BREAKING NEWS

4 വർഷമായിട്ടും എന്തുകൊണ്ടാണ് അന്വേഷണത്തിൽ പുരോഗതിയില്ലാത്തത്? സാധാരണക്കാരനെ കൊള്ളയടിച്ച സംഭവമല്ലേ? ഇങ്ങനെയാണേൽ കേസ് സിബിഐക്കു വിടേണ്ടിവരും- കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സർക്കാരിനെ നിർത്തിപ്പൊരിച്ച് ഹൈക്കോടതി

· · 1 min read
Share: Copied!

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് അന്വേഷണം വൈകുന്നതിൽ വിമർശനവുമായി ഹൈക്കോടതി. ഇത്തരത്തിലാണ് അന്വേഷണം നടത്തുന്നതെങ്കിൽ കേസ് സിബിഐക്കു കൈമാറേണ്ടി വരുമെന്ന് ജസ്റ്റിസ് ഡി.കെ. സിങ് പറഞ്ഞു. 4 വർഷമായിട്ടും എന്തുകൊണ്ടാണ് അന്വേഷണത്തിൽ പുരോഗതി ഉണ്ടാകാത്തതെന്നും കോടതി ആരാഞ്ഞു.

കരുവന്നൂർ കേസിൽ 4 വർഷമായി പോലീസ് അന്വേഷിച്ചിട്ടും കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല. സാധാരണ ജനങ്ങളെ കൊള്ളയടിച്ച സംഭവമല്ലേ ഇത്. എന്നിട്ടുമെന്താണ് നടപടി എടുക്കാൻ വൈകുന്നത്? കരുവന്നൂർ വിഷയത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൃത്യമായ അന്വേഷണം നടത്തുന്നുണ്ടല്ലോ എന്നും കോടതി ചോദിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകൾ ഇ.ഡി കൊണ്ടുപോയതുകൊണ്ടാണ് അന്വേഷണം പൂർത്തീകരിക്കാൻ കഴിയാത്തതെന്നു സംസ്ഥാന സർക്കാർ അറിയിച്ചു. വർഷങ്ങൾ നീണ്ട ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അന്വേഷിക്കേണ്ടത്. ഇനിയും 3 മാസത്തോളം സമയമുണ്ടെങ്കിലേ അന്വേഷണം പൂർത്തീകരിക്കാൻ സാധിക്കൂ എന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി.

അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകാൻ കഴിയില്ലെന്നും ഇന്ന് കോടതി പറഞ്ഞു. കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് ഇ.ഡി. അടുത്തു തന്നെ അന്തിമ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് പൊലീസ് അന്വേഷണം വൈകുന്നത് ചൂണ്ടിക്കാട്ടിയുള്ള ഹർജി കോടതിയുടെ പരിഗണനയ്ക്ക് എത്തിയത്.

ഡ്രൈ ഡേ സർക്കാരിനുണ്ടാക്കുന്നത് കനത്ത സാമ്പത്തിക നഷ്ടം, മറികടക്കാൻ കുടുംബസമേതം വരാൻ പറ്റുന്ന ഇടങ്ങളായി കള്ളുഷാപ്പുകളെ മാറ്റും, ജവാന്റെ ഉത്പാദനം വർദ്ധിപ്പിക്കും, ത്രീസ്റ്റാർ മുതൽ മുകളിലേക്ക് ടോഡി പാർലർ തുടങ്ങാൻ അനുമതി നൽകും- എംബി രാജേഷ്

BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026
BREAKING NEWS
കേസിൽ ഒത്തുകളി നടക്കുന്നതായി കോടതിയുടെ രൂക്ഷ വിമർശനം, പിന്നാലെ പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ സംസ്ഥാനത്ത് ആദ്യ അറസ്റ്റ്, മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ, ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് രണ്ടുദ്യോ​ഗസ്ഥരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തി
28 Oct 2026
BREAKING NEWS
'എന്നെ സമ്മർദ്ദപ്പെടുത്തരുത്, ബ്ലാക്ക് മെയിൽ ചെയ്യരുത്' എന്നാണ് നേരിൽ കണ്ടപ്പോൾ പറഞ്ഞത്, കള്ളങ്ങൾ വിളിച്ചു പറയുന്നത് മുഖ്യമന്ത്രി കസേരയിരിക്കുന്ന ആൾക്ക് ചേരുന്ന രീതിയല്ല, സഭയിൽ പറഞ്ഞത് കള്ളം!! കാര്യം നടക്കില്ലെന്ന നിലപാടാണ് മന്ത്രിക്ക് ഉള്ളതെങ്കിൽ ഒരു ജീവൻ ഇവിടെ നഷ്ടമാകും, ഒരു വളർമതി മരിച്ചാൽ 100...
28 Oct 2026
BREAKING NEWS
പ്രതികൾ ഈ പറയുന്നതുപോലെ ഒരു തെറ്റും ചെയ്തിട്ടില്ല, അബദ്ധം സംഭവിച്ചത്, ആദ്യം തന്നെ ഇവരെ കുരുക്കുന്നതിനായുള്ള ഒരു ക്ലൈമാക്‌സ് തയാറായിരുന്നു- പ്രതിഭാഗം, അപകടം നടന്നയുടൻ സുഹൈൽ ഉമ്മയേയും ബാപ്പയേയും വിളിച്ചു, പ്രതികൾ സമൂഹത്തിലെ ഉന്നതർ, പുറത്തുപോയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്- പോലീസ് കോടതിയിൽ!! ...
28 Oct 2026