BREAKING NEWS

കസ്റ്റഡിയിലെടുത്തുന്നവരെ കൊണ്ടുപോകുന്നത് ജയിൽ പോലെ നാല് അറകളുള്ള വാഹനത്തിൽ, പ്രതികളെപ്പോലെ മണിക്കൂറുകളോളം വാഹനത്തിൽ ന​ഗരം ചുറ്റിച്ച് ലക്ഷ്യസ്ഥാനത്തെത്തിക്കും…’പല അറകളുള്ള വാഹനത്തിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. എങ്ങോട്ടാണെന്ന് അറിയില്ല. പോലീസ് സ്റ്റേഷനിലേക്കാണെന്നാണ് പറഞ്ഞത്, പോലീസ് ബലപ്രയോ​ഗത്തിൽ പലർക്കും പരുക്ക്’- പി രാജീവ്

· · 1 min read
Share: Copied!

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഡൽഹി ജന്തർ മന്ദറിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, ജോൺ ബ്രിട്ടാസ്, കെ.എൻ. ബാലഗോപാൽ അടക്കമുള്ള നേതാക്കളെ ഛത്രസാൽ സ്റ്റേഡിയത്തിൽ എത്തിച്ചു. അതുപോലെ മുൻ ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാർ, സി.ഐ.ടി.യു. നേതാവ് എളമരം കരീം, സിപിഐ നേതാവ് പ്രകാശ് ബാബു തുടങ്ങിയവരെ സിങ്കു അതിർത്തിക്കടുത്തുള്ള ബുരാരിയിൽ എത്തിച്ചതായാണ് വിവരം. പല സ്ഥലങ്ങളിലായി ആണ് നേതാക്കളേയും പ്രവർത്തകരേയും കരുതൽ തടങ്കലിൽ വെച്ചിരിക്കുന്നത്.

അതേസമയം മണിക്കൂറുകളോളം നഗരം ചുറ്റിച്ച ശേഷമാണ് തങ്ങളെ ഇവിടെ എത്തിച്ചതെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. ജയിൽപോലെ അറകളുള്ള വാഹനത്തിലാണ് തങ്ങളെ കസ്റ്റഡിയിൽ എടുത്ത് കൊണ്ടുപോയതെന്ന് പി. രാജീവും പ്രതികരിച്ചു.’ഒരു മണിക്കൂറോളം ആയി വാഹനത്തിൽ. അറകളുള്ള വാഹനത്തിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. എങ്ങോട്ടാണെന്ന് അറിയില്ല. പോലീസ് സ്റ്റേഷനിലേക്കാണെന്നാണ് പറഞ്ഞത്. കേരള ഹൗസിൽനിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾതന്നെ എല്ലാവരേയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർച്ചയായി ചുറ്റിക്കൊണ്ടിരിക്കുകയാണ്. ഒരു മണിക്കൂറോളമായി. നാല് അറകളാണ് വാഹനത്തിൽ ഉള്ളത്. 15 പേരാണ് ഒപ്പം ഉള്ളത്. പോലീസിന്റെ ബലപ്രയോഗത്തിൽ പലർക്കും പരുക്കുണ്ട്’- പി. രാജീവ് പറഞ്ഞു.

എളമരം കരീമിന്റെ പ്രതികരണം ഇങ്ങനെ- പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്ത് ഞങ്ങളെ എങ്ങോട്ടോ കൊണ്ടുവന്നിരിക്കുകയാണ്. 25-ഓളം പ്രവർത്തകർ വാഹനത്തിൽ ഉണ്ടായിരുന്നു. ബുരാരിയിലാണ് ഇപ്പോൾ ഞങ്ങളെ എത്തിച്ചിരിക്കുന്നത്. സിപിഎം നേതാക്കളൊക്കെ ഇവിടെ ഉണ്ട്. ഒരു മുറിയിൽ കൊണ്ടുവന്ന് ഇരുത്തിയിരിക്കുകയാണ്. വളരെ മോശമായ നിലയിലാണ് പോലീസ് പെരുമാറുന്നത്.’

‘ഒരു മണിക്കൂറോളം നഗരത്തിൽ റോന്ത് ചുറ്റിച്ച ശേഷം ഛത്രസാൽ സ്റ്റേഡിയത്തിൽ എത്തിച്ചിരിക്കുകയാണ്. എന്താണ് ഞങ്ങൾ ചെയ്ത കുറ്റം എന്ന് അറിയില്ല. സാമാന്യ മര്യാദയില്ലാതെയാണ് പോലീസ് പെരുമാറുന്നത്. ഫോട്ടോ എടുത്താൽ പേടിപ്പിക്കുന്ന അവസ്ഥയാണ്. ഇതാണ് ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്നത്.’- ജോൺ ബ്രിട്ടാസ് എം.പി. പറഞ്ഞു. ഇതിനിടെ പ്രതിഷേധത്തിനിറങ്ങാനുള്ള സാധ്യത പരി​ഗണിച്ച് ആം ആദ്മി പാർട്ടി നേതാവ് കെജ്രിവാളിന്റെ വസതിക്ക് മുമ്പിലും വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

കോൺഗ്രസ് നേതാവിൻ്റെ ഭാര്യക്ക് നിയമനം കൊടുക്കാൻ പാടില്ലെന്നുണ്ടോ?? നിയമം നിയമത്തിന്റെ വഴിക്ക് പോവട്ടെ, ബിആര്‍എം ഷെഫീറിന്റെ ഭാര്യയുടെ നിയമനത്തിൽ പ്രതികരണവുമായി കെ മുരളീധരന്‍

BREAKING NEWS
‘ഡ്രൈവർമാർ റോഡിലെ ഉടയോന്മാരല്ല, കാലന്മാർ; സുരക്ഷിതമായി വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പ്?’; സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി
06 Nov 2026
BREAKING NEWS
വിനോദസഞ്ചാരികളുടെ വേഷത്തിൽ ലഷ്കർ ഭീകരർ; കടൽയുദ്ധ പരിശീലനം; കറാച്ചിക്ക് സമീപം രഹസ്യ പരിശീലന കേന്ദ്രം, ജാഗ്രതയിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ
06 Nov 2026
BREAKING NEWS
'വോട്ടർപട്ടികയിൽനിന്ന് ആരും പുറത്താകരുത്'; നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ; ഫോമുകൾ വാട്സ്ആപ്പിലും ഇമെയിലിലും എത്തിക്കും; താമസം മാറിയവർക്ക് പ്രത്യേക ഇളവ്
06 Nov 2026
BREAKING NEWS
ഫോണിൽ കോൾ കണക്ട് ചെയ്ത് വീട്ടിൽവെച്ചു, കൊലപാതകം നടത്തി മടങ്ങി; ഉമറിന്റെ ബുദ്ധി പാളിയത് കാമുകിയുടെ മൊഴിയിൽ
06 Nov 2026