BREAKING NEWS

ഡ്രൈ ഡേ സർക്കാരിനുണ്ടാക്കുന്നത് കനത്ത സാമ്പത്തിക നഷ്ടം, മറികടക്കാൻ കുടുംബസമേതം വരാൻ പറ്റുന്ന ഇടങ്ങളായി കള്ളുഷാപ്പുകളെ മാറ്റും, ജവാന്റെ ഉത്പാദനം വർദ്ധിപ്പിക്കും, ത്രീസ്റ്റാർ മുതൽ മുകളിലേക്ക് ടോഡി പാർലർ തുടങ്ങാൻ അനുമതി നൽകും- എംബി രാജേഷ്

· · 1 min read
Share: Copied!

തിരുവനന്തപുരം: കള്ളിനെ കേരളത്തിന്റെ തനത് പാനീയമാക്കി മാറ്റുമെന്ന് മന്ത്രി എംബി രാജേഷ്. കേരളത്തിലെ കള്ളുഷാപ്പുകൾ ആധുനികവത്‌കരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലഹരി മുക്തമാക്കുക, ജനങ്ങൾക്ക് ലഹരിയോടുള്ള ആസക്തി കുറയ്ക്കുക തുടങ്ങിയ കാര്യങ്ങളാണ് മദ്യനയത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

‘സർക്കാരിന്റെ മുൻവർഷത്തെ മദ്യനയത്തിന്റെ തുടർച്ചയാണ് പുതിയ മദ്യനയം. ലഹരിയോടുള്ള ആസക്തി കുറയ്ക്കുകയാണ് മദ്യനയത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. മയക്കുമരുന്നും രാസലഹരിയും തടയാനുള്ള ഇടപെടലും മദ്യനയം മുന്നോട്ടുവയ്ക്കുന്നു. വിദ്യാഭ്യാസ സ്‌ഥാപനങ്ങളെ ലഹരി മുക്തമാക്കുക എന്നതും സർക്കാരിന്റെ ലക്ഷ്യമാണ്. സ്‌കൂൾ തലത്തിലും ജില്ലാ തലത്തിലുമുള്ള ജാഗ്രതാ സമിതികൾ തുടർച്ചയായി യോഗം ചേർന്ന് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും.

മാത്രമല്ല മദ്യത്തെ വ്യവസായമായാണ് സർക്കാർ കാണുന്നത്. മദ്യത്തിന്റെ കയറ്റുമതിയാണ് സർക്കാരിന്റെ ലക്ഷ്യം. ജവാൻ മദ്യത്തിന്റെ ഉത്‌പാദനം വർദ്ധിപ്പിക്കും. ത്രീസ്റ്റാർ മുതൽ മുകളിലേയ്ക്ക് ടോഡി പാർലർ തുടങ്ങാൻ അനുമതി നൽകും. കള്ളുഷാപ്പുകളെ ആധുനികവത്‌കരിക്കുകയും നവീകരിക്കുകയും ചെയ്യും. പ്രാകൃതമായ അവസ്ഥയിൽ നിന്ന് മാറ്റി കുടുംബസമേതം വരാൻ പറ്റുന്ന ഇടങ്ങളായി കള്ളുഷാപ്പുകളെ മാറ്റും. ഷാപ്പുകളോട് ചേർന്ന് നല്ല ഭക്ഷണശാലകൾ ആരംഭിക്കും. ഡ്രൈ ഡേ ടൂറിസം മേഖലയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. ഇതിനാലാണ് ഡ്രൈ ഡേയിൽ മദ്യം വിളമ്പാൻ ത്രീ സ്റ്റാറിനും അതിന് മുകളിലുമുള്ള ഹോട്ടലുകൾക്ക് അനുമതി നൽകിയത്’- മന്ത്രി വ്യക്തമാക്കി.

കഞ്ചാവ് പിടിക്കാൻ വന്നവർ കണ്ടെത്തിയത് ഡിഷ്ണറി, സം​ഗതി കയ്യിലെടുത്ത് ഒന്നുകൂടി വിശദമായി പരിശോധിച്ചപ്പോൾ സംഭവം ഡിഷ്ണറിയല്ല, അതേ രൂപത്തിലുള്ള ബോക്സിൽ കഞ്ചാവ്, ‘ബേബി ഗേൾ’ സിനിമാ അണിയറപ്രവർത്തകർക്കിടയിൽ നിന്ന് 16 ​ഗ്രാം കഞ്ചാവ് പിടികൂടി

BREAKING NEWS
പ്രതികൾ ഈ പറയുന്നതുപോലെ ഒരു തെറ്റും ചെയ്തിട്ടില്ല, അബദ്ധം സംഭവിച്ചത്, ആദ്യം തന്നെ ഇവരെ കുരുക്കുന്നതിനായുള്ള ഒരു ക്ലൈമാക്‌സ് തയാറായിരുന്നു- പ്രതിഭാഗം, അപകടം നടന്നയുടൻ സുഹൈൽ ഉമ്മയേയും ബാപ്പയേയും വിളിച്ചു, പ്രതികൾ സമൂഹത്തിലെ ഉന്നതർ, പുറത്തുപോയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്- പോലീസ് കോടതിയിൽ!! ...
28 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ നയം വ്യക്തമാക്കി ആഭ്യന്തര വകുപ്പ്!! മുഖംനോക്കാതെ നടപടി... തലപ്പത്തും സീറ്റ് തെറിച്ചു, കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി, കാളിരാജ് മഹേഷ് കുമാറിനു പകരമെത്തുക ആർ നിശാന്തിനി?
28 Oct 2026
BREAKING NEWS
41.9% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 28 സീറ്റുകളിൽ ലീഡ്, ആഘോഷത്തിന് തുടക്കമിട്ട് അനുയായികൾ!! രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്ന് ഐസൻകോട്ട്
28 Oct 2026
BREAKING NEWS
ആന്ധ്ര തീരത്ത് അർണബ് ചുഴലിക്കാറ്റ് കരതൊട്ടു, കരയിലെത്താനെടുത്തത് ആറു മണിക്കൂർ, കാറ്റിന്റെ വേഗം ചില സമയങ്ങളിൽ 150 കിലോമീറ്റർ വരെ!! 1.8 ലക്ഷം പേരെ ഒഴിപ്പിച്ചു, ആന്ധ്ര, ഒഡീഷയിലെ വിവിധ ജില്ലകളിൽ കനത്ത മഴ, ട്രെയിൻ, വിമാന സർവീസുകൾ റദ്ദാക്കി...ഇന്നും നാളെയും കനത്ത മഴ തുടരാൻ സാധ്യത- Video
28 Oct 2026