BREAKING NEWS

സുധാകരൻ പല്ലുകൊഴിഞ്ഞ സിംഹമോ? പോസ്റ്ററിൽ നിന്ന് സുധാകരനെ ഒഴിവാക്കൻ പറ്റും, കണ്ണൂരിലെ കോൺഗ്രസുകാരുടെ ഹൃദയത്തിൽ നിന്ന് ആ മുഖവും പേരും പറിച്ചെറിയാൻ കരുത്തുള്ള ആരും ജനിച്ചിട്ടില്ല’- ഫേസ്ബുക്ക് പോസ്റ്റ്, പിന്നാലെ സുധാകരന്റെ വലിയ ചിത്രം ഉൾപ്പെടുത്തി പുതിയ പോസ്റ്റർ

· · 1 min read
Share: Copied!

കണ്ണൂർ: ഈ അടുത്ത കാലം വരെ കെ സുധാകരന്റെ തലയുൾപ്പെടുത്താത്ത ഒരു സമര പോസ്റ്റുറുകളും കണ്ണൂരിലെ ഒരു ചുമരുകളിൽ നോക്കിയാലും കാണാനാകില്ലായിരുന്നു. എന്നാൽ ഇന്നതിന് മാറ്റം വന്നതിൽ അമർഷവുമായി സുധാകര പക്ഷം. ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തുന്ന സമര സംഗമവുമായി ബന്ധപ്പെട്ട പോസ്റ്ററിലാണ് മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ ചിത്രം ഉൾപ്പെടുത്താത്തത്. ഇതു സുധാകര അനുയായികളെ തെല്ലൊന്നുമല്ല അസ്വസ്ഥപ്പെടുത്തിയത്. സംഭവം വിവാദമായതോടെ സുധാകരന്റെ വലിയ ചിത്രം ഉൾപ്പെടുത്തി പുതിയ പോസ്റ്റർ ഇറക്കി. ഈ മാസം പതിനാലിനാണ് പരിപാടി സംഘടിപ്പിക്കുന്നത്.

‘ജനദ്രോഹ സർക്കാരുകൾക്കെതിരെ സമര സംഗമം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ട പോസ്റ്ററിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ, രാജ്മോഹൻ ഉണ്ണിത്താൻ എന്നു തുടങ്ങി ഒട്ടുമിക്ക കോൺ​ഗ്രസ് നേതാക്കളുടേയും ചിത്രങ്ങൾ ഉൾപെടുത്തിയിരുന്നു. പക്ഷെ കണ്ണൂർ ജില്ലയിൽ നടക്കുന്ന പരിപാടിയായിട്ടും സ്ഥലം എംപിയായിട്ടും സുധാകരനെ ഒഴിവാക്കിയതിനെതിരെ സുധാകരന്റെ അനുയായികൾ രംഗത്തെത്തിയതേ.

‘‘പോസ്റ്ററിൽ നിന്ന് സുധാകരനെ ഒഴിവാക്കൻ പറ്റും. കണ്ണൂരിലെ കോൺഗ്രസുകാരുടെ ഹൃദയത്തിൽ നിന്ന് ആ മുഖവും പേരും പറിച്ചെറിയാൻ കരുത്തുള്ള ആരും ജനിച്ചിട്ടില്ല’’ എന്ന് സമൂഹമാധ്യമത്തിൽ കോൺഗ്രസ് പ്രവർത്തകൻ ജയന്ത് ദിനേശ് കുറിപ്പിട്ടതോടെയാണ് സംഭവം കത്തി. ഇതോടെ ആദ്യമിറക്കിയ പോസ്റ്റർ മാറ്റി സുധാകരന്റെ വലിയ ഫോട്ടോ ചേർത്ത് പുതിയ പോസ്റ്റർ ഇറക്കുകയായിരുന്നു. സുധാകരൻ ചികിത്സയിലായതിനാൽ പരിപാടിയിൽ പങ്കെടുക്കില്ലെന്നും പങ്കെടുക്കാത്തവരുടെ ചിത്രം പോസ്റ്ററിൽ ഉൾപ്പെടുത്തിയില്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം.

സമരക്കാർക്കു നേരെ  ജലപീരങ്കി പ്രയോ​ഗിച്ചത് 5 തവണ, ചീറ്റിക്കാൻ വെള്ളമില്ല!!  ഇനി ​ഗ്രനേഡ് പോലീസിന്റെ മുന്നറിയിപ്പ്

BREAKING NEWS
രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹവും ആംബുലൻസും കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരുക്ക്, കോൺഗ്രസ് നേതാവ് സുരക്ഷിതൻ!! അപകടം 2018 ൽ ബെംഗളൂരുവിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ ഇന്ന് വിധി വരാനിരിക്കെ
26 Oct 2026
BREAKING NEWS
ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി വിഗ്രഹത്തില്‍ ഭീകരസംഘടവനയുടെ പേര് എഴുതി, പീഠത്തില്‍ അറബി അക്ഷരങ്ങളും, പൊലീസില്‍ പരാതി നല്‍കി ക്ഷേത്രസമിതി
26 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് പ്രതി, കേസെടുത്ത് പോലീസ്!! കേസന്വേഷിക്കാൻ എസ്ഐടി... 17 കാരന് ജാമ്യം അനുവദിച്ചത് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച്
26 Oct 2026
BREAKING NEWS
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു
26 Oct 2026