BREAKING NEWS

‘വനിതയെ മുഖ്യമന്ത്രിയാക്കി കോൺ​ഗ്രസിലെ തർക്കങ്ങൾക്ക് പരിഹരിക്കണം; പൊതു പ്രവർത്തന രം​ഗത്ത് പരിചയ സമ്പന്നരായ നിരവധി സ്ത്രീകൾ ഇത്തവണ ജയിച്ചുവന്നിട്ടുണ്ടല്ലോ? പുരുഷന്മാരെ മാത്രം പരി​ഗണിക്കുന്നതിനാലാണ് തീരുമാനം ഇതുവരെയുമാകാത്തത്‘- ആനിരാജ

· · 1 min read
Share: Copied!

ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി ചർച്ച എങ്ങുമെത്താത്ത സാഹചര്യത്തിൽ ഒരു വനിതയെ മുഖ്യമന്ത്രിയാക്കി നിലവിലെ തർക്കങ്ങൾക്ക് കോൺ​ഗ്രസ് പരിഹാരം കാണണമെന്ന് സിപിഐ നേതാവ് ആനിരാജ. നാളുകളേറെയായി പാർട്ടിയിൽ പ്രവർത്തിച്ച്, സാമൂഹ്യ രം​ഗത്ത് ഇടപെട്ട് പരിചയമുള്ള നേതാക്കളായ പല സ്ത്രീകളും കോൺ​ഗ്രസിൽ വിജയിച്ചു വന്നിട്ടുണ്ട്. പുരുഷന്മാരെ മാത്രം പരി​ഗണിച്ചുള്ള ചർച്ചയാണ് മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് നടക്കുന്നത്. അതിനാലാണ് ഇതുവരെയും തീരുമാനമാകാത്തതും. കാരണം പേരുയർന്നു വന്നിട്ടുള്ള മൂന്നു പേർക്കും മുഖ്യമന്ത്രിയാകണം. ആസ്ഥാനത്ത് ഒരു വനിതയെ പരി​ഗണിക്കുകയാണെങ്കിൽ കാര്യത്തിന് തീരുമാനമാകുമെന്നും ആനി രാജ പറയുന്നു.

രാഹുൽ​ഗാന്ധി സ്ത്രീകൾക്കുവേണ്ടിയുള്ള പല പദ്ധതികളെക്കുറിച്ചും പറഞ്ഞിട്ടുണ്ടല്ലോ? മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് എന്താണ് നേതാക്കളാരും ഒരു സ്ത്രീയെ നിർദ്ദേശിക്കാത്തത്? എന്തായാലും കേരളത്തിലെ ജനങ്ങൾക്കിടയിൽ അത്തരമൊരു ചോദ്യം ഉയർന്നു വരുന്നുണ്ട്.അതേ ചോദ്യം ഞങ്ങളും ചോദിക്കുകയാണ്; ആനി രാജ പറഞ്ഞു.

കെ സിയെ അല്ലാതെ രണ്ടാമതൊരു പേര് ചിന്തിക്കാതെ നേതൃത്വം, പക്ഷെ വി ഡിയെ എങ്ങനെ ഒതുക്കണമെന്നുമറിയില്ല!! മുഖ്യമന്ത്രി കസേരയല്ലാതെ ഏതു മന്ത്രി സ്ഥാനവും ചോദിക്കാം- നിർദേശം, വേണ്ടെന്ന് വി ഡി…  ചെന്നിത്തലയ്ക്ക് ഓഫർ സ്പീക്കർ പദവി?

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026