BREAKING NEWS

ആദ്യ പരീക്ഷ വിഡിഎസ് സർക്കാർ തട്ടിമുട്ടി പാസായി, എൽഡിഎഫിന് മികവ്… കണ്ണൂർ, കോട്ടയം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ എൽഡിഎഫ്… ഇടുക്കി, തൃശൂർ, പത്തനംതിട്ട ജില്ലകളിൽ യുഡിഎഫിനും നേട്ടം!! ചിറയിൻകീഴിൽ പണി പാളി- സീറ്റ് നില- UDF- 19, LDF-18, NDA- 1

· · 1 min read
Share: Copied!

തിരുവനന്തപുരം: സംസ്ഥാനത്തു 38 തദ്ദേശ വാർഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനു തിളക്കമാർന്ന നേട്ടം. 18 സീറ്റുകളിലാണ് എൽഡിഎഫ് വിജയിച്ചത്. യുഡിഎഫ് 19 സീറ്റുകളിൽ ജയിച്ചു. അതേസമയം കഴിഞ്ഞ തവണ 22 സീറ്റുകളാണ് യുഡിഎഫിനുണ്ടായിരുന്നത്. എൻഡിഎ ഒരു സീറ്റിൽ ജയിച്ചു. പൂതൃക്ക പഞ്ചായത്തിൽ എൻഡിഎ മുന്നണിയിലെ ട്വന്റി ട്വന്റിയുടെ സ്ഥാനാർഥിയാണ് വിജയിച്ചത്.

വി.ഡി. സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയ ശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പാണെന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്. കണ്ണൂർ, കോട്ടയം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ എൽഡിഎഫും ഇടുക്കി, തൃശൂർ, പത്തനംതിട്ട ജില്ലകളിൽ യുഡിഎഫും നേട്ടമുണ്ടാക്കി.

അതേസമയം രമ്യ ഹരിദാസ് എംഎൽഎ ഉൾപ്പെട്ട കയ്യാങ്കളി വിവാദമുണ്ടായ ചിറയിൻകീഴിൽ യുഡിഎഫിനു കനത്ത തിരിച്ചടി നേരിട്ടു. ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചുതെങ്ങ്, മംഗലപുരം വാർഡുകളിൽ എൽഡിഎഫ് അട്ടിമറി വിജയം നേടി.

തിരുവനന്തപുരം
ചിറയിൻകീഴിലെ അഞ്ചുതെങ്ങ്- എസ്. ബിജിമോൾ (എൽഡിഎഫ്).
വർക്കല ഒറ്റൂർ- പി. ബീന (എൽഡിഎഫ്)
തിരുപുര പഴതക്കട- സി.എസ്. സുനിൽ (യുഡിഎഫ്)
മംഗലപുരം മുണ്ടയ്ക്കൽ- രമ്യ വി.തുളസി (എൽഡിഎഫ്).
കല്ലറ ഡിവിഷൻ- അമി തിലക് (യുഡിഎഫ്)

കോട്ടയം
തൃക്കൊടിത്താനം- മഞ്ജു സുജിത്ത് (എൽഡിഎഫ്).
പാമ്പാടി കുമ്പന്താനം- സണ്ണി വർഗീസ് (എൽഡിഎഫ്).
മീനടം ചീരംകുളം- പ്രീത പ്രസാദ് (യുഡിഎഫ്)

ഇടുക്കി
മുട്ടം തുടങ്ങനാട്- എൽസമ്മ ടോം എടേട്ട് (യുഡിഎഫ്)

പത്തനംതിട്ട
കുന്നന്താനം വള്ളോക്കുന്ന്- രാധാമണിയമ്മ (യുഡിഎഫ്),
കുറ്റൂർ ഒതറ- രബീഷ്‌മോൻ രവി (യുഡിഎഫ്)
റാന്നി ബ്ലോക്ക്പടി- എം.ആർ.രമ്യമോൾ (യുഡിഎഫ്)
അരുവാപ്പുലം കല്ലേലി- അനില (യുഡിഎഫ്)

എറണാകുളം
അയ്യപ്പൻകാവ്- എ.കെ.അജിത്കുമാർ (യുഡിഎഫ്).
വടക്കേക്കര മടപ്ലാതുരുത്ത് ഈസ്റ്റ്- ജോസ് കുനയത്തോടത്ത് (യുഡിഎഫ്)
പൂതൃക്ക- ദീനാമ്മ ജേക്കബ് (ട്വന്റി ട്വന്റി)
പാറക്കടവ് പുളിയനം സൗകത്ത്- സുഗന്ധി ജോഷി (എൽഡിഎഫ്)

തൃശൂർ
വടക്കാഞ്ചേരി തളി- രവീന്ദ്രൻ (യുഡിഎഫ് സ്വതന്ത്രൻ)
വെങ്ങല്ലൂർ എടത്തിരിഞ്ഞി- വി.ആർ. രമേശ് (എൽഡിഎഫ്).
ചേലക്കര കുരുമല കിഴക്കുംമുറി- രജിത നെച്ചിക്കോട്ടിൽ (യുഡിഎഫ്).
തളിക്കുളം ആര്യംപാടത്ത്വി- ജി കൃഷ്ണഘോഷ് (എൽഡിഎഫ്).
ചാലക്കുടി മുനിസിപ്പൽ ഓഫിസ് വാർഡ്- വി.ഒ.പൈലപ്പൻ (യുഡിഎഫ്)

കോഴിക്കോട്

കുറ്റിച്ചിറ കോർപറേഷൻ ഡിവിഷൻ- ഫർസീന (യുഡിഎഫ്)
പാലക്കാട് മലമ്പുഴ ഹേബാംബിക നഗർ എം. തൗഷിക (എൽഡിഎഫ്).
ആലത്തൂർ അത്തിപ്പോട്ട- രേഖ സന്തോഷ് (എൽഡിഎഫ്).
പല്ലശനിയിൽ വി.പൊന്നുക്കുട്ടൻ (എൽഡിഎഫ്).
ശ്രീകൃഷ്ണപുരം രാഗം കോർണർ ഗീരിശൻ (എൽഡിഎഫ്)
കരിമ്പ വെട്ടത്ത് അബ്ദുൾ ജലീൽ (യുഡിഎഫ്).
പട്ടഞ്ചേരി പറക്കാട്ടുചാല- സ്വതന്ത്രയായ ബിന്ദുകുമാരി (എൽഡിഎഫ്)
ചിറ്റൂർ-തത്തമംഗലം പരുത്തിക്കാവ് വി.തുളസീധരൻ ( എൽഡിഎഫ്)

മലപ്പുറം
മങ്കട കടന്നമണ്ണ പാത്തുട്ടി അബ്ദുൾ റഹിമാൻ (സ്വതന്ത്രൻ)
തണലൂർ മൂലയ്ക്കൽ- ബുഷ്‌റ ടീച്ചർ (യുഡിഎഫ്).
വേങ്ങര പൂങ്കുടയയിൽ കെ.പി.ഹസീന ഫസൽ
കാലടി വേരൂർ അഭിലാഷ് (എൽഡിഎഫ്)
∙ കണ്ണൂർ
പെരളശേരി ബാവോട് ഈസ്റ്റ് കെ.വി.രതീശൻ (എൽഡിഎഫ്)
മട്ടന്നൂർ ഉറവച്ചാലിൽ എ.കെ.സന്തോഷ് കുമാർ (എൽഡിഎഫ്)
വയനാട്
മാനന്തവാടി പള്ളിക്കൽ ലീലാ ഗോവിന്ദൻ (യുഡിഎഫ്)
കാസർകോട്
പീലിക്കോട് ടി.ഓമന (യുഡിഎഫ്)

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026