BREAKING NEWS

കേരളാ പോലീസിന്റെ ലുക്ക് മാറും; വന്നു പുത്തൻ വണ്ടികൾ, ഹീറോ എക്സ് പൾസ്, ഥാർ, ഗൂർഖ, ട്രാവലർ,ബൊലേറോ,സ്കോർപ്പിയോ

· · 1 min read
Share: Copied!

തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയ്ക്കായി പുതിയ വാഹനങ്ങൾ കൈമാറി. കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനാണ് പുത്തനാ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തത്. സേനയുടെ കാര്യക്ഷമതയും അടിസ്ഥാന സൗകര്യങ്ങളും വർധിപ്പിക്കുന്നതിനും കാലഹരണപ്പെട്ട വാഹനങ്ങൾ ഘട്ടം ഘട്ടമായി മാറ്റുന്നതിന്റെയും ഭാ​ഗമായാണ് വിവിധ യൂണിറ്റുകൾക്കായി പുതിയ വണ്ടികൾ വാങ്ങിയത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകൾ, കൺട്രോൾ റൂമുകൾ, ഹൈവേ പട്രോളിങ് തുടങ്ങിയ വിഭാഗങ്ങളുടെ ആവശ്യത്തിനാണ് ഇവ ഉപയോഗിക്കുക.

മഹീന്ദ്ര ബൊലേറോ, സ്കോർപ്പിയോ, ഥാർ, ഫോർസിന്‌റെ ഗൂർഖ, ട്രാവലർ, ഹീറോ എക്സ് പൾസ് മോട്ടോർ സൈക്കിളുകൾ തുടങ്ങി 146 വാഹനങ്ങളാണ് സേനയുടെ ഭാഗമാകുന്നത്. ഇതിൽ മറ്റ് വാഹനങ്ങൾ മുമ്പ് തന്നെ ഉണ്ടെങ്കിലും ഹീറോ എക്സ് പൾസിൻ്റെ വരവാണ് ഏറെ ശ്രദ്ധേയം. 24 ഹീറോ എക്സ് പൾസ് ബൈക്കുകളാണ് വാങ്ങിയിരിക്കുന്നത്. 24 മണിക്കൂർ പട്രോളിങ് കാര്യക്ഷമമാക്കുന്നതിനും നിരീക്ഷണം വർധിപ്പിക്കുന്നതിനുമാണ് ഈ അഡ്വഞ്ചർ മോട്ടോർസൈക്കിൾ സേനയിലേക്ക് എത്തിയിരിക്കുന്നത്. 210 സിസി ലിക്വിഡ്-കൂൾഡ്, 4-വാൽവ്, DOHC എൻജിൻ 24.2 ബിഎച്ച്പി കരുത്തും 20.7 എൻഎം ടോർക്കും നൽകുന്നുണ്ട്.

പോലീസ് പട്രോളിംഗ് ശക്തിപ്പെടുത്തുന്നതിനും ലോ ആൻഡ് ഓർഡർ സിറ്റുവേഷൻ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും ഉപകരിക്കാനാണ് 44 ബൊലേറോ വാഹനങ്ങൾ എത്തിച്ചിട്ടുണ്ട്. ഹൈവേ പോലീസ് പട്രോളിംഗ് ശക്തിപ്പെടുത്തുന്നതിനും ക്രമസമാധാന പരിപാലനം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും 40 സ്കോർപ്പിയോ എസ്.യു.വി.കളും ഇറക്കിയിട്ടുണ്ട്.

കൂടാതെ, 15 ഫോഴ്സ് ഗൂർഖ, അഞ്ച് മഹീന്ദ്ര ഥാർ എസ്.യു.വികളും കൂട്ടത്തിലുണ്ട്. അതികഠിനമായ മലയോര മേഖലകളിലെ പട്രോളിങ് ശക്തിപ്പെടുത്തുന്നതിനും ഏത് ദുർഘടം പിടിച്ച സാഹചര്യത്തിലും ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നതിനും ഇവ ഉപകരിക്കും. 18 ഫോഴ്സ് ട്രാവലറുകളും ഇതിൽ ഉൾപെടും.

പാലായിൽ ഇക്കുറി ജോസിന് പകരം നിഷ? സ്ത്രീ വോട്ടുകൾ പിടിച്ചാൽ മണ്ഡലം തിരികെ കിട്ടുമെന്ന് കേരള കോൺഗ്രസ് എം; റോഷി പക്ഷത്തിനത്ര തൃപ്തിയില്ല

BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026