BREAKING NEWS

കോൺഗ്രസ് നേതാവിൻ്റെ ഭാര്യക്ക് നിയമനം കൊടുക്കാൻ പാടില്ലെന്നുണ്ടോ?? നിയമം നിയമത്തിന്റെ വഴിക്ക് പോവട്ടെ, ബിആര്‍എം ഷെഫീറിന്റെ ഭാര്യയുടെ നിയമനത്തിൽ പ്രതികരണവുമായി കെ മുരളീധരന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ബിആര്‍എം ഷെഫീറിന്റെ ഭാര്യയുടെ നിയമനത്തിൽ പ്രതികരിച്ച് മന്ത്രി കെ മുരളീധരൻ. നിയമം നിയമത്തിൻ്റെ വഴിക്ക് പോവട്ടെ. കോൺഗ്രസ് നേതാവിൻ്റെ ഭാര്യക്ക് നിയമനം കൊടുക്കാൻ പാടില്ലെന്നുണ്ടോ എന്നും മന്ത്രി ചോദിച്ചു. DHS നിയമനം, കോടതിയിൽ പോവാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. കോടതി തീരുമാനിക്കട്ടെ. ആരോഗ്യ മന്ത്രി സെക്രട്ടറി തർക്കം വകുപ്പിൻ്റെ പ്രവർത്തനങ്ങളെ ബാധിക്കാറില്ല.

ഇടനിലക്കാരെ ഒഴിവാക്കി കൊണ്ടാണ് മരുന്നു വാങ്ങുന്നത്. കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള മരുന്ന് രോഗികൾക്ക് നൽകും. CMRL എക്സലോജിക് കേസിൽ പിണറായിയെ കോടതിയിൽ ചോദ്യം ചെയ്യട്ടെ. ഹൈക്കോടതിയുടെ നിർദ്ദേശമനുസരിച്ച് സർക്കാർ പ്രവർത്തിക്കും. സർക്കാരിന് അപ്പീൽ പോകേണ്ട ആവശ്യമില്ല.

പ്രതിപക്ഷ നേതാവിന് വേണമെങ്കിൽ പോവാമെന്നും അദ്ദേഹം വ്യക്തമാക്കി. സിഎംആര്‍എല്‍ എക്സാലോജിക്ക് സാമ്പത്തിക ഇടപാടില്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിയമനടപടിയുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തിങ്കളാഴ്ച തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നും സർക്കാർ അപ്പീൽ പോകേണ്ട ആവശ്യമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

 

BREAKING NEWS
‘ഡ്രൈവർമാർ റോഡിലെ ഉടയോന്മാരല്ല, കാലന്മാർ; സുരക്ഷിതമായി വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പ്?’; സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി
06 Nov 2026
BREAKING NEWS
വിനോദസഞ്ചാരികളുടെ വേഷത്തിൽ ലഷ്കർ ഭീകരർ; കടൽയുദ്ധ പരിശീലനം; കറാച്ചിക്ക് സമീപം രഹസ്യ പരിശീലന കേന്ദ്രം, ജാഗ്രതയിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ
06 Nov 2026
BREAKING NEWS
'വോട്ടർപട്ടികയിൽനിന്ന് ആരും പുറത്താകരുത്'; നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ; ഫോമുകൾ വാട്സ്ആപ്പിലും ഇമെയിലിലും എത്തിക്കും; താമസം മാറിയവർക്ക് പ്രത്യേക ഇളവ്
06 Nov 2026
BREAKING NEWS
ഫോണിൽ കോൾ കണക്ട് ചെയ്ത് വീട്ടിൽവെച്ചു, കൊലപാതകം നടത്തി മടങ്ങി; ഉമറിന്റെ ബുദ്ധി പാളിയത് കാമുകിയുടെ മൊഴിയിൽ
06 Nov 2026