെന്നും സിസ തോമസ് പറഞ്ഞു.

കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തെ തുടർന്ന് കേരള സർവകലാശാലാ റജിസ്ട്രാറെ സസ്പെൻഡ് ചെയ്ത പശ്ചാത്തലത്തിലാണ് അടിയന്തര സിൻഡിക്കറ്റ് യോഗം ചേർന്നത്. എൽഡിഎഫ് അനുകൂല സിൻഡിക്കറ്റ് അംഗങ്ങളായ 16 പേരും ഒരു യുഡിഎഫ് അംഗവും രേഖാമൂലം ആവശ്യപ്പെട്ടതിനെ തുടർന്നാണ് യോഗം വിളിക്കാൻ വിസിയുടെ താൽക്കാലിക ചുമതലയുള്ള ‍ഡോ. സിസ തോമസ് സമ്മതിച്ചത്. സസ്പെൻഷൻ നടപടിക്കെതിരെ റജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാർ നൽകിയ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് അടിയന്തര സിൻഡിക്കറ്റ് യോഗം.

കൂടാതെ വിസിയോടു സത്യവാങ്മൂലം നൽകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സിൻഡിക്കറ്റ് എടുക്കുന്ന തീരുമാനം വിസിയുടെതായി സ്റ്റാൻഡിങ് കൗൺസിൽ വഴി കോടതിയെ അറിയിക്കണമെന്നാണ് ഇടതുപക്ഷത്തിന്റെ ആവശ്യം. എന്നാൽ ഈ ആവശ്യം വിസി തള്ളി. ഗവർണർ പങ്കെടുത്ത പരിപാടിയിൽ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചതിനെ തുടർന്ന് റജിസ്ട്രാർ പരിപാടി റദ്ദാക്കിയിരുന്നു. ഇതേതുടർന്നാണ് വിസി റജിസ്ട്രാറെ സസ്പെൻഡ് ചെയ്തത്.

തുടർന്ന് കഴിഞ്ഞദിവസം വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ നടപടി സ്റ്റേ ചെയ്യാൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും തീരുമാനമായിരുന്നില്ല. സംഭവത്തിൽ പോലീസും സർവകലാശാലയും വിശദീകരണം നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
സർവകലാശാലയിൽ പ്രകോപനപരമായ എന്ത് ചിത്രമാണ് പ്രദർശിപ്പിച്ചതെന്ന് ആരാഞ്ഞ ഹൈക്കോടതി ഭാരതാംബയെ കാവിക്കൊടിയേന്തിയ സ്ത്രീ എന്ന് വിശേഷിപ്പിച്ചത് നിർഭാഗ്യകരമാണെന്നും പറഞ്ഞിരുന്നു.

ഒരു ഘട്ടത്തിൽ ഇസ്രയേലിന് പ്രതിരോധ മിസൈലുകളുടെ ക്ഷാമം നേരിട്ടു!! ബാലിസ്റ്റിക് മിസൈലുകൾ 5 ഇസ്രയേലി സൈനിക താവളങ്ങളിൽ പ്രഹരമേൽപിച്ചു, ഇസ്രയേൽ- യുഎസ് വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് 36 മിസൈലുകൾ ഇസ്രയേലിനുള്ളിൽ പതിച്ചതായും റിപ്പോർട്ട്

BREAKING NEWS
സ്ഥലമുള്ളത് കൊണ്ടാണ് കണ്ണൂരിൽ ഭൂമി ഏറ്റെടുത്തത്!! കണ്ണൂർ എന്ന് കേൾക്കുമ്പോൾ എന്താണ് ഒരു പ്രത്യേക വിഷമം? എന്താ കണ്ണൂർ കേരളത്തിലല്ലേ? ഇതിനെല്ലാം കടുത്ത വാക്കുകളിൽ മറുപടി പറയേണ്ടതാണ്, കിഫ്ബിയുടെ മേശ വലിപ്പിൽ നിന്നല്ല പണമെടുത്ത് നൽകുന്നത്- പിണറായി... കണ്ണൂർ പാക്കിസ്ഥാനിലാണോ? വി.ഡി സതീശൻ പറഞ്ഞത് ആനമണ...
18 Oct 2026
BREAKING NEWS
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ സ്പായിലെത്തിച്ചു, പിന്നാലെ ലൈംഗിക പീഡനം, രണ്ടുപേര്‍ അറസ്റ്റില്‍
18 Oct 2026
BREAKING NEWS
യുഡിഎഫ് സര്‍ക്കാര്‍ ആര്‍എസ്എസ് താല്‍പ്പര്യം വാശിയോടെ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്, ഇത്രയും മാസത്തിനുള്ളില്‍ അതാണ് വ്യക്തമാകുന്നത്- പിണറായി വിജയന്‍
18 Oct 2026
BREAKING NEWS
ഫ്രാൻസിൽ തെരുവുയുദ്ധം... തെരുവുലിറങ്ങിയത് ഏകദേശം 5.5 ലക്ഷം പേർ, അക്രമാസക്തരായ ജനങ്ങൾ കെട്ടിടങ്ങൾക്കും കടകൾക്കും തീയിട്ടു, പ്രതിഷേധം നിയന്ത്രിക്കുന്നതിനിടെ 150 പോലീസുകാർക്ക് പരുക്ക്, സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് യുവാവിന്റെ കൈ തകർന്നു
18 Oct 2026