BREAKING NEWS

ലൈക്കിനും കമെന്റിനും കാഴ്ചക്കാരെ കൂട്ടുന്നതിനു വേണ്ടി ഇനി ക്യാമറയും തൂക്കിയിറങ്ങണ്ട, അഴിയെണ്ണേണ്ടിവരും!! സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ, വീഡിയോകളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് മൂന്ന് വർഷം തടവും രണ്ട് ലക്ഷം പിഴയും ലഭിക്കാവുന്ന കുറ്റം, കണ്ടാൽ കർശന നടപടി- കേരള പൊലീസ്

· · 1 min read
Share: Copied!

കൊച്ചി: സമൂഹമാധ്യമങ്ങളിൽ ലൈക്കുകളും കമെന്റുകളും നിറയ്ക്കാനും കാഴ്ചക്കാരെയും കൂട്ടുന്നതിനായി മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ദൃശ്യങ്ങൾ പകർത്തുന്നവർക്കെതിരെ കർശന നടപടിയുമായി കേരള പോലീസ്. അപകടങ്ങൾ, മരണാനന്തര ചടങ്ങുകൾ, വ്യക്തിപരമായ ദുഃഖങ്ങൾ എന്നിവയെപ്പോലും വിനോദത്തിനായോ, പ്രശസ്തിക്കായോ ഉപയോഗിക്കുന്ന പ്രവണത വർധിക്കുന്ന സാഹചര്യത്തിലാണ് പോലീസിന്റെ കർശന മുന്നറിയിപ്പെത്തിയത്.

അന്തരിച്ച നടൻ സലിംകുമാറിന്റെ സംസ്‌കാര ചടങ്ങുകളുടെ ദൃശ്യം പകർത്താൻ ശ്രമിച്ച ഓൺലൈൻ മാധ്യമങ്ങളുടെ സമീപനം വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഓൺലൈൻ മീഡിയകളുടെ തള്ളിക്കയറ്റം കാരണം ചടങ്ങുകൾ നടത്താനാകാതെ വന്നതോടെ സലിം കുമാറിന്റെ മകൻ പൊട്ടിത്തെറിക്കുന്ന അവസ്ഥവരെയുണ്ടായി. ഇതോടെ ഇക്കൂട്ടർക്ക് മൂക്കുകയറിടാൻ പോലീസ് തീരുമാനമെടുക്കുകയായിരുന്നു.

ഒരാളുടെ അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ‘സ്വകാര്യതയ്ക്കുള്ള അവകാശത്തിന്’ എതിരാണെന്ന് പോലീസ് ഓർമ്മിപ്പിച്ചു. ഐടി നിയമം സെക്ഷൻ 66E പ്രകാരം, ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് മൂന്ന് വർഷം വരെ തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

ഏതുസംഭവമായാലും അതുമായി വ്യക്തികളുടെ അനുമതിയില്ലാതെ അവരുടെ ദൃശ്യങ്ങൾ പകർത്തുന്നത് നിയമവിരുദ്ധമാണ്. അപകടസ്ഥലങ്ങളിലും ദുരന്തമുഖങ്ങളിലും ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. ഇത്തരം പ്രവൃത്തികൾ കാണുന്നവർ അതാത് പ്രദേശത്തെ പോലീസിനെയോ സൈബർ സെല്ലിനെയോ വിവരം അറിയിക്കുക. സോഷ്യൽ മീഡിയ ഉപയോഗത്തിൽ മാന്യതയും ഉത്തരവാദിത്തവും പുലർത്തണമെന്നും പോലീസ് അധികൃതർ വ്യക്തമാക്കി.

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം, ഇന്ധന ടാങ്കർ കപ്പലിനു തീപിടിച്ചു, കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യ നാവികരും സുരക്ഷിതർ

BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി
14 Nov 2026
BREAKING NEWS
വി​നോ​ദ യാ​ത്ര​ക്കി​ടെ 16കാരനെ പീഡിപ്പിച്ചു, മ​ദ്രസ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
14 Nov 2026
BREAKING NEWS
ചൂരൽമലയിൽ 34 കോടിയുടെ ഹൈടെക് പാലം വരുന്നു; ബെയ്‌ലി പാലത്തിന് സമാന്തരമായി നിർമാണം തുടങ്ങി
14 Nov 2026
BREAKING NEWS
എന്തോ ഭാഗ്യം കൊണ്ട് മാത്രം സിനിമകള്‍ കിട്ടുന്ന നടന്‍, അഭിനയിച്ച സിനിമകളെല്ലാം പരാജയം... എന്തിനാണ് ഇങ്ങനൊരു റീല്‍ ഇട്ടതെന്ന് എനിക്ക് അറിയില്ല, വിമര്‍ശനത്തിനെതിരെ അര്‍ജുന്‍ അശോകന്‍
14 Nov 2026