BREAKING NEWS

‘നമുക്ക് ഒന്നിച്ചു നിന്ന് തൂഫാനാക്കാം‘; വിജയ്ക്കും ഡി കെ ശിവകുമാറിനും രം​ഗസ്വാമിയ്ക്കും വിഡി സതീശന്റെ കത്ത്; ലഹരി കടത്ത് മാഫിയകളുടെ കണ്ണി പൊട്ടിക്കാനുള്ള ഊർജ്ജിത പ്രവർത്തനങ്ങളിലേയ്ക്ക് കേരളം

· · 1 min read
Share: Copied!

തിരുവനന്തപുരം: സംസ്ഥാനത്തെ മയക്കുമരുന്ന് വ്യാപനം തടയാനും ലഹരി കടത്ത് ശൃംഖലകളെ തകർക്കാനും നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി അയൽ സംസ്ഥാനങ്ങളുമായുള്ള സഹകരണം വർധിപ്പിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ കർണാടക, തമിഴ്നാട്, പുതുച്ചേരി മുഖ്യമന്ത്രിമാർക്ക് കത്തയച്ചു. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിയമനടപടികൾ ശക്തമാക്കുകയും മയക്കുമരുന്ന് മാഫിയകളുടെ സാമ്പത്തിക ശൃംഖലകൾ തകർക്കുകയും അനധികൃത സമ്പാദ്യങ്ങൾ കണ്ടുകെട്ടുകയും ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

മയക്കുമരുന്ന് കടത്ത് സംഘങ്ങൾ വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന സാഹചര്യത്തിൽ അവയെ ഫലപ്രദമായി നേരിടാൻ സംസ്ഥാനങ്ങൾ തമ്മിലുള്ള ഏകോപിത പ്രവർത്തനം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളം, കർണാടക, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ അതിർത്തി മേഖലകൾ, പ്രധാന റോഡ് മാർഗങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, വിദ്യാർത്ഥി ശൃംഖലകൾ, നഗര വിതരണ കേന്ദ്രങ്ങൾ എന്നിവ മയക്കുമരുന്ന് മാഫിയകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള മേഖലകളാണെന്നും കത്തിൽ പറയുന്നു.

അന്തർസംസ്ഥാന, അന്തർദേശീയ മയക്കുമരുന്ന് കടത്ത് കേസുകളിൽ നിരവധി പ്രതികളെ അറസ്റ്റ് ചെയ്യാൻ കേരള പൊലീസിന് കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇത്തരത്തിലുള്ള ശൃംഖലകളെ ചെറുക്കാൻ തത്സമയ വിവര കൈമാറ്റം, സംയുക്ത പരിശോധനകൾ, ഏകോപിത ആസൂത്രണം എന്നിവ അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിനായി കേരളം, കർണാടക, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ചുചേർത്ത് സംയുക്ത പ്രവർത്തന പദ്ധതി രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സംസ്ഥാന പൊലീസ് മേധാവി റാവഡ ചന്ദ്രശേഖർ, ടാക്ടിക്കൽ കമാൻഡർ പുട്ട വിക്രമാദിത്യ എന്നിവർ മറ്റ് സംസ്ഥാനങ്ങളിലെ പൊലീസ്, ആഭ്യന്തര വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്താൻ തയ്യാറാണെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

‘ബസ് ഓടിക്കാനുള്ള കൊതി കാരണമാണ് ഞാൻ മോഷ്ടിച്ചത്‘; അറസ്റ്റിലായ പാലക്കാട് കെഎസ്ആർടിസി ബസ് മോഷണക്കേസ് പ്രതിയുടെ വിചിത്ര ന്യായം; ഒപ്പം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് വിലപ്പെട്ട ഉപദേശവും

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026