BREAKING NEWS

കയ്യിൽ കാര്യമായി നീക്കിയിരിപ്പില്ല!! ശമ്പളവും പെൻഷനും പരിഷ്കരണ കുടിശികയും കൊടുത്തു തുടങ്ങണം, 45,000 കോടി കടമെടുക്കാൻ സർക്കാർ, കേന്ദ്രാനുമതിയില്ല- പുതുവർഷം തന്നെ പ്രതിസന്ധി

· · 1 min read
Share: Copied!

തിരുവനന്തപുരം: 2 ലക്ഷം കോടിയുടെ ബജറ്റിലേക്കു കടക്കുന്ന സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഈ സാമ്പത്തിക വർഷം കടമെടുക്കാൻ പദ്ധതിയിടുന്നത് 45,000 കോടി രൂപ. ഇന്നു മുതൽ ശമ്പളവും പെൻഷനും കൊടുത്തു തുടങ്ങണമെങ്കിലും സർക്കാരിന്റെ കയ്യിൽ കാര്യമായി നീക്കിയിരിപ്പില്ല. അതിനാൽ എത്രയും പെട്ടെന്ന് ഈ വർഷത്തേക്കുള്ള കടമെടുപ്പിനായി കേന്ദ്രാനുമതി കിട്ടേണ്ടതുണ്ട്.

കഴിഞ്ഞ വർഷം ഏറെ വൈകിയാണ് കടമെടുപ്പിനുള്ള അനുമതി കേന്ദ്രത്തിൽ നിന്നു ലഭിച്ചത്. മുൻപ് സാമ്പത്തിക വർഷം ആരംഭിക്കുന്നതിനു മുൻപു തന്നെ അനുമതി ലഭിക്കുമായിരുന്നു. ഇക്കുറിയും വൈകിയാണ് അനുമതി ലഭിക്കുന്നതെങ്കിൽ സർക്കാർ പുതുവർഷത്തിന്റെ തുടക്കത്തിൽ പ്രതിസന്ധിയിലാകും. റിസർവ് ബാങ്കിൽ നിന്നു വെയ്സ് ആൻഡ് മീൻസ് അഡ്വാൻസും നികുതി വരുമാനങ്ങളും ട്രഷറിയിൽ ബാക്കിയുണ്ടായിരുന്ന തുകയും വച്ചാണു സർക്കാർ ശമ്പളവും പെൻഷനും പെൻഷൻ പരിഷ്കരണ കുടിശികയും ആദ്യ ആഴ്ച വിതരണം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.

കടമെടുപ്പിന് അനുമതി പിന്നെയും വൈകിയാൽ റിസർവ് ബാങ്കിൽ നിന്ന് ഓവർഡ്രാഫ്റ്റും എടുക്കേണ്ടി വരും. 45,000 കോടി കടമെടുക്കാമെന്നു സർക്കാർ കണക്കുകൂട്ടുന്നെങ്കിലും ഇതിൽ 15,000 കോടി രൂപയിലേറെ കിഫ്ബിയുടെയും മറ്റും വായ്പയുടെ പേരിൽ വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ട്.

കൂടൽ മാണിക്യ ക്ഷേത്രത്തിലെ കൊടിയ ജാതി വിവേചനം: ഈഴവ സമുദായത്തിൽപെട്ട കഴകക്കാരന്‍ ബാലു രാജിവെച്ചു, തന്ത്രിമാരുടെ എതിർപ്പുമൂലം അവധിയിലായിരുന്ന ബാലു തിരികെ ജോലിയില്‍ പ്രവേശിച്ചിരുന്നില്ല

ഇസ്രയേൽ മിസൈൽ ആക്രമണത്തിൽ ഹിസ്ബുല്ല നേതാവ് ഉൾപ്പെടെ 4 പേർ കൊല്ലപ്പെട്ടു

 

BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026
BREAKING NEWS
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം
25 Oct 2026
BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026