BREAKING NEWS

കൈമണി കൊടുത്താൽ ജയിൽ സുഖമായി വാഴാം, ആവശ്യത്തിന് പരോളും അനുവദിക്കും!! ലഹരിക്കേസിൽ അകത്തായ പ്രതികളുടെ ബന്ധുക്കളിൽ നിന്ന് 1.80 ലക്ഷം കൈക്കൂലി വാങ്ങി, ജയിൽ ഡിഐജിക്ക് സസ്പെൻഷൻ, തുകയെത്തിയത് എം.കെ. വിനോദ് കുമാറിന്റേയും ഭാര്യയുടേയും അക്കൗണ്ടിലേക്ക്

· · 1 min read
Share: Copied!

തിരുവനന്തപുരം: ജയിലിൽ തടവുകാർക്ക് സുഖജീവിതത്തിന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു. കൈക്കൂലി വാങ്ങിയതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണിത്. പരോൾ നൽകാൻ പ്രതികളുടെ ബന്ധുക്കളിൽ നിന്ന് 1.80 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ജയിൽ ഹെഡ്ക്വാർട്ടേഴ്സ് ഡിഐജി വിനോദ്‌ കുമാറിനെതിരെ ഡിസംബർ 17നാണ് വിജിലൻസ് കേസെടുത്തത്.

പരോൾ നൽകാനും പ്രതികൾക്ക് ജയിലിൽ കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കാനും കൈക്കൂലി വാങ്ങുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് പരിശോധനയും കേസും. അതുപോലെ ലഹരിക്കേസിൽ ജയിലിൽ കഴിയുന്നവർക്കു പരോൾ വേഗം ലഭ്യമാക്കാൻ ഇടപെടാമെന്നറിയിച്ചും കൈക്കൂലി വാങ്ങിയെന്നാണു വിജിലൻസിനു ലഭിച്ച വിവരം. ഈ തുക ഗൂഗിൾ പേ വഴി ഡിഐജിയുടേയും ഭാര്യയുടെയും അക്കൗണ്ടിലേക്കു വാങ്ങിയതായാണു അന്വേഷണത്തിൽ കണ്ടെത്തിയത്. പിന്നാലെ അക്കൗണ്ട് പരിശോധിച്ചപ്പോൾ 1.80 ലക്ഷം രൂപയെത്തിയ വിവരം ലഭിച്ചു.

നിരന്തരം വഴക്ക്, ഭർതൃ മാതാപിതാക്കൾക്കെതിരെ ​ഗാർഹിക പീഡനത്തിന് കേസ്, വീട് മാറി താമസിച്ചിട്ടും വീണ്ടും കേസ്… ഒടുവിൽ കുടുംബ കോടതി വരെയെത്തി!! പിന്നാലെ മക്കളെ അമ്മയ്ക്കൊപ്പം വിടാൻ ഉത്തരവ്, മക്കളെ യുവതി കൊണ്ടുപോയെങ്കിലും വഴക്കിട്ട് അച്ഛനൊപ്പം പോയി, നിരന്തരം കസ്റ്റഡി തർക്കം, കേസ്… രാമന്തളിയിൽ പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയത് പാലിൽ വിഷം കലർത്തി നൽകി

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026