BREAKING NEWS

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ആദ്യ മണിക്കൂറിൽ ചായ്വ് യുഡിഎഫിനൊപ്പം!! ഇടുക്കി മുട്ടം പഞ്ചായത്തിൽ 9–ാം വാർഡിൽ യുഡിഎഫിന് വിജയം, ചാലക്കുടി ന​ഗരസഭ യുഡിഎഫ് നിലനിർത്തി, കോലഞ്ചേരി ഈസ്റ്റിൽ 20- 20യ്ക്ക് അഭിമാന വിജയം

· · 1 min read
Share: Copied!

തിരുവനന്തപുരം: സംസ്ഥാനത്തു 38 തദ്ദേശ വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തു വരുമ്പോൾ യുഡിഎഫിനുതന്നെ മുന്നേറ്റം. ഇതുവരെയുള്ള ഫലസൂചനകൾ നോക്കിയാൽ യുഡിഎഫ് –18, എൽഡിഎഫ്–15, എൻഡിഎ–3 എന്നിങ്ങനെയാണ് സീറ്റ് നില.

അതേസമയം 38 തദ്ദേശ വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. രാവിലെ 10 മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ഇടുക്കി മുട്ടം പഞ്ചായത്തിൽ 9–ാം വാർഡിൽ യുഡിഎഫിനാണ് വിജയം. ചാലക്കുടി ന​ഗരസഭ യുഡിഎഫ് നിലനിർത്തി. മലപ്പുറം വേങ്ങരയിൽ ലീ​ഗ് സ്ഥാനാർഥി വിജയിച്ചു. ഇടുക്കിയിൽ യുഡിഎഫ് സീറ്റ് പിടിച്ചെടുത്തു. കോലഞ്ചേരി ഈസ്റ്റിൽ 20- 20 സ്ഥാനാർഥി വിജയിച്ചു. ദീനാമ്മ ജേക്കബ് 96 വോട്ടിനാണ് വിജയിച്ചത്.

കൊച്ചി, കോഴിക്കോട് കോർപറേഷനുകളിലെയും മട്ടന്നൂർ, ചിറ്റൂർ–തത്തമംഗലം, ചാലക്കുടി നഗരസഭകളിലെയും ഓരോ വാർഡുകൾ, തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലാ പഞ്ചായത്തുകളിലെ ഓരോ വാർഡുകൾ, 7 ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 പഞ്ചായത്ത് വാർഡുകൾ എന്നിവയിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം നടക്കുന്ന ആദ്യ ഉപതിരഞ്ഞെടുപ്പാണെന്ന പ്രത്യേകതയും ഇതിനുണ്ട്. ഫലം www.sec.kerala.gov.in വെബ്സൈറ്റിലെ TRENDൽ ലഭിക്കും.

BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026
BREAKING NEWS
പ്രണയവിവാഹം; കുഞ്ഞ് ജനിച്ചതിനു ശേഷം വഴക്കും ഉപദ്രവവും പതിവ്, സ്വന്തം വീട്ടിൽ അഭയം തേടി യുവതി; പോലീസിൽ പരാതിയും നൽകി; പിന്നാലെ അമ്മായി അമ്മയെ കുത്തിക്കൊന്ന് മരുമകൻ
25 Oct 2026