BREAKING NEWS

ഏപ്രിൽ ഫൂൾ… ‘ആ തീരുമാനം ഇന്ന് എടുക്കുന്നു’ പോസ്റ്റ് പിൻവലിച്ച് എൻ പ്രശാന്ത്

· · 1 min read
Share: Copied!

തിരുവനന്തപുരം: ‘ആ തീരുമാനം ഇന്ന് എടുക്കുന്നു’ എന്ന് ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റ് പിൻവലിച്ച് സസ്പെൻഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്ത്. അഡീഷനൽ ചീഫ് സെക്രട്ടറി എ ജയതിലകിനെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചതിന്റെ പേരിൽ സസ്പെൻഷനിലായ പ്രശാന്തിനെതിരെ അന്വേഷണ നടപടിയിലേക്കു സർക്കാർ കടക്കാനിരിക്കെയാണ്, അഭ്യൂഹങ്ങൾക്കു വഴിവയ്ക്കുന്ന കുറിപ്പ് ഇന്നലെ രാവിലെ പങ്കുവച്ചത്.

‘തീരുമാനത്തിനു സമയമായിരിക്കുന്നു’, ‘പുതിയൊരു കാര്യം വരുന്നു’ എന്നർഥമുള്ള ഇംഗ്ലീഷ് വാചകങ്ങളും ഇതിനൊപ്പം അദ്ദേഹം പങ്കുവച്ചിരുന്നു. കൂടാതെ നിലത്തുവീണു കിടക്കുന്ന റോസാപ്പൂവിതളുകളുടെ ചിത്രവും പോസ്റ്റിനൊപ്പമുണ്ടായിരുന്നു.

സർക്കാർ തന്നെ വേട്ടയാടുകയാണെന്നും ഏകപക്ഷീയമായി അച്ചടക്ക നടപടിയെടുക്കുകയാണെന്നും ആവർത്തിക്കുന്ന പ്രശാന്ത്, കടുത്ത നടപടികളിലേക്കു നീങ്ങുകയാണെന്ന പ്രചാരണത്തിന് ഇതു വഴിവച്ചു. സർവീസിൽനിന്നു രാജിവയ്ക്കുകയാണോ എന്ന് ചിലർ കമന്റിൽ ചോദിച്ചു. രാഷ്ട്രീയത്തിൽ ചേരുകയാണെന്ന് മറ്റു ചിലർ പ്രവചിച്ചു; എന്നാൽ ഏപ്രിൽ ഫൂൾ നാടകമാണെന്നും ചില കമന്റുകൾ വന്നു. പോസ്റ്റിനു പിന്നാലെ പലരും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും പ്രതികരിക്കാതിരുന്ന പ്രശാന്ത്, ഉച്ചകഴിഞ്ഞ് തന്റെ പോസ്റ്റ് പിൻവലിച്ചതോടെ അഭ്യൂഹങ്ങൾക്കു താൽക്കാലിക വിരാമമായി.

കയ്യിൽ കാര്യമായി നീക്കിയിരിപ്പില്ല!! ശമ്പളവും പെൻഷനും പരിഷ്കരണ കുടിശികയും കൊടുത്തു തുടങ്ങണം, 45,000 കോടി കടമെടുക്കാൻ സർക്കാർ, കേന്ദ്രാനുമതിയില്ല- പുതുവർഷം തന്നെ പ്രതിസന്ധി

കൂടൽ മാണിക്യ ക്ഷേത്രത്തിലെ കൊടിയ ജാതി വിവേചനം: ഈഴവ സമുദായത്തിൽപെട്ട കഴകക്കാരന്‍ ബാലു രാജിവെച്ചു, തന്ത്രിമാരുടെ എതിർപ്പുമൂലം ഇദ്ദേഹം അവധിയിലായിരുന്നു

BREAKING NEWS
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ; ഹോർമുസ് തുറക്കില്ല, പുടിനെ കണ്ട് ഇറാൻ പ്രതിനിധി; ഗ്യാസ് പൈപ്പ് ലൈൻ, പ്രാദേശിക സുരക്ഷ, ഉപരോധങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങൾ
06 Nov 2026
BREAKING NEWS
‘‘സാറേ... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം വക്കീലിന് കിട്ടിക്കോളും...’’; അഭിരാം കൊല്ലപ്പെടുമ്പോൾ താൻ വീട്ടിലായിരുന്നെന്ന് വരുത്തി തീർക്കാൻ ഉമറിന്റെ തിരക്കഥ, കാമുകി ഫോൺ ഹോൾഡ് ചെയ്തത് ഒന്നര മണിക്കൂർ!! ഐശ്വര്യയെ ചോദ്യം ചെയ്തതോടെ എല്ലാം പുറത്ത്
06 Nov 2026
BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026
BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026