BREAKING NEWS

സർവകലാശാലയുടെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ സിൻഡിക്കേറ്റ് അംഗങ്ങൾക്കു അധികാരമില്ല- മിനി കാപ്പൻറെ സർക്കുലർ

· · 1 min read
Share: Copied!

തിരുവനന്തപുരം: കേരള സർവ്വകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരെ രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പൻറെ സർക്കുലർ പുറത്ത്. സർവകലാശാലയുടെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ സിൻഡിക്കേറ്റ് അംഗങ്ങൾക്കു അധികാരമില്ല. വൈസ് ചാൻസിലർ വിളിക്കുന്നതോ അധികാരപ്പെടുത്തുന്നതോ ആയ യോഗത്തിന് മാത്രമേ അതിന് അധികാരം ഉള്ളൂ.

കൂടാതെ ജീവനക്കാരെ വിളിച്ചു വരുത്താൻ സിൻഡിക്കേറ്റ് അംഗങ്ങൾക്ക് അധികാരമില്ല, ഫയൽ വിളിച്ചു വരുത്താനോ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ അധികാരമില്ല, വ്യക്തിഗതമായി സിൻഡിക്കേറ്റ് അംഗങ്ങൾ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങളും ഉത്തരവുകളോ ജീവനക്കാർ അംഗീകരിക്കേണ്ട അത്തരം നടപടികൾ ഉണ്ടായാൽ വൈസ് ചാൻസിലറെ അറിയിക്കാനും സർക്കുലറിൽ പറയുന്നു.

അതേസമയം മിനി കാപ്പൻറെ സർക്കുലർ നിയമവിരുദ്ധമെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ പ്രതികരിച്ചു. മിനി കാപ്പൻറെ രജിസ്ട്രാർ നിയമനം സിൻഡിക്കേറ്റ് അംഗീകരിച്ചിട്ടില്ലെന്നും ഇവർ പ്രതികരിച്ചു.

സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ ആയുധം താഴെ വയ്ക്കില്ല!! ട്രംപിന്റെ നിരായുധീകരണ സന്നദ്ധത തള്ളി ഹമാസ്

BREAKING NEWS
’നാടകം അവതരിപ്പിച്ചത് അക്രമസമരമാണെന്ന് വരുത്തി തീർത്ത് 16 പേരെ സസ്പെൻഡ് ചെയ്തു; 60 ദിവസമായിട്ടും നടപടി പിൻവലിച്ചിട്ടില്ല’;മഹാരാജാസിൽ മന്ത്രിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം; വേദിയിൽ വളഞ്ഞു, പ്രസംഗം അവസാനിപ്പിച്ച് റോജി എം. ജോൺ മടങ്ങി
30 Oct 2026
BREAKING NEWS
നെടുമ്പാശേരി മിനി കൂപ്പർ അപകടം: നാല് പ്രതികളും വീണ്ടും പൊലീസ് കസ്റ്റഡിയിൽ; നാളെ വൈകിട്ട് അഞ്ചുവരെ ചോദ്യം ചെയ്യാം
30 Oct 2026
BREAKING NEWS
പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കാനാകില്ല, പ്രണയബന്ധം തകര്‍ന്നാല്‍ പങ്കാളിക്കെതിരെ പരാതി നൽകുന്ന പ്രവണത വർധിക്കുന്നു, യഥാർഥ ബലാത്സംഗ കുറ്റകൃത്യങ്ങളുടെ ഗൗരവം കുറയ്ക്കുന്നുവെന്ന് സുപ്രീം കോടതി
30 Oct 2026
BREAKING NEWS
കാസര്‍കോട് വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടി പാലക്കാട് സ്വദേശിയായ 24 കാരന് ദാരുണാന്ത്യം
30 Oct 2026